Top
21
Sunday, January 2018
About UsE-Paper

ഫഹദ് ഫാസിലും വേണുവും ഒന്നിക്കുന്ന ചിത്രം കാര്‍ബണ്‍: ചിത്രീകരണം പൂര്‍ത്തിയായി

Tuesday Nov 7, 2017
വെബ് ഡെസ്‌ക്‌

‌‌‌ഫഹദ് ഫാസിലും മം‌മ്‌ത മോഹന്‍ദാസും  മുഖ്യ വേഷങ്ങളില്‍ എത്തി വേണു സംവിധാനം ചെയ്യുന്ന കാര്‍ബണിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

കാട് പശ്ചാത്തലമായുള്ള ചിത്രം ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തൃശ്ശൂരിലെ ചിമ്മിനി വനത്തിലും വാഗമണ്ണിലുമാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ മുഴുവന്‍ ചിത്രീകരിച്ചത്.  ചിത്രത്തില്‍ ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ്  മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



മമ്മൂട്ടി നായകനായ മുന്നറിയിപ്പിനു ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. ചിത്രം ഉടന്‍ തന്നെ തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
 

Related News

കൂടുതൽ വാർത്തകൾ »