Top
17
Sunday, December 2017
About UsE-Paper

കേരളത്തില്‍ റെക്കോര്‍ഡ് കളക്ഷനുമായി ബാഹുബലി 2; മുന്നില്‍ പുലിമുരുകന്‍ മാത്രം

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

ബാഹുബലിയുടെ പ്രയാണം അവസാനിക്കുന്നില്ല. ബോക്‌സ് ഓഫീസില്‍ ഇപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ രാജമൗലി ചിത്രം.  ഏപ്രില്‍ 28ന് പുറത്തിറങ്ങിയ ബാഹുബലി 2, 100 ദിവസം പിന്നിട്ടപ്പോള്‍ കേരളത്തില്‍ നിന്നും കൊയ്തത് 73 കോടിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന അന്യഭാഷാ ചിത്രം എന്നതിലുപരി മികച്ച കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രം എന്ന അപൂര്‍വ്വ നേട്ടവും ബാഹുബലി നേടുകയായിരുന്നു.

 മോഹന്‍ലാല്‍വൈശാഖ് കൂട്ടുകെട്ടില്‍ പിറന്ന ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകന്‍ മാത്രമാണ് ബാഹുബലിക്ക്‌ മുന്നില്‍ ഉള്ളത്. ദൃശ്യ'വും മലയാളത്തില്‍ റെക്കോര്‍ഡ് ഫസ്റ്റ് ഡേ കളക്ഷന്‍ നേടിയ മമ്മൂട്ടിയുടെ ഹനീഫ് അദേനി ചിത്രം 'ഗ്രേറ്റ് ഫാദറു'മൊക്കെ ബാഹുബലിയുടെ കുതിപ്പില്‍ പിന്നോക്കം പോയി.