• 21 ഏപ്രില്‍ 2014
  • 8 മേടം 1189
  • 20 ജദുല്‍ആഖിര്‍ 1435
ഹോം  » കൗതുകം  » ലേറ്റസ്റ്റ് ന്യൂസ്

അട്ടകള്‍ സഹായിച്ചു; അറ്റുപോയ ചെവി കൂട്ടിച്ചേര്‍ത്തു

വാഷിങ്ടണ്‍: പട്ടിയുടെ ആക്രമണത്തില്‍ അറ്റുപോയ യുവതിയുടെ ചെവി രക്തം കുടിക്കുന്ന അട്ടകളുടെ സഹായത്തോടെ ഡോക്ടര്‍മാര്‍ വിജയകരമായി തിരികെ തുന്നിച്ചേര്‍ത്തു. അമേരിക്കയിലെ റോഡ് ഐലന്‍ഡ് ആശുപത്രിയിലാണ് സംഭവം.   പെണ്‍കുട്ടിയുടെ ഇടത്തേ ചെവിയാണ് പട്ടിയുടെ അക്രമത്തില്‍ മുറിഞ്ഞത്. ചെവി അതിസൂക്ഷ്മമായി ഡോക്ടര്‍മാര്‍ തിരികെ തുന്നിച്ചേര്‍ത്തു. ഹൃദയത്തില്‍നിന്ന് ശുദ്ധരക്തം എത്തിക്കുന്ന ധമനികള്‍ ചെവിയുടെ അറ്റുപോയ ഭാഗത്ത് ഉണ്ടായിരുന്നു. എന്നാല്‍,അശുദ്ധരക്തം ഹൃദയത്തില്‍ കൊണ്ടെത്തിക്കുന്ന സിരകള്‍ ഉണ്ടായിരുന്നില്ല. പുതിയ ധമനികളും സിരകളും ശരീരം...

തുടര്‍ന്നു വായിക്കുക

"കുട്ടി"അമ്മക്ക് കുഞ്ഞിനൊപ്പം റെക്കോര്‍ഡും സ്വന്തം

ലണ്ടന്‍: "12 വയസില്‍ പ്രസവിക്കേ.." എന്ന് അന്തംവിട്ട് ആലോചിക്കേണ്ട . അതും സംഭവിച്ചു അങ്ങ് ബ്രിട്ടനില്‍ . കുഞ്ഞിന്റെ അമ്മക്ക് 12 വയസാണെങ്കില്‍ അച്ഛനും മിടുക്കനാണ്... 13കാരന്‍. ഇരുവരും പ്രൈമറി സ്ക്കുള്‍ വിദ്യാര്‍ഥികളാണെങ്കിലും ഒരു പെണ്‍കുഞ്ഞുണ്ടായതിന്റെ സന്തോഷം ഇരുവരും മറച്ചുവെക്കുന്നില്ല. ഒരാഴ്ച മുന്‍പാണ് 12കാരിയായ പെണ്‍കുട്ടി കാമുകന്റെ കുഞ്ഞിന് ജന്മം നല്‍കിയത്. ഇതോടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മാതാപിതാക്കളെന്ന റെക്കോര്‍ഡും ഇരുവരും സ്വന്തമാക്കി. 12 വയസും മൂന്ന് മാസവും പ്രായമുള്ളപ്പോള്‍ പ്രസവിച്ച ട്രെസ്റ്റ എന്ന പെണ്‍കുട്ടിയുടെ...

തുടര്‍ന്നു വായിക്കുക

വെടിയുണ്ട കടിച്ചുപിടിച്ച് പ്രിന്‍സ് : കൈയടിയോടെ കാണികള്‍

തിരു: ഗാന്ധിപാര്‍ക്കില്‍ തിങ്ങിക്കൂടിയ സദസ്സിനിടയിലൂടെ ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ട കടിച്ചുപിടിക്കാന്‍ ഗാന്ധിപ്രതിമയ്ക്കുകീഴില്‍ മാന്ത്രികന്‍ പ്രിന്‍സ് ശീല്‍. ശ്വാസമടക്കിപ്പിടിച്ച് കാണികള്‍. നിശ്ശബ്ദത ഭഞ്ജിച്ച് വെടിയൊച്ച മുഴങ്ങി. നൂറു മീറ്ററോളം അകലെ ജനക്കൂട്ടത്തിനിടയില്‍നിന്ന് പ്രിന്‍സ് ശീലിന്റെ മരുമകന്‍ സുസ്മിത് ബസു വെടിയുതിര്‍ത്തു.   വേദിയില്‍നിന്ന പ്രിന്‍സ് വെടിയേറ്റു വീണു. കാണികള്‍ക്ക് ആശങ്കയുടെ നിമിഷങ്ങള്‍. തറയില്‍നിന്ന് പല്ലുകള്‍ക്കിടയില്‍ കടിച്ചുപിടിച്ച വെടിയുണ്ടയുമായി പ്രിന്‍സ് ശീല്‍...

തുടര്‍ന്നു വായിക്കുക

ഇത്തിരിക്കുഞ്ഞന്‍ സ്റ്റാമ്പിന് വില രണ്ടര ലക്ഷം; കൗതുക മുദ്രകളുമായി "കൊല്ലംപെക്സ്"

കൊല്ലം: ഇന്‍ലന്റിന്റെയോ പോസ്റ്റു കവറിന്റെയോ മൂലയ്ക്കൊതുങ്ങുന്ന ഇത്തിരിപ്പോന്ന സ്റ്റാമ്പിന് വില രണ്ടര ലക്ഷമോ? മുക്കത്തു വിരല്‍ വയ്ക്കാന്‍ വരട്ടെ. തപാല്‍ വകുപ്പ് പബ്ലിക് ലൈബ്രറിയിലെ സോപാനം ഹാളില്‍ ആരംഭിച്ച കൊല്ലംപെക്സ് ഫിലാറ്റലിക് പ്രദര്‍ശനത്തിലാണ് ലോകത്തെ ഏറ്റവും വിലയേറിയ തപാല്‍ സ്റ്റാമ്പ് "പെനിബ്ലാക്ക്" താരമാകുന്നത്. ലോകത്തെ ആദ്യത്തെ സ്റ്റാമ്പ് എന്നതിനാലാണ് മോഹവില നല്‍കി പെനിബ്ലാക്കിനെ സ്വന്തമാക്കാന്‍ ഫിലാറ്റലിസ്റ്റുകള്‍ മത്സരിക്കുന്നത്.   വിക്ടോറിയ രാജ്ഞിയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്റ്റാമ്പ് ബ്രിട്ടനില്‍...

തുടര്‍ന്നു വായിക്കുക

പുരാണകഥാപാത്രങ്ങളുടെ കേളീകേദാരഭൂമി

കെ ബി ജോയി

അഞ്ചാലുംമൂട്: നാട്ടിലെങ്ങും ഉത്സവമേളമായി. ഉത്സവത്തിരക്കുകള്‍ക്കിടയിലും ശ്രദ്ധ കവരുന്നത് അഞ്ചാലുംമൂട് എന്ന പ്രദേശവും ഇവിടുത്തെ ഫ്ളോട്ട് നിര്‍മാണ കലാകാരന്മാരും. കൊട്ടും മേളവും ചമയവിളക്കുകളുമായി നിരത്തുകളില്‍ ഉത്സവഘോഷയാത്രകള്‍ നിറയുമ്പോള്‍ ദൃശ്യവിസ്മയമാകുന്നത് അഞ്ചാലുംമൂട്ടില്‍ നിന്നുള്ള ഫ്ളോട്ടുകള്‍. വൈക്കോല്‍ ചിത്രകലയിലൂടെ ലോകത്താകമാനം പ്രശസ്തിനേടിയ അഞ്ചാലുംമൂട് കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്നത് പുരാണകഥാപാത്രങ്ങളുടെ ചലനദൃശ്യങ്ങളോടുകൂടിയ ഫ്ളോട്ടുകളിലൂടെ. എല്ലാ ഫ്ളോട്ടുകളിലും അഞ്ചാലുംമൂടിന്റെയും രൂപകല്‍പ്പന ചെയ്ത...

തുടര്‍ന്നു വായിക്കുക

സോഷ്യല്‍ മീഡിയവഴി മീര സ്വരൂപിച്ചത് 10 ലക്ഷം

മുംബൈ: ചാറ്റിംഗിനും, തമാശപറച്ചിലിനുമായി ഫെയിസ് ബുക്കിനെ ഉപയോഗിക്കുന്നവര്‍ക്ക് മുംബൈ ആദിത്യ ബിര്‍ല സ്കൂളിലെ വിദ്യാര്‍ത്ഥിനി മീര മേത്ത മാതൃകയാകുന്നു. മുംബൈയിലെ പാവപ്പെട്ടവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രാജേന്ദ്ര ലവ് ആന്റ് കെയര്‍ എന്ന ധര്‍മ്മ സ്ഥാപനത്തിനായി ഈ പതിനഞ്ചുകാരി ഫേസ്ബുക്കുവഴി സമ്പാദിച്ചത് 10 ലക്ഷം രൂപയാണ്.   സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികളെയും, കുട്ടികളെയും സഹായിക്കുന്ന സംഘടന നടത്തുന്ന മാരത്തണിന് ഉദാരമായി സംഭാവന ചെയ്യുക എന്ന പോസ്റ്റില്‍ തന്നെ ഓണ്‍ ലൈന്‍ പേമെന്റ് ഓപ്ഷന്‍ നല്‍കിയായിരുന്നു മീര...

തുടര്‍ന്നു വായിക്കുക

Archives