Top
18
Wednesday, October 2017
About UsE-Paper

പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച 'അന്തരം' ഹ്രസ്വചിത്രം റിലീസ് ചെയ്തു

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത  ഹ്രസ്വചിത്രം 'അന്തരം' റിലീസ് ചെയ്തു. പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച 'അന്തരം'  യുവാവിന്റെയും കാണതായ അദ്ദേഹത്തിന്റെ അച്ഛന്റെയും കഥയാണ് പറയുന്നത്. 

ബിത്തുല്‍ ബാബു, മഞ്ഞില ഡേവിസ് ഫ്രാങ്കോ, മേരികുട്ടി ആന്റണി, നിഖില്‍ നിക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവിശങ്കര്‍ കൃഷ്ണ ഛായാഗ്രഹണവും വിപിന്‍ സാമുവല്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. രഖീബ് റഫീഖിന്റെതാണ് പശ്ചാത്തലസംഗീതം. ഷെമീം ഇബ്രാഹിം, മോഹന്‍ദാസ് ലിങ്ക് ലാന്‍ഡ്, മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍  എന്നിവര്‍  ചേര്‍ന്നാണ് ഇന്‍സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്24*7നാണ് ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ണര്‍.

 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!