22 September Saturday

സ്വാതന്ത്ര്യം അർധരാത്രിയിൽ തമിഴിലേക്ക് ?

വെബ് ഡെസ്‌ക്‌Updated: Friday Apr 6, 2018


ഹിറ്റ് ചിത്രമായ 'സ്വാതന്ത്ര്യം അർധരാത്രിയിൽ' ജീവയെ നായകനാക്കി തമിഴിൽ റീമേക്ക് ചെയ്യാൻ ആലോചിക്കുന്നു. ജയിൽചാട്ടം പ്രമേയമായ ചിത്രത്തിൽ പ്രധാനവേഷമിട്ട ആന്റണി വർഗീസിന്റെ അഭിനയം പ്രേക്ഷകപ്രീതി നേടിയിരുന്നു. പുതുമുഖം ദിലീപ് കുര്യന്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശേരിയുടെ സഹായിയായിരുന്ന ടിനു പാപ്പച്ചൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. ബി സി ജോഷി നിർമിച്ച സിനിമ പ്രദർശനത്തിനെത്തിച്ചത് ബി ഉണ്ണിക്കൃഷ്ണനാണ്.

ആന്റണിയുടെ ആദ്യ ചിത്രമായ അങ്കമാലി ഡയറീസിൽ സഹകരിച്ച ഭൂരിഭാഗം അഭിനേതാക്കളും ചിത്രത്തിലുണ്ടായിരുന്നു. മറ്റ് താരങ്ങളെ നിശ്ചയിച്ചിട്ടില്ല. എന്നാൽ, തമിഴ് പതിപ്പിനുവേണ്ടി എന്തൊക്കെ മാറ്റങ്ങൾ വരുത്തുമെന്നാണ് ഇനി അറിയാനുള്ളത്.

പ്രധാന വാർത്തകൾ
Top