21 September Friday

'ബിലാല്‍' ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിരിക്കുമെന്ന് നിവിന്‍ പോളി, കാത്തിരിക്കാനാവില്ലെന്ന് ദുല്‍ഖര്‍, ബിഗ് ബിയുടെ രണ്ടാം വരവിനായ് ആവേശത്തോടെ സിനിമാലോകം

വെബ് ഡെസ്‌ക്‌Updated: Friday Nov 17, 2017

കൊച്ചി > ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുത്തന്‍ മാനം നല്‍കിയ ബിഗ് ബിയുടെ രണ്ടാം ഭാഗം, സിനിമാലോകം ഇത്ര ആവേശത്തോടെ ഏറ്റെടുത്ത മറ്റൊരു വാര്‍ത്തയുണ്ടാകാനിടയില്ല. 2007 ല്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ അതുവരെ കണ്ടുവന്ന ആക്ഷന്‍ സീനുകള്‍ മലയാളികള്‍ എവിടെയോ മറന്നുവെച്ചു. ക്യാമറകൊണ്ട് ഇനിയും പലതും സാധിക്കുമെന്ന് അമല്‍ നീരദ് കാണിച്ചു തന്നു. ഒരു നവസിനിമയുടെ പിറവിക്കൊപ്പം മികച്ചൊരു സംവിധായകന്റെ രംഗ പ്രവേശം കൂടിയായിരുന്നു ബിഗ് ബി.

സിനിമാലോകത്തിനകത്തും പുറത്തും നിറയെ ആരാധകരാണ് ചിത്രത്തിന്. അതുകൊണ്ടു തന്നെ ബിഗ് ബിയുടെ രണ്ടാം ഭാഗം 'ബിലാലി'ന്റെ വാര്‍ത്ത ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

സാധാരണക്കാരായ ആരാധകരേക്കാള്‍ ആവേശത്തിലാണ് യുവതാരങ്ങളടക്കുമുള്ള സിനിമ താരങ്ങള്‍. തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ ക്യാപ്ഷന്‍ സഹിതം പോസ്റ്റ് ചെയ്താണ് താരങ്ങള്‍ ആരാധന തുറന്നു കാട്ടുന്നത്.

മലയാള സിനിമയുടെ സ്‌റ്റൈല്‍ നിര്‍വചനം മാറ്റി മറിച്ച ചിത്രം ബിഗ് ബി വീണ്ടും വരുന്നു, കാത്തിരിക്കാനാവില്ലെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.  FDFS (ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ) എന്ന തലക്കെട്ടോടെയാണ് നിവിന്‍ പോളി ചിത്രത്തോടുള്ള തന്റെ പ്രതികരണം അറിയിച്ചത്. നിരവധി താരങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ചിത്രത്തിനോടുള്ള ആരാധന തുറന്നു കാട്ടുന്നുണ്ട്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top