22 September Saturday

'ചങ്ക്സി'ന്റെ ചങ്കുതകര്‍ത്ത് വ്യാജപതിപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Aug 7, 2017

കൊച്ചി > കേരളത്തില്‍മാത്രം റിലീസ്ചെയ്ത 'ചങ്ക്സ്' സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റ്വഴി പ്രദര്‍ശിപ്പിച്ചതായി നിര്‍മാതാവ് വൈശാഖ് രാജന്‍ എറണാകുളം റേഞ്ച് ഐജി പി വിജയന് പരാതി നല്‍കി. ആന്റിപൈറസി സെല്‍ ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങി. ആദ്യദിവസം രണ്ടുഷോ കഴിഞ്ഞയുടന്‍ ചിത്രം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു.

ഹണിറോസ്, ബാലു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ പ്രമുഖകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒമര്‍ ലുലു പ്രൊഡക്ഷന്റെ ചിത്രം നാലിനാണ് പ്രദര്‍ശനത്തിനെത്തിയത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ഒന്നരമണിക്കൂര്‍ വരുന്ന ആദ്യപകുതിയാണ് നെറ്റില്‍വന്നത്. തീയറ്റര്‍പ്രിന്റില്‍നിന്ന് മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തിയാണ് അപ്ലോഡ്ചെയ്തത്. 'ഓപ്പണ്‍ക്ളൌഡ്' എന്ന വെബ്സൈറ്റിലാണിത്. ഗള്‍ഫില്‍നിന്നാണ് ലിങ്ക് വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും കേരളത്തില്‍നിന്നാണ് അപ്ലോഡ് ചെയ്തത്.

എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ തീയറ്ററില്‍നിന്നാണ് പകര്‍ത്തിയതെന്ന് സംശയിക്കുന്നു. അപ്ലോഡ്ചെയ്ത് മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍നിന്ന് നീക്കിയിട്ടുണ്ട്. യുഎഫ്ഒ സംവിധാനത്തില്‍ അപ്ലോഡ്ചെയ്യുന്ന ഡിജിറ്റല്‍ കോപ്പികളില്‍ തീയറ്റര്‍ വാട്ടര്‍മാര്‍ക്കുണ്ടാകുമെന്നതിനാല്‍ വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

പ്രധാന വാർത്തകൾ
Top