24 September Monday

ആട് രണ്ടാംഭാഗം 22ന്

വെബ് ഡെസ്‌ക്‌Updated: Friday Dec 1, 2017

 

പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഷാജി പാപ്പനും സംഘവും ആട്-2മായി എത്തുന്നു. ഡിസംബര്‍ 22നാണ് ആട്-2 റിലീസ്. ഒന്നാംഭാഗത്തില്‍ ജയസൂര്യക്കൊപ്പം സ്ക്രീനിലെത്തിയ സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, വിജയ് ബാബു, വിനായകന്‍ എന്നിവരടക്കം മറ്റ് പ്രധാനകഥാപാത്രങ്ങള്‍ ചെയ്തവരെല്ലാം രണ്ടാംഭാഗത്തിലുമുണ്ട്. ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറില്‍ വിജയ് ബാബു ചിത്രം നിര്‍മിക്കുന്നു. സംവിധാനം മിഥുന്‍ മാനുവല്‍ തോമസ്. രണ്ടാംഭാഗത്തിന്റെ കഥയുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

പ്രധാന വാർത്തകൾ
Top