18 November Sunday

കലൂർ ഡെന്നീസിന്റെ മകൻ സംവിധായകനാകുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Apr 1, 2018


തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡീൻ ഡെന്നീസ് സംവിധായകനാകുന്നു. ഡീൻ ഡെന്നീസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകനാകുന്നത്. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം ഗെയിം ത്രില്ലർ വിഭാഗത്തിൽപ്പെട്ടതായിരിക്കും. ഈ വർഷം അവസാനം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. വ്യത്യസ്ത ഗെറ്റപ്പിലായിരിക്കും മമ്മൂട്ടി ചിത്രത്തിലെത്തുക. മറ്റു വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

മമ്മൂട്ടിയുടെ നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥയൊരുക്കിയത് കലൂർ ഡെന്നീസാണ്. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം വിഷു റിലീസായി ഇയാഴ്ച തിയറ്ററുകളിലെത്തും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top