• 31 ജൂലൈ 2014
  • 15 കര്‍ക്കടകം 1189
  • 3 ഷവ്വാല്‍ 1435
Latest News :
ഹോം  » ലേഖനങ്ങള്‍  » ലേറ്റസ്റ്റ് ന്യൂസ്

അറുതിയില്ലാത്ത ദുരിതം

കെ രാധാകൃഷ്ണന്‍

രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ വലിയ പ്രയാസവും പ്രതിസന്ധിയും അനുഭവിക്കുന്ന കാലമാണിത്. ദേശീയ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍തന്നെ മഹാത്മജി ഉള്‍പ്പെടെയുള്ളവര്‍ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗത്തിന്റെ സാമൂഹ്യവളര്‍ച്ചയെപ്പറ്റി ചര്‍ച്ചചെയ്യാന്‍ തയ്യാറായി. അതിന്റെയെല്ലാം ഭാഗമായാണ് ദേശീയ പ്രസ്ഥാനം ഹരിജനോദ്ധാരണം പ്രധാന മുദ്രവാക്യമായി ഏറ്റെടുത്തത്. സ്വാതന്ത്ര്യം ലഭിച്ചിട്ട് 67 വര്‍ഷം തികയുകയാണ്. എന്നാല്‍, ഇപ്പോഴും ദേശീയ സ്വാതന്ത്ര്യസമരത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍...

തുടര്‍ന്നു വായിക്കുക

മാധ്യമങ്ങളുടെ അന്ധവിശ്വാസ പ്രചാരണം

ആര്‍ പാര്‍വതീദേവി

ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കും പകരം കടുത്ത അന്ധവിശ്വാസത്തിലേക്കും അനാചാരങ്ങളിലേക്കും കേരളസമൂഹം നീങ്ങുന്ന അപകടകരമായ പ്രവണതയ്ക്ക് മാധ്യമങ്ങള്‍ ആക്കംകൂട്ടുകയാണ്. അത്ഭുതശക്തിയുള്ള ശംഖിന്റെയും ഏലസിന്റെയും ചരടുകളുടെയും രത്നക്കല്ലുകളുടെയും രുദ്രാക്ഷങ്ങളുടെയും പരസ്യങ്ങള്‍ നമ്മുടെ പത്രങ്ങളും ടിവി ചാനലുകളും നിരന്തരം പ്രസിദ്ധപ്പെടുത്തുന്നത് നിലവിലുള്ള നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം ഇടയ്ക്കിടെ ഇറക്കുന്ന സര്‍ക്കുലറുകള്‍ക്ക് ഇക്കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്നാണ്...

തുടര്‍ന്നു വായിക്കുക

സര്‍ക്കാര്‍ മറന്ന കശുവണ്ടി വ്യവസായം

പി കെ ഗുരുദാസന്‍

കശുവണ്ടി വ്യവസായത്തില്‍ പണിയെടുക്കുന്ന മൂന്നുലക്ഷം തൊഴിലാളികള്‍ അവരുടെ ജീവിതാവശ്യങ്ങള്‍ നേടിയെടുക്കാന്‍ അനിശ്ചിതകാല സമരത്തിന് നിര്‍ബന്ധിതരായിരിക്കുകയാണ്. ഭക്ഷ്യസാധനങ്ങളുടെയും ഇതര അവശ്യസാധനങ്ങളുടെയും ക്രമാതീതമായ വിലക്കയറ്റം തുച്ഛവരുമാനക്കാരായ തൊഴിലാളികളുടെ ജീവിതം ഏറെ ദുസ്സഹമാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി സിഐടിയു നേതൃത്വത്തില്‍ തൊഴിലാളികള്‍ തുടര്‍ച്ചയായി പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ജീവിതച്ചെലവിന്റെ അടിസ്ഥാനത്തില്‍ മിനിമം വേജസ് പുനര്‍നിര്‍ണയിക്കുക, നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന സ്വകാര്യ മുതലാളിമാര്‍ക്കെതിരെ...

തുടര്‍ന്നു വായിക്കുക

ചെറുത്തുനില്‍പ്പിന്റെ പെണ്‍ശബ്ദം

മായാ ലീല

പലസ്തീനിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം ഏറെ ദുഷ്കരമായിത്തീര്‍ന്ന ഒന്നാണ്. ജീവിക്കുന്ന ദേശത്ത് ദൈനംദിന ആവശ്യങ്ങള്‍ക്കുപോലും സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമില്ലാതെ അടിമകളെപ്പോലെ കഴിയേണ്ടിവരുന്ന ഹതഭാഗ്യര്‍. ആവശ്യത്തിന് ആരോഗ്യസംരക്ഷണമോ ഭക്ഷണമോ ഗതാഗതസൗകര്യങ്ങളോ ഒന്നുംതന്നെയില്ലാതെ, ആയുധമേന്തിയ ഇസ്രയേലി പട്ടാളക്കാരുടെ കണ്ണില്‍പെടാതെ കഴിയുന്നവര്‍. അവരാരും തീവ്രവാദികളല്ല. അവരാരും മിസൈലോ ബോംബോ ഇസ്രയേലിനെതിരെ പ്രയോഗിക്കുന്നുമില്ല.   ചെറുത്തുനില്‍പ്പിന്റെ മുന്നിടങ്ങളില്‍ ലൈലാ ഖാലിദും ഷിറീന്‍ സൈദും മറ്റനേകം സ്ത്രീകളും...

തുടര്‍ന്നു വായിക്കുക

ഹെപ്പറ്റൈറ്റിസ്: വീണ്ടും ചിന്തിക്കൂ

ലോകത്തില്‍ 12 പേരില്‍ ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് അണുബാധയുണ്ട്. നമ്മുടെ അജ്ഞതമൂലം, അവഗണനമൂലം പ്രതിരോധിക്കാവുന്നതും ചികിത്സിക്കാവുന്നതുമായ ഈ അസുഖം ലോകത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന കാരണങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഈ നിശബ്ദ കൊലയാളിയെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ ജനിപ്പിക്കുന്നതിനായുള്ള ഉദ്യമമാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം. നമുക്കുചുറ്റുമുള്ളവരോട് ക്യാന്‍സര്‍ എന്തെന്നറിയാമോ എന്നു ചോദിച്ചാല്‍ അറിയും എന്നു ഉത്തരം കിട്ടും. എയ്ഡ്സ് എന്താണെന്നു ചോദിച്ചാലും അവര്‍ക്കറിയാം. പക്ഷേ,...

തുടര്‍ന്നു വായിക്കുക

അഴിമതിയുടെ അപ്പോസ്തലന്മാര്‍

വി എസ് അച്യുതാനന്ദന്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ഇങ്ങനെയൊക്കെയാണ്, "സുതാര്യതാ" മുദ്രാവാക്യം ഭരണത്തിന്റെ പുറംതോടാണ്; "വികസനവും കരുതലും" എന്ന തൊങ്ങലും ആ പുറംതോടിന്റെ ഇരുവശങ്ങളിലുമായി കെട്ടിത്തൂക്കിയിട്ടുണ്ട്. ഈ പുറംതോടൊന്നു പൊട്ടിച്ചാല്‍ അവിടെ അഴിമതിയുടെ ദുര്‍ഗന്ധമാണ്. കെടുകാര്യസ്ഥതയുടെ കേളികൊട്ട് കേള്‍ക്കാം, പാര്‍ശ്വവര്‍ത്തികളും വിശ്വസ്തരായ അനുചരവൃന്ദവും നടത്തുന്ന കൊള്ളകളുടെ കഥകളറിയാം, ഭൂമാഫിയയും പണാധിപത്യക്കാരും നടത്തുന്ന കൈയേറ്റത്തിന്റെ കള്ളക്കളികള്‍ കാണാം.   ഇതേപ്പറ്റിയൊക്കെ തെളിവുകളും രേഖകളും വച്ച്...

തുടര്‍ന്നു വായിക്കുക

സമദൂരമെന്ന ഇസ്രയേല്‍പക്ഷം

നൈാന്‍ കോശി

"ഇസ്രയേലിന്റെ സൈനികനടപടി സ്വയം പ്രതിരോധമാണ്. ഹമാസാണ് പ്രകോപനമുണ്ടാക്കിയത്. രണ്ടുഭാഗത്തും ആളുകള്‍ കൊല്ലപ്പെടുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും കൊല്ലപ്പെടുന്നത് ഖേദകരമാണ്. ഈജിപ്തിന്റെ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറായി. ഹമാസ് അവയെ തിരസ്കരിക്കുകയായിരുന്നു". ഇതാണ് ഇസ്രയേലിന്റെ ഗാസായുദ്ധത്തിന്റെ ആഖ്യാനവും വ്യാഖ്യാനവും സംബന്ധിച്ചുള്ള "ഔദ്യോഗിക ചട്ടക്കൂട്". ഔദ്യോഗികമെന്ന് പറയുമ്പോള്‍ വാഷിങ്ടണ്‍ ഉണ്ടാക്കിയത്; വിശകലനത്തിനും വിശദീകരണത്തിനും കോര്‍പറേറ്റ് മാധ്യമങ്ങള്‍ സ്വീകരിച്ചത്.   ഈ...

തുടര്‍ന്നു വായിക്കുക

Archives