19 September Wednesday

അഞ്ജലി മേനോന്‍ ചിത്രം: പൃഥിയുടെ കുഞ്ഞനിയത്തിയായി നസ്രിയ, ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 16, 2017

കൊച്ചി > വിവാഹത്തോടെ സിനിമ ലോകത്ത് നിന്നും വിട്ടുനിന്ന നസ്രിയ നസീം തിരിച്ചെത്തുകയാണെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ  സഹോദരി കഥാപാത്രമായിട്ടാണ് നസ്രിയ വേഷമിടുന്നത്. പാര്‍വതിയും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ഊട്ടിയില്‍  പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഊട്ടിയിലെ ലൊക്കേഷനില്‍ നിന്നുള്ള നാല് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പൃഥ്വിരാജും നസ്രിയയുമാണ്  ചിത്രങ്ങളിലുള്ളത്. ടെംബോ വാനില്‍ ഇരിക്കുന്ന നസ്രിയക്ക് തട്ടുകടയില്‍ നിന്നും ഭക്ഷണവും വാങ്ങി പോകുന്നതാണ് രംഗം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍



പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരു സഹോദരനായും കാമുകനായുമുള്ള  കഥാപാത്രത്തിന്റെ  വ്യത്യസ്ത ജീവിത ഘട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മഞ്ചാടിക്കുരുവിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന അഞ്ജലി മേനോന്‍ ചിത്രം കൂടെയാണിത്. ചിത്രത്തില്‍ പൃഥ്വിരാജിന്റേയും നസ്രിയയുടേയും അച്ഛനായി വേഷമിടുന്നത് സംവിധായകന്‍ രഞ്ജിത്താണെന്നും റിപ്പോര്‍ട്ടുണ്ട്.

അഞ്ജലി മേനോന്‍ സംവിധനം ചെയ്ത ബാംഗ്ലൂര്‍ഡേയ്‌സിലും വന്‍ താരനിരയുണ്ടായിരുന്നു. ചിത്രം പ്രക്ഷക പ്രീതിയും ബോക്‌സോഫീസ് കളക്ഷനും നേടിയിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top