Top
24
Wednesday, January 2018
About UsE-Paper

ധനുഷ് വീണ്ടും സംവിധായകനാകുന്നു; ചിത്രത്തില്‍ നായകനാകുന്നതും താരം തന്നെ

Friday Dec 29, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ധനുഷ് വീണ്ടും സംവിധാന രംഗത്തേക്ക്. ഈ വര്‍ഷം പുറത്തിറങ്ങിയ പവര്‍ പാണ്ടിക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ താരം തന്നെയാണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്.

സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് സിനിമയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ളതെന്നാണ് സൂചന. നിലവില്‍ അഭിനയിക്കായി ഏറ്റെടുത്തിട്ടുള്ള സിനിമകള്‍ക്ക് ശേഷമായിരിക്കും ഈ ചിത്രത്തിലേക്ക് ധനുഷ് കടക്കുക. മറ്റ് അഭിനേതാക്കളെ കുറിച്ചോ അണിയറ പ്രവര്‍ത്തകരെ കുറിച്ചോ അന്തിമ തീരുമാനമായിട്ടില്ല. തെന്‍ട്രല്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത വര്‍ഷം പുറത്ത് വിടുമെന്ന് താരം ട്വീറ്റ് ചെയ്തു.

സ്വാഭാവീക അഭിനയത്തിലൂടെ ആരാധകരെ സൃഷ്ടിച്ച നടനാണ് ധനുഷ്.തമിഴിന് പുറമെ മലയാലത്തിലും ഒരുപാട് ആരാധകര്‍ താരത്തിനുണ്ട്. അഭിനയത്തിനും സംവിധാനത്തിനും പുറമെ പിന്നണി ഗാനം, ഗാനരചന, നിര്‍മാണം, തിരക്കഥാ രചന എന്നീ മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഗൗതം മേനോന്റെ എനെ നോക്കി പായും തോട്ട' എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനു ശേഷം വെട്രിമാരന്റെ 'വാട ചെന്നൈ'യില്‍ ജോയിന്‍ ചെയ്യും.

  ചിത്രത്തെ സംബന്ധിച്ച് ധനുഷിന്റെ ട്വീറ്റ്