മരുമകള്‍ വേലക്കാരിയല്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മരുമകള്‍ ഭര്‍തൃവീട്ടിലെ കുടുംബാംഗം തന്നെയാണെന്നും വീട്ടുവേലക്കാരിയല്ലെന്നും സുപ്രീംകോടതി. കല്യാണം കഴിച്ചുകൊണ്ടുവരുന്ന സ്ത്രീയെ വീട്ടിലെ അംഗമായി തന്നെ കണക്കാക്കണം. ഭര്‍തൃവീട്ടില്‍നിന്ന് തോന്നിയപോലെ ഇറക്കിവിടാനാകില്ല. രാജ്യത്തെ പല ഭര്‍തൃവീടുകളിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണനും ദീപക് മിശ്രയും അടങ്ങിയ ബെഞ്ച് പറഞ്ഞു. ഭര്‍തൃവീട്ടില്‍ എത്തുന്ന വധു സംസ്കാരസമ്പന്നമായ പെരുമാറ്റം അര്‍ഹിക്കുന്നു. സ്നേഹത്തോടെയും പരിഗണനയോടെയുമാകണം പെണ്‍കുട്ടിയോടുള്ള...
തുടര്‍ന്നു വായിക്കുകജാമ്യം ലഭിച്ചില്ല; മജിസ്ട്രേട്ടിന് നേരെ പ്രതി ചെരിപ്പെറിഞ്ഞു
കോഴിക്കോട്: കോടതിയില്‍ മജിസ്ട്രേട്ടിന് നേരെ പ്രതിയുടെ ചെരിപ്പേറ്. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് (1) പി ടി പ്രകാശിനെയാണ് മോഷണക്കേസില്‍ റിമാന്‍ഡിലുള്ള പ്രതി പെരുമ്പാവൂര്‍ സ്വദേശി റഫീഖ് ചെരിപ്പ് എറിഞ്ഞത്. വ്യാഴാഴ്ച പകല്‍ ഒന്നോടെയാണ് സംഭവം. എട്ട് മാസമായി റിമാന്‍ഡ് തടവിലാണ് റഫീഖ്. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയത്. കേസ് വിളിച്ചപ്പോള്‍ ഉമ്മയ്ക്ക് സുഖമില്ല, ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടു. മജിസ്ട്രേട്ടിന് മുമ്പാകെ കുറ്റം സമ്മതിക്കുകയും ചെയ്തു. റഫീഖിനുവേണ്ടി അഭിഭാഷകന്‍ ഹാജരായിരുന്നില്ല....
തുടര്‍ന്നു വായിക്കുക

