19 June Tuesday

ഷക്കീലയുടെ ജീവിതം സിനിമയാകുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


തൊണ്ണൂറുകളിൽ മലയാളസിനിമാ ബോക്സ് ഓഫീസിൽ തരംഗമായ ഷക്കീലയുടെ ജീവിതം അഭ്രപാളിയിലെത്തുന്നു. കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരൻ ഇന്ദ്രജിത് ലങ്കേഷാണ് സംവിധായകൻ.

ഗാങ്സ് ഓഫ് വാസേപുർ, രാംലീല എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബോളിവുഡ് താരം റിച്ച ചദ്ദ ഷക്കീലയാകും. കന്നടയിലാണ് ചിത്രം ഒരുക്കുന്നത്. ഏപ്രിലിൽ ചിത്രീകരണം ആരംഭിച്ച് അടുത്തവർഷം പ്രദർശനത്തിനെത്തും. 16‐ാംവയസ്സിൽ ചലച്ചിത്ര രംഗത്തെത്തിയ ഷക്കീലയുടെ സിനിമയിലെയും വ്യക്തിജീവിതത്തിലെയും നിമിഷങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുകയെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. 

സിൽക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ഡേർട്ടി പിക്ചർ വൻ ഹിറ്റായിരുന്നു.

പ്രധാന വാർത്തകൾ
Top