12 December Wednesday

എന്തുകൊണ്ട് ആഷ് വൈകി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 5, 2018

ലോകമെങ്ങും ആരാധകരുള്ള ബോളിവുഡിന്റെ പ്രിയതാരം ഐശ്വര്യറായി ബച്ചൻ സാമൂഹ്യമാധ്യമങ്ങളിൽ നിന്നും പണ്ടേ അകലം പാലിച്ചിരുന്നു. ഈ വർഷം ആദ്യം മാത്രമാണ് ഇൻസ്റ്റഗ്രാമിൽ മുൻ ലോകസുന്ദരി അക്കൗണ്ട് തുറന്നത്. "ദിവസവും  സംഭവിക്കുന്ന കാര്യങ്ങളെല്ലാം പകർത്തി ഇടാനുള്ളതാണ് സാമൂഹ്യമാധ്യമങ്ങളെന്ന് ഞാൻ കരുതുന്നില്ല, കാരണം പിന്നീട് അതു തന്നെ നമ്മുടെ ജോലിയായി മാറും.ആ സുഖാനുഭവത്തിനായി ജീവിക്കേണ്ടിവരും. യഥാർഥ ലോകത്ത് ജീവിക്കാനും അതിന്റെ സുഖദു:ഖങ്ങൾ അനുഭവിക്കാനുമാണെനിക്കിഷ്ടം' താരം പറയുന്നു. അന്താരാഷ്ട്ര ട്രാവൽ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വൈകിയുള്ള സാമൂഹ്യമാധ്യമ പ്രവേശനത്തെകുറിച്ച് താരം പ്രതികരിച്ചത്.

"സാമൂഹ്യമാധ്യമങ്ങളിലെ പങ്കാളിത്തം എന്നത് ഇപ്പോഴൊരു കച്ചവടമായി മാറി. എത്രപേർ ലൈക്ക് ചെയ്തു എത്രപേർ നമ്മളെ പിന്തുടർന്നു എന്ന കണക്കിലാണ് എല്ലാവരുടേയും കണ്ണ്. ജനപ്രീതിയുടെ അളവുകോലായി അതുമാറി.

"സാമൂഹ്യമാധ്യമങ്ങളിലെ പങ്കാളിത്തം എന്നത് ഇപ്പോഴൊരു കച്ചവടമായി മാറി. എത്രപേർ ലൈക്ക് ചെയ്തു എത്രപേർ നമ്മളെ പിന്തുടർന്നു എന്ന കണക്കിലാണ് എല്ലാവരുടേയും കണ്ണ്. ജനപ്രീതിയുടെ അളവുകോലായി അതുമാറി. അത്യന്തികമായി ജനപ്രീതി തന്നെയാണ് അഭിനേതാക്കളെ നിലനിർത്തുന്നത്. എന്നാൽ നാടകീയതയുടെ ആ​ ലോകത്തേക്ക് പൂർണമായി മുങ്ങിപോകാൻ ഞാനിഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെയാണ് ഏറെക്കാലം ഞാൻ അവയിൽ‍ നിന്നും ഒഴിവായി നിന്നത്. ഇപ്പോൾ സുഹൃത്തുക്കളുടേയും അഭ്യുദയകാംഷികളുടേയും നിർബന്ധത്തിനു വഴങ്ങിയാണ് സോഷ്യൽമീഡിയ പ്രവേശം നടത്തിയത്', താരം പറയുന്നു.

"സാമുഹ്യമാധ്യമങ്ങൾ വരുന്നതിന് മുമ്പു തന്നെ എനിക്ക് ഈ ലോകം  ചെറുതായി തോന്നിയിരുന്നു. മറൈൻ എൻജിനീയറായ അച്ഛനൊപ്പം കുട്ടിയായിരിക്കെ കപ്പലിൽ ലോകംമുഴുവൻ കറങ്ങിയിട്ടുണ്ട്.കുട്ടികൾ നവമാധ്യമങ്ങൾക്ക് ഒപ്പമാണ് വളരുന്നത്. പുതിയകാലത്തിന്റെ മാധ്യമങ്ങളിൽ നിന്ന് പൂർണമായി ഒഴിഞ്ഞു നിൽക്കേണ്ടതില്ല. അതുകൊണ്ടാണ് ഒടുവിൽ  ഞാനുമെത്തിയത്. പക്ഷെ തീർച്ചയായും ജനപ്രീതി സൃഷ്ടിക്കുകയല്ല അതിന്റെ ലക്ഷ്യം', ഐശ്വര്യ വെളിപ്പെടുത്തി.

ഏഴുവയസുകാരിയായ മകൾ ആരാധ്യക്ക് ഒപ്പമുള്ള ചിത്രങ്ങൾ 45കാരിയായ താരം  ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്. ഫാനിഖാൻ ആയിരുന്നു അവസാനമിറങ്ങിയ ചിത്രം. അനുരാ​ഗ് കശ്യപിന്റെ ​ഗുലാബ് ജാമുൻ ആണ് ഐശ്വര്യയുടെ വരാനിരിക്കുന്ന ചിത്രം. നായകൻഭർത്താവ്  അഭിഷേക് ബച്ചൻ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top