20 October Saturday

ട്രോളർമാരേ...ഇങ്ങനെയൊക്കെ ചെയ്യാമോ

വെബ് ഡെസ്‌ക്‌Updated: Tuesday May 15, 2018


ഓൺലൈൻ മാധ്യമങ്ങളിലെ  സിനിമാ നിരൂപണങ്ങൾ പലപ്പോഴും വ്യക്തിഹത്യയാകാറുണ്ടെന്ന് നടി അപർണ ബാലമുരളി. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഓൺലൈൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പല നിരൂപണങ്ങളും ചിത്രത്തെ മാത്രമല്ല, താരങ്ങളെയും ആക്രമിക്കുന്നവയാണ്.  ട്രോളുകൾ പലപ്പോഴും അതിരുകടക്കുന്നതാണെന്നും അപർണ പറഞ്ഞു. കാമുകി എന്ന ചിത്രത്തിന്റെ പ്രചാരണാർഥം എറണാകുളം പ്രസ്‌ക്ലബ്ബിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ.

താരങ്ങളെയും മനുഷ്യരായി പരിഗണിക്കണം. അവർക്കും കുടുംബങ്ങളുണ്ട്. മോശമായ വാക്കുകളും ട്രോളുകളും അവരെയും വേദനിപ്പിക്കും. നിരൂപണങ്ങളിലൂടെ സിനിമയെ വിമർശിക്കുമ്പോൾ അത് ചിത്രത്തിന്റെ വരുമാനത്തെ ബാധിക്കും﹣ അപർണ പറഞ്ഞു.

2013ൽ യാത്ര തുടരുന്നു എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ അപർണ, മഹേഷിന്റെ പ്രതികാരത്തിലൂടെയാണ‌് ഹിറ്റായത‌്. കഴിഞ്ഞവർഷം തമിഴിലും അരങ്ങേറി. കാമുകിയിലെ തന്റെ കഥാപാത്രം വെല്ലുവിളി  നിറഞ്ഞതായിരുന്നുവെന്ന് നായകനായ അഷ്‌കർ അലി പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top