16 November Friday

ബേസില്‍ ജോസഫിന്റെ അടുത്ത ചിത്രം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം; തിരക്കഥ ഉണ്ണി ആര്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 19, 2017

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വെച്ചൊരു സിനിമ ഏതു സംവിധായകന്റെയും ആഗ്രഹമായിരിക്കും. എന്നാല്‍ ആ ഭാഗ്യത്തിന് ഇത്തവണ നറുക്ക് വീണിരിക്കുന്നത് യുവ സംവിധായകന്‍ ബേസില്‍ ജോസഫിനാണ്.

അതെ, ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മെഗസ്റ്റാര്‍ മമ്മൂട്ടിയാണ് നായകന്‍. മമ്മൂട്ടിയോടൊപ്പം ടൊവിനോ തോമസും പ്രധാനവേഷത്തിലെത്തും. ചിത്രത്തിന്റെ തിരക്കഥ ഉണ്ണി. ആറിന്റെതാണ്.  നിര്‍മാണം ഇ ഫോര്‍ എന്റര്‍ട്ടൈന്റ്‌മെന്റ്‌സിനു വേണ്ടി മുകേഷ് ആര്‍ മേത്ത , സി .വി സാരഥി കൂടെ   AVA പ്രൊഡക്ഷന്‍സിന് വേണ്ടി AVഅനൂപും ചേര്‍ന്ന് നിര്‍വഹിക്കും. ബേസില്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. 

വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായിട്ടാണ് ബേസില്‍  മലയാളസിനിമാ ലോകത്തെത്തുന്നത്. സ്വതന്ത്ര സംവിധായകനായ ശേഷം ബേസില്‍ സംവിധാനം ചെയ്ത കുഞ്ഞിരാമയണവും ഗോദയും മികച്ച വിജയം കൈവരിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top