22 September Saturday

അങ്കമാലി ഡയറീസ് തെലുങ്കില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 8, 2017

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് തെലുങ്കിലേക്ക്. സംവിധാനം ആരെന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും വിശാഖ് സെന്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ട്്. മൂന്നുകോടി രൂപ ചെലവഴിച്ച ചിത്രം 20 കോടിയാണ് മലയാളത്തില്‍ കലക്ഷന്‍ നേടിയത്. പുതുമുഖങ്ങളെവച്ച് ചിത്രീകരിച്ച സിനിമ അങ്കമാലിയിലെയും പരിസരത്തെയും ഗുണ്ടാസംഘങ്ങളെക്കുറിച്ചുള്ളതായിരുന്നു. ചെമ്പന്‍ വിനോദാണ് തിരക്കഥ എഴുതിയത്. ആന്റണി വര്‍ഗീസും രേഷ്മ രാജനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം മിക്കവാറും ഹൈദരാബാദ് കേന്ദ്രീകരിച്ചാകും. 

പ്രധാന വാർത്തകൾ
Top