14 November Wednesday

അമലാപോൾ ആടുജീവിതത്തിലെ സൈനുവാകും

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018


മലയാളസിനിമാ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസിച്ചിത്രം ആടുജീവിതത്തിൽ അമലാപോൾ നായികയാകും. പ്രവാസജീവിതത്തിന്റെ ദുരിതങ്ങൾ ഹൃദയസ്പർശിയായി  തുറന്നുകാണിച്ച ബെന്യാമിന്റെ വിഖ്യാത നോവൽ ആടുജീവിതമാണ് സിനിമയാകുന്നത്. പൃഥ്വിരാജാണ് നായക കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത്. നായിക കഥാപാത്രമായ സൈനുവായാണ് അമലാപോൾ ചിത്രത്തിലെത്തുക. ചിത്രത്തിനായി പൃഥ്വിരാജ് ശാരീരികമായി മുന്നൊരുക്കങ്ങൾ നടത്തി,രണ്ടുവർഷമാണ് മാറ്റിവയ്ക്കുന്നത്. എ ആർ റഹ്മാനാണ് സംഗീതം. റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും കെ യു മോഹനൻ ഛായാഗ്രഹണവും നിർവഹിക്കും.
 

പ്രധാന വാർത്തകൾ
Top