• 16 ഏപ്രില്‍ 2014
  • 3 മേടം 1189
  • 15 ജദുല്‍ആഖിര്‍ 1435
ഹോം  » ആരോഗ്യം  » ലേറ്റസ്റ്റ് ന്യൂസ്

ആരോഗ്യസംരക്ഷണം സ്ത്രീകള്‍ക്ക്

ഡോ പ്രിയ ദേവദത്ത്

സ്ത്രീകള്‍ക്ക് മികച്ച വിദ്യാഭ്യാസനിലവാരം കൈവരിക്കാനായ സംസ്ഥാനമാണ് കേരളം. രോഗങ്ങളെപ്പറ്റി ബോധവതികളായിട്ടും സ്ത്രീരോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ഗൗരവമാണ്. ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നീ നാലു ഘട്ടങ്ങളിലും ഇന്ന് സ്ത്രീകള്‍ നേരിടുന്ന ശാരീരിക-മാനസിക ആരോഗ്യ പ്രശ്ങ്ങള്‍ നിരവധിയാണ്. മാറിയ ജീവിതശൈലിക്കു പുറമെ, പ്രകടമാകുന്ന രോഗലക്ഷണങ്ങളെ തീര്‍ത്തും അവഗണിക്കുന്നത് സ്ത്രീരോഗികളുടെ എണ്ണം കൂട്ടുന്ന പ്രധാന ഘടകമാണ്. ചികിത്സയില്‍ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക, പ്രഭാതഭക്ഷണം ഒഴിവാക്കുക, ചെറുപ്രായത്തിലെ വ്യായാമത്തിന് പ്രാധാന്യം...

തുടര്‍ന്നു വായിക്കുക

പഠനവൈകല്യം ഒഴിവാക്കാം

ഡോ. പ്രീത പി വി

പഠനത്തില്‍ കുട്ടികള്‍ പിന്നോക്കമാവുന്നത് ഏതൊരു രക്ഷിതാവിനെയും വിഷമിപ്പിക്കും. കാഴ്ചത്തകരാറ്, കേള്‍വിക്കുറവ്, നീണ്ടുനില്‍ക്കുന്ന അസുഖം, അച്ചടക്കമില്ലാത്ത വിദ്യാലയ അന്തരീക്ഷം, അമിതമായി ശിക്ഷിക്കുന്ന അധ്യാപകര്‍, മാനസികസംഘര്‍ഷം ഉണ്ടാക്കുന്ന ഗൃഹാന്തരീക്ഷം എന്നീ ഘടകങ്ങള്‍ കുട്ടികളുടെ പഠനത്തെ വിപരീതമായി ബാധിക്കാറുണ്ട്. എന്നാല്‍, ഇത്തരം കാരണങ്ങള്‍ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും സാധാരണയോ അതില്‍ക്കൂടുതലോ ആയ ബൗദ്ധികനിലവാരം(IQ level)ഉണ്ടാകുകയും ചെയ്തിട്ടും കുട്ടികള്‍ പഠനിലവാരത്തില്‍ പിന്നിലാണെങ്കില്‍ പഠനവൈകല്യങ്ങള്‍(Learning disability) ഉണ്ടോ എന്ന്...

തുടര്‍ന്നു വായിക്കുക

വൃക്കയിലെ 241 കല്ല് ശസ്ത്രക്രിയയിലൂടെ നീക്കി

തൃശൂര്‍: അറുപത്തഞ്ചുകാരന്റെ വൃക്കയില്‍ രൂപപ്പെട്ട 241 മൂത്രാശയക്കല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഗുരുവായൂര്‍ കറുപ്പംവീട്ടില്‍ ഹമീദാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയക്കു വിധേയനായത്. ഇടതുവൃക്കയിലായിരുന്നു കല്ലുകള്‍. ഇത്രയേറെ കല്ലുകള്‍ ഒന്നിച്ച് ഒരു വൃക്കയില്‍ ഉണ്ടായത് ലോകത്തെവിടെയും കേട്ടിട്ടില്ലെന്ന് ശസ്ത്രക്രിയ നടത്തിയ യൂറോളജിസ്റ്റ് ഡോ. എ സി വേലായുധന്‍ പറഞ്ഞു. ശക്തമായ വേദനയും മൂത്രത്തില്‍ പഴുപ്പും മറ്റുമായി അവശനായാണ് രോഗി ചികിത്സക്കെത്തിയത്.   സ്കാനിങ്ങിലൂടെയാണ് വൃക്കയിലെ കല്ലുകള്‍ കണ്ടെത്തിയത്....

തുടര്‍ന്നു വായിക്കുക

ഹൈപ്പര്‍ തൈറോയ്ഡിസം

ഡോ. ആര്‍ വി ജയകുമാര്‍

തൈറോയ്ഡ് ഗ്രന്ഥിയിലെ രണ്ടു പ്രധാന ഹോര്‍മോണുകളുടെ അമിതമായ പ്രവര്‍ത്തനംമൂലമുണ്ടാകുന്ന രോഗമാണ് ഹൈപ്പര്‍ തൈറോയ്ഡിസം. കഴുത്തിന്റെ മുന്‍ഭഭാഗത്തു സ്ഥിതിചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്നു സ്രവിക്കുന്ന രണ്ട് പ്രധാന ഹോര്‍മോണുകളാണ് തൈറോക്സിന്‍ അഥവാ ഠ4, ട്രൈ അയഡോ തൈറോക്സിന്‍ അഥവാ ഠ3. ശരീരത്തിന്റെ സകല ഉപാപചയ പ്രവൃത്തികളും നിയന്ത്രിക്കുന്നതില്‍; ഈ ഹോര്‍മോണുകള്‍ക്ക് സുപ്രധാന പങ്കുണ്ട്.   ശിശുക്കളുടെമുതല്‍ മുതിര്‍ന്നവരുടെവരെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഈ ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനം അത്യാവശ്യമാണ്. എന്നാല്‍ ഈ ഹോര്‍മോണ്‍...

തുടര്‍ന്നു വായിക്കുക

ഗര്‍ഭിണികളുടെ ഭക്ഷണം

ബുള്‍ബിന്‍ ജോസ്

ആരോഗ്യമുള്ള കുഞ്ഞിനുവേണ്ടി അമ്മമാര്‍ ആരോഗ്യപ്രദമായ ആഹാരം തെരഞ്ഞെടുത്തു കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയാല്‍ സമീകൃതവും വിവിധതരം പച്ചക്കറികളും പഴങ്ങളും അടങ്ങിയതുമായ ആഹാരം ശീലമാക്കുന്നത് ഗര്‍ഭിണിക്കും കുഞ്ഞിനും വേണ്ട പോഷണം ഉറപ്പുവരുത്തുന്നു. ഗര്‍ഭിണികള്‍ ആഹാരം അഞ്ചു പ്രാവശ്യമായി കഴിക്കുക. രാവിലെയും ഉച്ചയ്ക്കും രാത്രിയും കഴിക്കുന്നതോടൊപ്പംതന്നെ വൈകുന്നേരവും മിഡ് മോണിങ്ങിലും പഴങ്ങള്‍, നട്സ്, സലാഡ്, പഴം, ജ്യൂസ്, ഫ്രൂട്ട് ജ്യൂസ്, ലസി പോലുള്ള എന്തെങ്കിലും ലഘുഭക്ഷണംകൂടി കഴിക്കുന്നത് ശീലമാക്കുന്നത്...

തുടര്‍ന്നു വായിക്കുക

സ്ത്രീകളില്‍ ഹൃദ്രോഗം കൂടുന്നതെങ്ങനെ?

ഡോ. ജോര്‍ജ് തയ്യില്‍

സ്ത്രീകളെ ഹൃദ്രോഗത്തിലേക്കു വലിച്ചിഴക്കുന്ന പ്രധാന ആപത് ഘടകങ്ങള്‍ ഏതൊക്കെയാണ്? പ്രായം, പാരമ്പര്യം, വര്‍ധിച്ച കൊളസ്ട്രോള്‍, പുകവലി, അമിതരക്തസമ്മര്‍ദം, ആര്‍ത്തവവിരാമം തുടങ്ങിയവയെല്ലാം കാലാന്തരങ്ങളില്‍ സ്ത്രീകളെ രോഗാതുരമാക്കുന്നു.   പ്രായം: ഹൃദ്രോഗമുണ്ടാകുന്നതിന് പ്രായം ഏറ്റവും ശക്തമായ അപകടഘടകമാണെന്ന് പലതരം പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ നിലയില്‍ ഹാര്‍ട്ട് അറ്റാക്ക് പുരുഷന്മാരെക്കാള്‍ 10 വര്‍ഷം താമസിച്ചാണ് സ്ത്രീകളില്‍ ഉണ്ടാകുന്നത്. എന്നാല്‍ 60കഴിഞ്ഞ സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത വിസ്ഫോടനാത്മകമായി വര്‍ധിക്കുകയാണ്....

തുടര്‍ന്നു വായിക്കുക

റാന്‍ബാക്സി മരുന്നിന് അമേരിക്കയില്‍ വീണ്ടും വിലക്ക്

വാഷിംഗ്ടണ്‍ : ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ റാന്‍ബാക്സി ലബോറട്ടറീസിന്റെ നാലാമത്തെ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന മരുന്നുകള്‍ക്കും അമേരിക്കയില്‍ വിലക്ക്. റാന്‍ബാക്സി പഞ്ചാബിലെ ടൊയാന്‍സ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകള്‍ക്ക് ഗുണനിലവാരം കുറവാണെന്നാരോപിച്ചാണ് യുഎസ് ഫുഡ് ആന്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എഫ് ഡി എ അധികൃതര്‍ ടൊയാന്‍സ പ്ലാന്റില്‍ ജനുവരി 11ന് പരിശോധന പൂര്‍ത്തിയാക്കിയിരുന്നു.   ഇതേ കാരണം ആരോപിച്ച് 2012ലും റാന്‍ബാക്സിയുടെ മരുന്നുകള്‍ക്ക് അമേരിക്ക നിരോധനം...

തുടര്‍ന്നു വായിക്കുക

Archives