15 November Thursday

ക്രെയ‌്ഗ‌് ബോണ്ടിന‌് 450 കോടി !

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018


ഇനി ജയിംസ‌് ബോണ്ടാകാൻ ഇല്ലെന്ന‌് പ്രഖ്യാപിച്ച, നാലുതവണ ബോണ്ടായി കസറിയ ഡാനിയൽ ക്രെയ‌്ഗ‌് വീണ്ടും വരുന്നു. ജയിംസ‌് ബോണ്ട‌് 25ാം പതിപ്പായ ബോണ്ട‌് 25 ൽ ക്രെയ‌്ഗ‌് വരുന്നത‌് ചുമ്മാതല്ല കേട്ടോ. പ്രതിഫലം 450 കോടി. നാലുതവണ ബോണ്ടായി മിന്നിച്ച ക്രെയ‌്ഗ‌് ഒരു ചാനൽ ഷോയിലാണ‌് മടങ്ങി വരവ‌് പ്രഖ്യാപിച്ചത‌്. ഒപ്പം മറ്റൊന്നുകൂടി പറഞ്ഞു. ഇനി ബോണ്ടാകാൻ ഞാനില്ല. ബോണ്ട‌്  25ന്റെ തിരശ്ശീലയിൽ നിർമാതാവിന്റെ റോളിലും ക്രെയ്ഗുണ്ട‌്. ബോണ്ട‌്  25ന്റെ പരസ്യവരുമാനം സിനിമയിൽ നിക്ഷേപിക്കുന്നതുവഴിയാണ‌് നിർമാതാവ‌് എന്ന പട്ടവും ലഭിക്കുന്നത‌്.

ഓസ്കർ ജേതാവും സ്ലംഡോഗ് മില്യനെയറിലൂടെ ഇന്ത്യൻ പ്രേക്ഷകർക്കു സുപരിചിതനുമായ ഡാനി ബോയലാണ് ബോണ്ട് – 25ന്റെ സംവിധായകൻ. 2015ൽ പുറത്തിറങ്ങിയ സ്പെക്ട്രാ 007 ഉൾപ്പടെ നാല് ജയിംസ് ബോണ്ട് ചിത്രങ്ങളിലാണ‌് ക്രെയ‌്ഗ‌് ഇതുവരെ ബോണ്ടായത‌്.

പൈന്‍വുഡ് സ്റ്റുഡിയോയില്‍ ഈ വർഷം ഡിസംബറിൽ ബോണ്ട് 25 ന്റെ ചിത്രീകരണം ആരംഭിക്കും. 2019 നവംബറിൽ റിലീസാകുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്.

ഇയോൺ പ്രൊഡക്ഷൻസിന്റെ മൈക്കൽ ജി വില്യംസും ബാര്‍ബറിയ ബ്രൊക്കോലിയുമാണ് നിര്‍മാതാക്കള്‍. യൂണിവേഴ‌്സ‌ൽ പിക‌്ച്ചേഴ‌്സും എംജിഎമ്മും ചേർന്ന‌് ആഗോള വിതരണം ഏറ്റെടുക്കും. ഇതിന് മുമ്പ് പുറത്തിറങ്ങിയ സ്കൈഫാൾ, സ്പെക്ട്രാ 007  എന്നീ ബോണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തത് സാം മെന്‍ഡിസായിരുന്നു. ക്രിസ്റ്റഫർ നൊലാൻ, ഡെനിസ് വില്ലെന്യു എന്നിവരും ക്രെയ്‌ഗിനൊപ്പം 25ാം പതിപ്പ‌് ബോണ്ടായി പരിഗണിച്ചിരുന്നു. സ്പെക്ട്രയിലെ പ്രകടനത്തിലെ ആവേശം മറക്കാത്ത ആരാധകരുടെ നിർബന്ധമാണ‌് ക്രെയ്‌ഗിൽ വീണ്ടും തോക്കേന്താൻ കാരണം.

പ്രധാന വാർത്തകൾ
Top