15 November Thursday

മണിരത്നം ചിത്രത്തില്‍ 'പെപ്പെ' ഇല്ല

വെബ് ഡെസ്‌ക്‌Updated: Thursday Jan 18, 2018

'അങ്കമാലി ഡയറീസി'ലെ വിന്‍സെന്റ് പെപ്പെയായി പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ച താരമാണ് ആന്റണി വര്‍ഗീസ്. തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകന്‍ മണിരത്നത്തിന്റെ പുതിയ ചിത്രത്തിലേക്ക് ആന്റണിക്ക് ക്ഷണം ലഭിച്ചതായ വാര്‍ത്തകള്‍ക്ക് പുതിയ സ്ഥിരീകരണം. മണിരത്നം ചിതത്തില്‍ താനില്ലെന്നും അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും താരം വ്യക്തമാക്കി. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'സ്വാതന്ത്യ്രം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിന്റെ തിരക്കിലാണ് ആന്റണി. ചെമ്പന്‍ വിനോദ്, വിനായകന്‍, അങ്കമാലിയിലെ സഹതാരം റ്റിറ്റോ വില്‍സണ്‍ എന്നിവര്‍ വേഷമിടുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ പുതുമുഖംദിലീപ് കുര്യനാണ്്. സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ നിര്‍മാതാവാകുന്ന ചിത്രംകൂടിയാണിത്. ചെമ്പന്‍ വിനോദ് ജോസ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരാണ് സഹനിര്‍മാണം.

 

പ്രധാന വാർത്തകൾ
Top