24 September Monday

'ആമി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 9, 2018

മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ആമി'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. മാധവിക്കുട്ടിയായി മഞ്ജുവാര്യര്‍ അഭിനയിക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മുരളിഗോപിയാണ് ഭര്‍ത്താവ് മാധവദാസായി എത്തുന്നത്. ടൊവിനോ തോമസും അനൂപ് മേനോനുമാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി തോമസ്, റോബന്‍ റോച്ചാ എന്നിവരാണ് നിര്‍മാണം.

മാധവിക്കുട്ടിയുടെ വ്യക്തിജീവിതത്തിലും ഔദ്യോഗികരംഗത്തും അവരുമായി ബന്ധപ്പെടുന്ന ഒട്ടുമിക്ക കഥാപാത്രങ്ങളും ചിത്രത്തിലുണ്ടാകും. ഏറെക്കാലത്തെ തയ്യാറെടുപ്പിന് ശേഷമാണ് കമല്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.  

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top