21 November Wednesday

'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' തീയേറ്ററുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

കൊച്ചി > സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്‌നിര്‍മ്മിക്കുന്ന 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' തീയേറ്ററുകളിലേക്ക്.  ബിജു മജീദ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനിസോഹനും പ്രഭിരാജ് നടരാജനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
 
വര്‍ക്കല, പുനലൂര്‍ഐക്കരക്കോണം, കൊച്ചി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ റെക്കോര്‍ഡ് വേഗത്തിലാണ് ചിത്രം പൂര്‍ത്തിയായത്. അഞ്ചു വര്‍ഷം കൊണ്ട് ഇന്‍ഡിവുഡിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കമാണ്'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍'.
 
ഇന്‍ഡിവുഡ് ടാലന്റ്  ഹണ്ട് ദേശീയ തലത്തില്‍ നടത്തിയ ഓഡിഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത വിപിന്‍ മംഗലശേരി, സമര്‍ത്ഥ് അംബുജാക്ഷന്‍, സിന്‍സീര്‍ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുല്‍, ശ്യാം കുറുപ്പ്, പ്രഭിരാജ്‌നടരാജന്‍, മുകേഷ് എം നായര്‍, ബേസില്‍ ജോസ് എന്നിവരോടൊപ്പം ലാലു അലക്‌സ്, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഖദ,ബോബന്‍ സാമുവല്‍, പാഷാണം ഷാജി (സാജു നവോദയ), ജാഫര്‍ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, സീമ ജി നായര്‍,മഞ്ജു പത്രോസ് എന്നിവരും അഭിനയിക്കുന്നു.
 
 പ്രൊഡക്ഷന്‍ ഡിസൈന്‍, ഗാനരചന: സോഹന്‍ റോയ് കഥ, തിരക്കഥ,സംഭാഷണം: കെ ഷിബു രാജ്, ക്യാമറ: പി സി ലാല്‍, എഡിറ്റിംഗ്: ജോണ്‍സന്‍ ഇരിങ്ങോള്‍. സംഗീത സംവിധാനം: ബിജു റാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അനില്‍ അങ്കമാലി, സ്റ്റില്‍സ്: സജി അലീന, പിആര്‍ഒ: എ എസ് ദിനേശ്. ചിത്രം സെപ്റ്റംബര്‍ 21 ന് സംസ്ഥാനത്തെ നൂറോളം പ്രമുഖ തീയേറ്ററുകളില്‍ റിലീസ്‌ചെയ്യും.


 

പ്രധാന വാർത്തകൾ
Top