21 September Friday

ബാഹുബലി മേക്കിംഗ് വീഡിയോയും ഹിറ്റ്; സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2017

കൊച്ചി > ഇന്ത്യന്‍ സിനിമയില്‍ വിസമയവിജയം തീര്‍ത്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുഹലിയുടെ രണ്ടാംഭാഗത്തിന്റെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇരുപതു മിനിറ്റ് ദൈര്‍ഘ്യമുള്ള മേക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

രണ്ടു ഭാഗങ്ങളിലായി നീണ്ടു നിന്ന ജൈത്രയാത്രയുടെ കഥയാണ് വീഡിയോ പറയുന്നത്. ഇന്ത്യന്‍ സിനിമയിലെ അത്ഭുത വിജയമാകാന്‍ ബാഹുബലിക്കായതിന്റെ കഷ്ടപ്പാടുകളും വീഡിയോ വ്യക്തമാക്കുന്നു.

രാജമൗലിയുടെ അര്‍പ്പണവും പ്രഭാസിന്റെയും റാണയുടെയും അനുഷ്‌കയുടെയും കരുത്തുറ്റ സാഹസികപ്രകടനങ്ങളും സാബു സിറിലിന്റെ കരവിരുതും വീഡിയോയില്‍ പ്രകടമാണ്. മേക്കിംഗ് വീഡിയോ കണ്ടവരുടെ എണ്ണം ലക്ഷങ്ങള്‍ കടന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top