22 September Saturday

എ ആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക്; വര്‍ഷങ്ങള്‍ക്കു ശേഷമെത്തുന്നത് പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന് സംഗീതമൊരുക്കാന്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 1, 2017

കൊച്ചി > സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്കെത്തുന്നുവെന്ന്‌ റിപ്പോര്‍ട്ട്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി  സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ സംഗീത സംവിധാനം എ ആര്‍ റഹ്മമാന്‍ നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുറത്ത് വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓസ്‌കാര്‍ ജേതാവായ സംഗീത സംവിധായകന്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ സമ്മതിച്ചാതായാണ് വിവരം. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥീരികരണം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

1992ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ യോദ്ധയാണ് മലയാളത്തില്‍ എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച അവസാന ചിത്രം.

ബെന്യാമിന്റെ നോവലായ ആടുജീവിതം അതേ പേരില്‍ തന്നെയാണ് ബ്ലെസി സിനിമയാക്കുന്നത്.  ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഷെഡ്യൂള്‍ ആണ് ചിത്രത്തിന്റെത്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിക്കും. ബോളിവുഡ് ഛായഗ്രാഹകന്‍ കെ യു മോഹനന്‍ ആണ്  ചിത്രത്തിന്റെ ക്യാമറ.

 

പ്രധാന വാർത്തകൾ
Top