13 November Tuesday

ബാബു മോശായ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക

വെബ് ഡെസ്‌ക്‌Updated: Friday Aug 4, 2017

നവാസുദ്ദീന്‍ സിദ്ദിഖി പ്രധാനവേഷത്തിലെത്തുന്ന ബാബു മോശായ് ബന്ദുക്ബാസിന് സെന്‍സര്‍ ബോര്‍ഡ് കത്രികവച്ചത് 48 ഇടത്ത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റും നല്‍കി. കുശന്‍ നന്ദി സംവിധാനംചെയ്യുന്ന ചിത്രം വിചിത്രനായ കൊലയാളിയുടെ കഥയാണ് പറയുന്നത്. കഥാപാത്രത്തിന് അനുയോജ്യമായ സംഭാഷണങ്ങളും രംഗങ്ങളും മാത്രമാണ് ഉള്‍പ്പെടുത്തിയതെന്ന് സെന്‍സര്‍ ബോര്‍ഡ് നടപടിയെപ്പറ്റി നവാസുദ്ദീന്‍ സിദ്ദിഖി മാധ്യമങ്ങളോട് പറഞ്ഞു. കഥാപാത്രങ്ങള്‍ എപ്പോഴും ജീവിതസാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് സംസാരിക്കുന്നതെന്നും അത് ഇല്ലാതാക്കുന്നത് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ സിനിമ നശിക്കാനിടയാക്കുമെന്നും സിദ്ദിഖി കൂട്ടിച്ചേര്‍ത്തു. 25നാണ് ചിത്രത്തിന്റെ റിലീസ്. 

പ്രധാന വാർത്തകൾ
Top