20 November Tuesday

കൊല്ലൂരിൽ അരവിന്ദന്റെ അതിഥികൾ ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 27, 2018

കഥ പറയുമ്പോൾ, മാണിക്യക്കല്ല്, 916, മൈ ഗോഡ് തുടങ്ങിയ ചിത്രങ്ങൾക്കുശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. വിനീത് ശ്രീനിവാസനും നിഖില വിമലുമാണ് പ്രധാന വേഷത്തിൽ. ലൗ 24ത7 എന്ന ചിത്രത്തിലൂടെയാണ് നിഖില നായികയായത്. പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ടു. രാജേഷ് രാഘവന്റെ തിരക്കഥയിലൊരുങ്ങുന്ന അരവിന്ദന്റെ അതിഥികൾ പ്രണയചിത്രമാണ്. മൂകാംബികയും കൊല്ലൂരുമാണ് ചിത്രീകരണം. ഉർവശി, ശാന്തികൃഷ്ണ, കെപിഎസി ലളിത, വിജയരാഘവൻ, അജു വർഗീസ്, സലിംകുമാർ, ബിജുക്കുട്ടൻ, പ്രേംകുമാർ, കോട്ടയം നസീർ, ബൈജു തുടങ്ങി വൻ താരനിരയുമുണ്ട്. ഷാൻ റഹ്മാനാണ് സംഗീതം. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ.

പ്രധാന വാർത്തകൾ
Top