21 October Sunday

നെഞ്ചുവേദന: നടന്‍ പ്രതാപ് പോത്തന്‍ ആശുപത്രിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 12, 2017

ചെന്നൈ > പ്രശസ്ത നടന്‍ പ്രതാപ് പോത്തനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവയില്‍ ശ്യാമപ്രസാദിന്റെ നിവിന്‍ പോളി ചിത്രം ഏയ് ജൂഡിന്റെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ശനിയാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമുണ്ടായത്.

ചെന്നൈ വടപളനിയിലെ എസ്ആര്‍എം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ അദ്ദേഹം ചികിത്സയില്‍  കഴിയുകയാണ്. അതേസമയം, പ്രതാപ് പോത്തന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു
 

പ്രധാന വാർത്തകൾ
Top