26 September Wednesday

ഷാജി പാപ്പനും പിള്ളേരും ക്രിസ്‌മ‌സിനെത്തും; ആട് 2 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 29, 2017

‌കൊച്ചി > ആട് ഒരു ഭീകര ജീവിയാണ് എന്ന ജയസൂര്യ ചിത്രത്തിന്റെ രണ്ടാം ഭാഗം, ആട് 2 ക്രിസ്‌മ‌സ് റീലീസായി തീയേറ്ററുകളിലെത്തും. ഡിസംബര്‍ 22ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് വിജയ് ബാബു അറിയിച്ചു. തന്റെ ഫേസ്‌ബുക്ക് പേജില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  പുറത്ത് വിട്ടാണ് റിലീസിങ് ഡേറ്റ് അറിയിച്ചത്.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം തീയേറ്ററില്‍ പരാജയപ്പെട്ടെങ്കിലും ടൊറന്റില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ടൊറന്റില്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് രണ്ടാം ഭാഗം നിര്‍മിക്കുകയായിരുന്നു. ഷാജി പാപ്പനായി ജയസൂര്യ വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്പോള്‍ പാപ്പന്റെ എല്ലാ കൂട്ടുകാരും രണ്ടാം വരവിലും കൂടെ ഉണ്ടാകും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top