20 July Friday

സാമന്ത-നാഗചൈതന്യ വിവാഹം

വെബ് ഡെസ്‌ക്‌Updated: Friday Oct 6, 2017

വിവാഹിതയാകാന്‍ തയ്യാറെടുക്കുന്ന തെന്നിന്ത്യന്‍ നായിക സാമന്ത റൂത് പ്രഭുവിന് ബോളിവുഡില്‍നിന്ന് ക്ഷണം. പ്രമുഖ നിര്‍മാതാവ് റൂണി സ്ക്രൂവാലയുടെ ചിത്രത്തിലൂടെയാകും അരങ്ങേറ്റം. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകനും താരവുമായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹത്തിന്റെ ചടങ്ങുകള്‍ ഇന്ന് ആരംഭിക്കും. ഗോവയില്‍ ഹിന്ദു- ക്രൈസ്തവ ആചാരപ്രകാരം രണ്ടുദിവസമായിട്ടാണ് വിവാഹം. ചടങ്ങുകളില്‍ അടുത്തബന്ധുക്കള്‍ മാത്രമാകും പങ്കെടുക്കുക. എന്നാല്‍, ഹൈദരാബാദില്‍ വന്‍ വിരുന്നൊരുക്കും. ഇതിനായി പത്തുകോടിയിലേറെ ചെലവിടുമെന്നാണ് സിനിമ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

പ്രധാന വാർത്തകൾ
Top