23 September Sunday

പ്രിഥ്വിയെ കാണിക്കാതെ, നിഗൂഢതകള്‍ ഒളിപ്പിച്ച് 'ആദം ജോണ്‍'ന്റെ ആദ്യ ടീസര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 25, 2017

പ്രിഥ്വിയെ കാണിക്കാതെ, ക്രൈം ത്രില്ലറിന്റെയും ഹൊറര്‍ മൂവിയുടേയും ചേരുവകളുണ്ടെന്നുറപ്പാക്കി ആദം ജോണിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഇതില്‍ എവിടേയും തന്നെ പ്രിഥിരാജിനെ കാണിക്കുന്നില്ലെന്നതാണ് ഏറെ ശ്രദ്ധേയം, എന്നാല്‍ ഒരേ സമയം ഒരു ക്രൈം ത്രില്ലറിന്റെയും ഹൊറര്‍ മൂവിയുടേയും എല്ലാ സ്വഭാവവും ടീസര്‍ നിലനിര്‍ത്തുമുണ്ട്.

പ്രിഥ്വിരാജും ഭാവനയും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രാഹുല്‍ മാധവ്, നരേന്‍, ലെന, മിഷ്ടി, ജയ മേനോന്‍, സിദ്ധാര്‍ത്ഥ് ശിവ, മണിയന്‍പിള്ള രാജു എന്നിവര്‍ മറ്റു വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ടീസര്‍ റിലീസ് ചെയ്ത് ആദ്യത്തെ ആറു മണിക്കൂറുകള്‍ക്കുളില്‍ തന്നെ ഒരു ലക്ഷം വ്യൂസ് യൂട്യൂബില്‍ നേടിയിരുന്നു.

ജിനു എബ്രഹാം കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആദം ജോണ്‍' ന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും ചിത്രസംയോജനം രഞ്ജന്‍ അബ്രഹാമുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ദീപക് ദേവിന്റെതാണ് സംഗീതം. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്. മ്യൂസിക് 24*7നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ജയരാജ് മോഷന്‍ പിക്ചര്‍സിന്റെ കൂടെ ബി സിനിമാസിന്റെ ബാനറിലാണ് 'ആദം ജോണ്‍' നിര്‍മിച്ചിരിക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top