വാതുവയ്പ് രാഷ്ട്രീയം
കേരളത്തിന്റെ ശ്രീയെന്നും മുഖശ്രീയെന്നും കൊണ്ടാടിയ ശ്രീശാന്തിനെ അതേ നാവുകൊണ്ട് ഇന്ന് അശ്രീകരം എന്നാണ് വിളിക്കുന്നത്. നാല് പന്തെറിഞ്ഞപ്പോള്‍ മഹാനായി. കള്ളപ്പന്തെറിഞ്ഞപ്പോള്‍ മൂരാച്ചിയായി. കള്ളനാണയമാണോ ശരിയായ നാണയമാണോ എന്ന് തിരിച്ചറിയാന്‍ അവസരങ്ങള്‍ കുറവാണ്. വാതുവയ്പുകാരില്‍നിന്ന് പണം പറ്റി എത്രയെത്ര കള്ളക്കളികള്‍ നടക്കുന്നുണ്ട് എന്നറിയാന്‍ ഇതുപോലെ ഏതെങ്കിലും പൊലീസുകാരന് വെളിപാടുണ്ടാകണം. മാധ്യമങ്ങള്‍ ഉച്ചിയില്‍ തൊട്ട് പൊക്കിയെടുത്ത പല ശ്രീമാന്മാരുടെയും അവസ്ഥ ഇതാണ്. അര്‍ഹിക്കുന്നതേ നേടാവൂ; കൊടുക്കാവൂ. അനര്‍ഹമായത് ഏന്തിവലിഞ്ഞ്...
തുടര്‍ന്നു വായിക്കുകതിഹാറിന്റെ സ്വന്തം ശ്രീ

സ്വര്‍ണമുട്ടയിടുന്ന താറാവിന്റെ ഇറച്ചിക്കും നല്ല സ്വാദുതന്നെ. നാവില്‍ തങ്ങുന്ന സ്വാദുമായി തിഹാര്‍ജയിലിന്റെ ശ്രീയായി ഇനി കളിതുടരാം. "ശ്രീ" അശ്രീകരമാകുമ്പോള്‍ ചിരിക്കുന്നവരും കരയുന്നവരുമുണ്ട്. അവിശ്വസിക്കുന്നവരും വിശ്വസിക്കുന്നവരുമുണ്ട്. "എങ്കിലും എന്റെ ശ്രീ" എന്ന് തലയില്‍ കൈവച്ച് ആശ്ചര്യപ്പെട്ടവര്‍ ഒട്ടേറെ. ചിലചില കന്നന്തിരിവുകളൊക്കെ ഉണ്ടെങ്കിലും അടികൊണ്ടാല്‍ കരയുകയും ദേഷ്യംവന്നാല്‍ തുറിച്ചുനോക്കുകയും സന്തോഷം വന്നാല്‍ തുള്ളിച്ചാടുകയും പ്രതിഷേധിക്കാന്‍ ഗ്രൗണ്ടിലും ബൗണ്ടറിയിലും ഇടിക്കുകയുംചെയ്യുന്ന സാധാരണ മനസ്സുള്ള...
തുടര്‍ന്നു വായിക്കുകZero Plural, Problem Plural
ബഹുവചനന്‍- Plural അത്ര സാധുവൊന്നുമല്ല. തന്നാല്‍ കഴിയുന്ന കുണ്ടാമണ്ടികള്‍ പലതും അദ്ദേഹം ഉണ്ടാക്കിവയ്ക്കുന്നുണ്ട്. അവയെക്കുറിച്ചാണ് കൊച്ചിയില്‍നിന്ന് ആന്റണി സേവ്യറും കെ എം റക്സും എസ് കെ പിയേഴ്സണും ചേര്‍ന്നു ചോദിക്കുന്നത്. സാധാരണ രീതിയില്‍ നാമപദത്തോട് ട അല്ലെങ്കില്‍ ലെ ചേര്‍ത്താണ് ബഹുവചന നിര്‍മാണം നടത്തുന്നത്. King-Kings, Boy-Boys, Student-Students, Mango-Mangoes, Tomato-Tomatoes, Volcano-Volcanoes. എന്നാല്‍ o കാരത്തില്‍ അവസാനിക്കുന്ന സമസ്ത ഏകവചനങ്ങള്‍ക്കു പിന്നിലും es ചേര്‍ത്ത് പ്ലൂറല്‍ ഉണ്ടാക്കാമെന്ന് ഒരു നിയമമായി നിര്‍ദേശിച്ചാല്‍ ഒട്ടും ശരിയാവില്ല. കാരണം, അപവാദങ്ങള്‍ exceptions ...
തുടര്‍ന്നു വായിക്കുകOne - Syllable Word
A letter or a combination of letters forming one word. . (ഒരു പദം നിര്‍മിക്കുന്ന ഒരക്ഷരമോ അല്ലെങ്കില്‍ അക്ഷരക്കൂട്ടമോ) ഇതാണ് സിലബ്ളിനുള്ള ഏറ്റവും ലഘുവായ നിര്‍വചനം. രാമന്‍ പലതും പറഞ്ഞുവെങ്കിലും കോമന്‍ ഒരക്ഷരം ഉരിയാടിയില്ല. Though Rama said much, Kome didn\'t utter a Syllable. ഏക സിലബ്ള്‍ പദങ്ങള്‍ക്ക് ബഹു സിലബ്ള്‍ പദങ്ങളെക്കാള്‍ പഴക്കവും പാരമ്പര്യവും ഉണ്ടെന്നാണ് പണ്ഡിതര്‍ പറയുന്നത്. ഇത്തരം ഒറ്റസ്സിലബ്ള്‍ വാക്കുകളില്‍ ചിലതിനെക്കുറിച്ചാണ് കോട്ടയ്ക്കലില്‍നിന്ന്ഗോവിന്ദവാരിയരുടെ ചോദ്യം. Lieu ഒരു ഫ്രഞ്ച് പദമാണ്. ലാറ്റിനിലെ locusഎന്ന വാക്കില്‍നിന്നാണ് അത് ഉത്ഭവിച്ചത്. Locus എന്നാല്‍ Place (സ്ഥലം/ഇടം). പതിവായി...
തുടര്‍ന്നു വായിക്കുകഅനിശ്ചിതത്വത്തിലായ പാര്‍ലമെന്റ് സമ്മേളനം

അങ്ങേയറ്റം അനിശ്ചിതത്വത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയം. പാര്‍ലമെന്റ് ചേരാന്‍ കഴിയാത്തവിധം എല്ലാ ദിവസവും ബഹളമാണ്. ദിവസം ചെല്ലുംതോറും സര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് വീഴുകയാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്രയും പ്രതിസന്ധി നേരിട്ട ഒരു സര്‍ക്കാരുണ്ടാവില്ല; അതുപോലെ തന്നെ അഴിമതി നിറഞ്ഞ കാലവും. ഇന്ത്യക്ക് അപമാനമായി ഈ സര്‍ക്കാര്‍ അധഃപതിച്ചിരിക്കുന്നു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യപകുതി സംഘര്‍ഷഭരിതമായിരുന്നു. ലോക്സഭ ചര്‍ച്ച കൂടാതെയാണ് ബജറ്റ് പാസാക്കിയത്. രാജ്യസഭയിലും ഇതു തന്നെയായിരുന്നു സ്ഥിതി. രണ്ടാം ...
തുടര്‍ന്നു വായിക്കുകഎല്ലാം "നിയമപരം"

ഗോതമ്പിന് സ്വര്‍ണത്തിന്റെ നിറമാണ്. ഗോതമ്പ് വിളയുന്ന പഞ്ചാബില്‍നിന്ന് വരുന്ന എല്ലാവര്‍ക്കും പൊന്നുപോലത്തെ മനസ്സുമുണ്ടാകുമെന്ന് ഉറപ്പിക്കാന്‍ അശ്വനി കുമാറിനെ കണ്ടാല്‍ മതി. പരമസാത്വികന്‍. കല്‍ക്കരി കുംഭകോണ റിപ്പോര്‍ട്ടില്‍ താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ഒരുനാള്‍ സത്യം പുറത്തു വരുമെന്നും അശ്വനി കുമാര്‍ പറയുമ്പോള്‍, അത് അപ്പാടെ വിശ്വസിക്കണമെന്ന് മന്‍മോഹന്‍സിങ് ഓര്‍മിപ്പിക്കേണ്ടതില്ല. അശ്വനി രാജിവയ്ക്കില്ല എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതുതന്നെ അധികപ്രസംഗമാണ്. ഈ കൊച്ചു കാര്യത്തിനൊക്കെ രാജിവയ്ക്കാന്‍ പോയാല്‍...
തുടര്‍ന്നു വായിക്കുകവ്യാജചികിത്സക്ക് 15 ലക്ഷം നഷ്ടപരിഹാരം
രോഗശാന്തി വാഗ്ദാനംചെയ്യുന്ന പരസ്യം നല്‍കി ചികിത്സ നടത്തി രോഗിയെ കുഴപ്പത്തിലാക്കിയ വ്യാജഡോക്ടര്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. ഉപഭോക്തൃ കേസായി ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍വരെ എത്തിയ കേസില്‍ കമീഷന്‍ നിശ്ചയിച്ചതിലും ഉയര്‍ന്ന നഷ്ടപരിഹാരം നിശ്ചയിച്ചാണ് സുപ്രിംകോടതി കേസില്‍ വിധിപറഞ്ഞത്. ഭന്‍വാര്‍ കന്‍വറാണ് കേസിലെ പരാതിക്കാരി. ഹിന്ദി ദിനപത്രമായ "ജനസത്ത"യിലെ പരസ്യംകണ്ടാണ് ഭന്‍വാര്‍ ഡോ. ആര്‍ കെ ഗുപ്തയെ കണ്ടത്. അപസ്മാരം ചികിത്സിച്ച് മാറ്റുമെന്നായിരുന്നു പരസ്യത്തില്‍ "ഡോക്ടറുടെ" വാഗ്ദാനം....
തുടര്‍ന്നു വായിക്കുകവട്ടംചുറ്റിക്കും രീതികള്‍
Budget (മധ്യഡകാരന് ശബ്ദമില്ല) ഭൂതമാവുമ്പോള്‍ t ഇരട്ടിക്കുമോ എന്നാണ് ഒരാള്‍ക്കു സംശയം. ഇല്ല. Budgeted എന്നാണ് വേണ്ടത്.t- ഇരട്ടിച്ചാല്‍ചുവന്നവരവീഴും. അതുപോലെത്തന്നെയാണ് benefit. Past tense benefited ആകുന്നു. അവിടെയും t യുടെ ദിത്വം സംഭവിക്കുന്നില്ല. When a weak verb ends in a final consonant except l preceded by a short vowel, the final consonant is not doubled to form the past tense unless the accent falls on the first syllable. ഇതൊരു പഴയ നിയമമാണെന്നു വേണമെങ്കില്‍ പറയാം. Weak Verb എന്നാല്‍ Regular Verb അതായത് -ed ഉപയോഗിച്ച് ഭൂതകാലം സൃഷ്ടിക്കുന്ന വേന്ദ്രന്‍. Consonant എന്നാല്‍, അറിയാമല്ലോ, വ്യഞ്ജനാക്ഷരം ഒരു ക്രമക്രിയ (regular/weak verb) l ഒഴിച്ചുള്ള ഒരു വ്യഞ്ജനാക്ഷരത്തില്‍...
തുടര്‍ന്നു വായിക്കുകനൊവാര്ട്ടിസ് ഭീമന് അടിതെറ്റിയ വിധി
ദേശീയമാധ്യമങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു നൊവാര്‍ട്ടിസ് മരുന്നുകമ്പനിക്കെതിരായ സുപ്രീംകോടതി വിധി. "ദി ഹിന്ദു" പത്രം രണ്ടു പേജോളം വരുന്ന വാര്‍ത്തകളും വിശകലനങ്ങളുമാണ് നല്‍കിയത്. എന്നാല്‍ മലയാള മാധ്യമങ്ങള്‍ക്ക് അത് വേണ്ടത്ര ഗൗരവത്തില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ചര്‍ച്ചയ്ക്ക് ക്ഷണിച്ച പല ചാനലുകളും വിഷയമൊന്നു മാറ്റിക്കോട്ടെയെന്നായി വൈകുന്നേരം. റെക്കാര്‍ഡ്ചെയ്ത ചര്‍ച്ചതന്നെ ടെലികാസ്റ്റ് ചെയ്യാത്തതിനെക്കുറിച്ച് ഡോക്ടര്‍ ഇക്ബാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ഗണേശ് വിവാദം...
തുടര്‍ന്നു വായിക്കുകഅലൈഡ മാര്‍ച്ചിന്റെ ജീവിത സഖാവ്
കടുത്ത അച്ചടക്കജീവിതം നയിക്കുന്ന ഒരു വിപ്ലവപോരാളിക്കും, വൈകാരികവും വൈകാരികേതരവും ആഗ്രഹങ്ങളും ആവശ്യങ്ങളുമുള്ള ഒരു സാധാരണമനുഷ്യനുമിടയില്‍ കിടന്നു വീര്‍പ്പുമുട്ടുന്ന അവസ്ഥയെക്കുറിച്ച് മാത്രമല്ല ചെഗുവേര, അലൈഡ മാര്‍ച്ചിന് എഴുതിയ കത്തുകളില്‍ സൂചിപ്പിക്കുന്നത്. പ്രണയത്തെയും പോരാട്ടത്തെയും വിപ്ലവത്തെയും കുറിച്ച് കാല്‍പ്പനികമായി എഴുതിയ വാചകങ്ങളാല്‍ സമ്പന്നമായിരുന്നു ചെയുടെ കത്തുകള്‍. "ചെയെ ഓര്‍ക്കുമ്പോള്‍" എന്ന പുസ്തകത്തിലൂടെ ലോകത്തിലെ എക്കാലത്തെയും മഹാനായ ഗറില്ലാ വിപ്ലവകാരിയെക്കുറിച്ചുള്ള തീക്ഷ്ണമായ അനുഭവങ്ങളാണ്...
തുടര്‍ന്നു വായിക്കുകപ്രണയിക്കും പുസ്തകങ്ങള്‍

പുതിയ പുസ്തകം തുറക്കുമ്പോള്‍ ഇപ്പോഴും അറിയാതെ മണത്തുപോകും. അച്ചടിയുടേതാണോ അക്ഷരങ്ങളുടേതാണോ എന്നറിയാത്തവിധം ഒരു പ്രത്യേക മണം. കഴിഞ്ഞ ദിവസം പ്രിസം ബുക്സില്‍ ചെന്നപ്പോള്‍ സുധീര്‍ എടുത്തുനല്‍കിയ പുസ്തകങ്ങള്‍ ആദ്യം തുറന്ന് ഒന്നു ശ്വാസം അകത്തേക്ക് ആഞ്ഞുപിടിച്ചു. അക്ഷരത്തിന്റെ, അച്ചടിയുടെ, അറിവിന്റെ മണം അറിയാതെ ഉള്ളിലേക്ക് പതുക്കെ പതുക്കെ കയറി. നിങ്ങള്‍ക്കും ഈ അസുഖമുണ്ടോഎന്നായി സുധീര്‍. കഴിഞ്ഞ ദിവസം കഥാകൃത്ത് ഉണ്ണി വന്നപ്പോഴും പുസ്തകത്തിന്റെ മണം പിടിക്കുന്നുണ്ടായിരുന്നുവെന്ന് സുധീര്‍ പറഞ്ഞു. പുസ്തകങ്ങള്‍ക്കിടയില്‍ ജീവിക്കുക രസകരമായ...
തുടര്‍ന്നു വായിക്കുകപ്രഥമദൃഷ്ട്യ
Prima donna എന്നാലെന്തെന്നു പലരും ചോദിക്കുന്നു. രണ്ട് അര്‍ഥങ്ങളാവാം! ഒന്ന് ഒരു Opera മുഖ്യ ഗായിക. രണ്ട് ഒരു വികാരജീവി, a temperamental person. . രണ്ടാമത്തെ അര്‍ഥം അനൗപചാരികമാകുന്നു. വാക്കു വരുന്നത് ഇറ്റലിയില്‍ നിന്നാണ്. First Ladyþ- പ്രഥമ വനിത- എന്നു മൂലാര്‍ഥം. Prima Facie എന്നത് സാധാരണ ഉപയോഗത്തിലുള്ള പ്രയോഗമാകുന്നു. പ്രഥമദൃഷ്ട്യ എന്നര്‍ഥം. ഇത് നിയമപദാവലിയില്‍ Legal jargon ല്‍ പെടും. The lower court found there was a prime facie case (പ്രഥമദൃഷ്ട്യ കേസുണ്ടെന്ന് കോടതി കണ്ടെത്തി). ലാറ്റിന്‍ഭാഷയില്‍"Primus" " എന്നാല്‍ first എന്നാണര്‍ഥം. ഒന്നാമത്തേത്, മുഖ്യമായത് എന്നൊക്കെ സൂചിപ്പിക്കാന്‍ Prime എന്ന...
തുടര്‍ന്നു വായിക്കുകനിങ്ങളുടെ വിശ്വസ്തന്‍
Yours faithfully (നിങ്ങളുടെ വിശ്വസ്തന്‍) എന്ന പരമ്പരാഗതവും ഔപചാരികവുമായ പ്രയോഗത്തെക്കുറിച്ച് ഒരുപാടു വായനക്കാര്‍ സംശയം പ്രകടിപ്പിക്കുന്നു. ഏറെക്കാലം ഔദ്യോഗികവും ഔപചാരികവുമായ കത്തിടപാടുകളില്‍ ഇവന്‍ നിത്യനായിരുന്നു. കത്ത് Informal- അനൗപചാരികം ആവുമ്പോള്‍ yours sincerely, ഒരകലം പാലിച്ചുകൊണ്ടുള്ള ഔദ്യോഗിക കായിതമാണെങ്കില്‍yours faithfully- ഇതായിരുന്നു രീതി. എന്നാല്‍ വര്‍ത്തമാന ഇംഗ്ലീഷ് പ്രയോഗത്തില്‍,yours faithfully കഴിവതും ഒഴിവാക്കാനാണ് ഉപദേശിക്കുന്നത്. അത് വളരെ Formal ഉം തണുത്തതുമാകുന്നു എന്നാണ് വാദം. ആയതിനാല്‍ ഒരു അപരിചിതന്‍ എഴുതുമ്പോള്‍പോലും faithfully എഴുന്നള്ളിക്കേണ്ടതില്ല...
തുടര്‍ന്നു വായിക്കുകസന്മുഖം, ദുര്‍മുഖം, ചന്ദ്രമുഖം
Face(ആനനം, വദനം, മുഖം, മോന്ത) അത്ര മോശക്കാരനൊന്നുമല്ല. മൂപ്പര്‍ക്ക് ഇംഗ്ലീഷില്‍ പര്യായങ്ങള്‍ പലതുണ്ട്്. Visage, Countenance, front ഇത്യാദി. ഒരു p Multi Purpose Word വിവിധോദ്ദേശ്യപദം എന്ന പെരുമ "ഫേസി"നുണ്ട്. ഏതു വേഷവും കെട്ടിയാടാന്‍ അതിയാന്‍ തയ്യാര്‍. നൗണാവണോ, റെഡി. I don\'t like his face (എനിക്ക് അവന്റെ മോന്ത ഇഷ്ടമല്ല). ഇനി വെര്‍ബാവണോ? I am ready to face the consequence. മുഖംരക്ഷിക്കാന്‍ ആളുകള്‍ എന്തും ചെയ്യും.To save one\'s face- അപമാനിതനാകാതെ രക്ഷപ്പെടുക എന്നത് പ്രമാണിമാരില്‍ പലര്‍ക്കും വലിയ തലവേദനയുണ്ടാക്കുന്ന കാര്യമാണ്. He\'ll go to any extent to save his face. ഇനി കാശുവീശും; കഴുതക്കാലു പിടിക്കും. This move on the part of the government is just a face saving strategy. (മുഖം...
തുടര്‍ന്നു വായിക്കുകCheat ഉം Cheater ഉം
മലനാടും തുളുനാടും കൈകോര്‍ക്കുന്ന മഞ്ചേശ്വരത്തുനിന്ന് മനോജ്ഭട്ട് എന്ന സഹൃദയനും മൂന്നു കൂട്ടുകാരും ചേര്‍ന്ന് ചോദിക്കുന്ന ചില നല്ല ചോദ്യങ്ങള്‍ക്ക് മറുപടി പറയാം. ചതിയന്‍, വഞ്ചകന്‍, തട്ടിപ്പുകാരന്‍ എന്നീ അര്‍ഥങ്ങളില്‍ Cheat എന്നാണോ നൗണായി ഉപയോഗിക്കേണ്ടത്? അതോ Cheater എന്നു പ്രയോഗിക്കണോ? രണ്ടാമതു പറഞ്ഞ വാക്ക് പല ദിക്കിലും കണ്ടിട്ടുണ്ട്. അതുകൊണ്ട് ചെറിയൊരു കണ്‍ഫ്യൂഷന്‍. മനോജും ചങ്ങാതിമാരും ഇത്തരമൊരു സംശയത്തില്‍ കുടുങ്ങിയത് സ്വാഭാവികം.Cheat എന്ന് നാമപദമായി ബ്രിട്ടീഷ് ഇംഗ്ലീഷില്‍ സാധാരണ ഉപയോഗിക്കുമ്പോള്‍ യുഎസ് ഇംഗ്ലീഷില്‍Cheater എന്ന നൗണ്‍...
തുടര്‍ന്നു വായിക്കുകബ്രാക്കറ്റും മറ്റു ചിലതും
ബ്രാക്കറ്റ് (Bracket) എന്ന കോഷ്ഠകത്തെപ്പറ്റി, ആവരണ ചിഹ്നത്തെപ്പറ്റി സാമാന്യമായ അറിവ് പൊതുജനത്തിനുണ്ട്. ഒരു വാക്യത്തിന്റെ മുഖ്യഘടനയില്‍നിന്നു വേറിട്ട്, അതേസമയം മുഖ്യ പ്രസ്താവത്തിന്റെ അര്‍ഥത്തെ വിപുലീകരിച്ച് വര്‍ത്തിക്കുന്നവനാണ് ബ്രാക്കറ്റ്. പങ്ച്വേഷന്‍ പരിപാടിയില്‍ മൂപ്പര്‍ക്ക് നല്ലൊരു വേഷമുണ്ട്. ( ) എന്നതാണല്ലോ ബ്രാക്കറ്റിന്റെ സ്വരൂപം. അതിനകത്ത് additional information കൂടുതല്‍ വിവരം കുത്തിനിറയ്ക്കാന്‍ പറ്റും. t encloses information that is in same way additional to the main statement.. ഈ അധികമായ വിജ്ഞാനമുണ്ടല്ലോ- additional information- അതിന് Parenthesis എന്നുപറയും. ആയതിനാല്‍ ബ്രാക്കറ്റുകളെ Parentheses എന്ന...
തുടര്‍ന്നു വായിക്കുകപ്രോ വെര്‍ബിന്റെ പ്രപഞ്ചം
പഴഞ്ചൊല്ലില്‍ പതിരില്ല എന്നതാണ് സാമാന്യം പ്രഖ്യാതമായ ഒരു പഴഞ്ചൊല്ല്. ഇപ്പറഞ്ഞ സാധനം എല്ലാ മനുഷ്യഭാഷകളിലും ആവശ്യത്തിലധികമുണ്ട്. പല അവസരങ്ങളിലും കാരണവന്മാര്‍ എരിവും പുളിയും ചെറിയൊരു മധുരവുമുള്ള ഇതെടുത്ത് ഇലത്തലയ്ക്കല്‍ വിളമ്പിയിരുന്നു. കോപ്പിയെഴുതിയാല്‍ പിള്ളരുടെ കൈയക്ഷരം കേമമാവുമെന്ന മൂഢവിശ്വാസം അതിശക്തമായിരുന്ന പഴയകാലത്ത് മേപ്പടി കോപ്പിയെഴുത്തിന് നിര്‍ദേശിക്കപ്പെടുന്ന വാചകങ്ങള്‍ മിക്കതും പഴമൊഴികളായിരുന്നു: മിന്നുന്നതെല്ലാം പൊന്നല്ല, ഉപ്പുതിന്നവന്‍ വെള്ളംകുടിക്കും, മടിയന്‍ മല ചുമക്കും, ഉറുമ്പരിച്ചാല്‍ കല്ലും തേയും,...
തുടര്‍ന്നു വായിക്കുക

