22 November Thursday

'വെള്ളിമൂങ്ങ'യ്‌ക്കു ശേഷം ജിബു ജേക്കബ്- ബിജു മേനോന്‍ ടീം വീണ്ടുമൊന്നിക്കുന്നു; ചിത്രം ' ആദ്യരാത്രി '

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

കൊച്ചി > 'വെള്ളിമൂങ്ങ', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'ആദ്യരാത്രി'യില്‍ ബിജു മേനോന്‍ നായകനാവുന്നു.

ഛായാഗ്രാഹകനായ ജിബു ജേക്കബിന്റെ ആദ്യ സംവിധാന ചിത്രമായ 'വെള്ളിമൂങ്ങ'യില്‍ ബിജു മേനോനായിരുന്നു നായകന്‍. ഒരു ഇടവേളയ്ക്കു ശേഷം ഇവര്‍ ഒന്നിക്കുന്ന 'ആദ്യരാത്രി'യില്‍ ഒരു കല്യാണ ബ്രോക്കായി ബിജു മേനോന്‍ പ്രത്യക്ഷപ്പെുന്നു.

നര്‍മത്തിനു പ്രധാന്യം നല്‍കി  സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ക്വീന്‍ ഫെയിം ഷാരീസ്-ജെബിന്‍ എഴുതുന്നു. ' ഒരു ഇന്ത്യന്‍ പ്രണയകഥ ' ശേഷം സെന്‍ട്രല്‍ പിക്‌‌ച്ചേ‌ഴ്‌‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഹണം ശ്രീജിത്ത് നായന്‍ നിര്‍വഹിക്കുന്നു. സംഗീതം-ബിജി ബാല്‍,കല-അജയ് മാങ്ങാട്,വസ്ത്രാലങ്കാരം-സുനില്‍  ജോര്‍ജ്ജ്,സ്റ്റില്‍സ്- ലിബിസണ്‍ ഗോപി,പരസ്യകല-ആര്‍ട്ടോ കാര്‍പ്പസ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കന്നം,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top