സ്വര്‍ണ്ണവില കുറഞ്ഞു; പവന് 19,880

കൊച്ചി: സ്വര്‍ണ്ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ചൊവ്വാഴ്ച 480 രൂപ കുതിച്ചുയര്‍ന്ന സ്വര്‍ണ്ണവില ബുധനാഴ്ച കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. തുടര്‍ച്ചയായ അഞ്ച് വ്യാപാര ദിനങ്ങളിലായി 960 രൂപ കുറഞ്ഞ ശേഷമായിരുന്നു ചൊവ്വാഴ്ച സ്വര്‍ണ്ണവില കൂടിയത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 19,880 രൂപയും ഗ്രാമിന് 2,485 രൂപയുമാണ് നിലവിലെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഏറെ നാളായി ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഉയരുകയും താഴുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന്...
തുടര്‍ന്നു വായിക്കുകസ്വര്ണവില: താഴാന്‍ സാധ്യത

കഴിഞ്ഞ 12 വര്‍ഷമായി മുകളിലേക്കു കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവില 2013-ല്‍ തിരുത്തലിനു വിധേയമാകുകയും സ്പോട്ട് ഗോള്‍ഡ് നിരക്കുകള്‍ 16 ശതമാനത്തോളം കുത്തനെ ഇടിയുകയും ചെയ്തു. ലോകത്തെ സ്വര്‍ണ, വെള്ളി വ്യാപാരത്തിന്റെയും സെറ്റില്‍മെന്റിന്റെയും നിലവാരമായി കണക്കാക്കുന്ന ലോക്കോ സ്വര്‍ണനിരക്കുകളും ഏപ്രില്‍ ഒന്നുമുതല്‍ 12 ശതമാനത്തോളം ഇടിഞ്ഞു. എക്സ്ചേഞ്ച് ട്രേഡഡ് പദ്ധതികള്‍ കൈവശംവയ്ക്കുന്ന സ്വര്‍ണത്തിന്റെ അളവ് 2011 ജൂലൈക്കുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായ 2,219.71 മെട്രിക് ടണ്ണിലേക്ക് ഇടിഞ്ഞതും ഇക്കാലയളവിലാണ്. റെക്കോഡ് വേഗത്തില്‍ 412 ടണ്ണാണ് 2013-ല്‍...
തുടര്‍ന്നു വായിക്കുകഇന്ത്യയില് 20 വര്‍ഷം പൂര്‍ത്തിയാക്കി വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍

മണി ട്രാന്‍സ്ഫര്‍ രംഗത്ത് മികച്ച സേവനം ലഭ്യമാക്കി മുന്നേറുന്ന വെസ്റ്റേണ്‍ യൂണിയന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നു. 20-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുതുമയാര്‍ന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി സാമ്പത്തികാവശ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കാത്ത ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള തയ്യാറെടുപ്പിലാണ് വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫറെന്ന് കമ്പനിയുടെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ചീഫ് പ്രോഡക്ട് ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫീസറുമായ ഡയാന്‍ സ്കോട്ട് ദേശാഭിമാനിയോട് പറഞ്ഞു...
തുടര്‍ന്നു വായിക്കുകകെഎഫ് സി കേരളത്തില്‍ വിപുലീകരണത്തിനൊരുങ്ങുന്നു
കൊച്ചി: പാശ്ചാത്യ രുചിഭേദങ്ങളുമായെത്തി വിപണിയില്‍ സ്ഥാനംപിടിച്ച കെ്എഫ്സി കേരളത്തില്‍ വിപുലീകരണത്തിനു തയ്യാറെടുക്കുകയാണെന്ന് കെഎഫ്സി ഇന്ത്യയുടെ ജനറല്‍ മാനേജര്‍ തരുണ്‍ ലാല്‍ പറഞ്ഞു. ഒരു ദശകം മുമ്പ് ഫാസ്റ്റഫുഡ് സംസ്കാരം ഇന്ത്യയില്‍ ജനപ്രിയമാക്കി പ്രവര്‍ത്തനമാരംഭിച്ച കെഎഫ്സി ഇന്ത്യന്‍ രുചികള്‍ക്കിണങ്ങുന്ന വിഭവങ്ങള്‍ ഇന്ത്യക്കാരുടെ പോക്കറ്റിനിണങ്ങുന്ന വിലയില്‍ അവതരിപ്പിച്ചാണ് ഉപയോക്താക്കളുടെ മനസ്സില്‍ ഇടംനേടിയതെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളും കുട്ടികളുമാണ് കെഎഫ്സി വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നത്. 25 രൂപമുതലുള്ള വിഭവങ്ങള്‍...
തുടര്‍ന്നു വായിക്കുകമ്യൂച്വല്ഫണ്ട് നിക്ഷേപത്തിനൊരുങ്ങുംമുമ്പ്
ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതിന് വൈദഗ്ധ്യമില്ലാത്ത സാധാരണ നിക്ഷേപകര്‍ ഓഹരികളില്‍ നേരിട്ടു നിക്ഷേപിക്കുന്നതിലുള്ള റിസ്ക് ഒഴിവാക്കുന്നതിനാണ് മ്യൂച്വല്‍ ഫണ്ടുകളെ ആശ്രയിക്കുന്നതെങ്കിലും മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എളുപ്പം നിക്ഷേപതീരുമാനം എടുക്കാവുന്നവിധം ലളിതമല്ല. മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ തമ്മില്‍ മത്സരം നടക്കുന്ന മ്യൂച്വല്‍ ഫണ്ട് വിപണിയിലെ ഉല്‍പ്പന്നപ്രളയം നിക്ഷേപകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുക സ്വാഭാവികം. ഏതു മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെ ഉല്‍പ്പന്നം തെരഞ്ഞെടുക്കണം എന്ന കാര്യത്തില്‍...
തുടര്‍ന്നു വായിക്കുകബിഎന്പി പാരിബയുടെ വാര്‍ഷികവരുമാനം 263 കോടി രൂപ
കൊച്ചി: പ്രമുഖ ധനകാര്യ-സേവന സ്ഥാപനമായ ജിയോജിത് ബിഎന്‍പി പാരിബ 2012-13 സാമ്പത്തികവര്‍ഷം 263 കോടി രൂപയുടെ വാര്‍ഷികവരുമാനം നേടി. പോയ സാമ്പത്തികവര്‍ഷത്തെ അറ്റാദായം 82 കോടി രൂപയാണ്. നാലാംപാദത്തില്‍ കമ്പനിയുടെ അറ്റാദായം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ഇതേ കാലയളവിലെ അഞ്ചുകോടിയില്‍നിന്ന് 15 കോടിയായി ഉയര്‍ന്നു. 70 കോടി രൂപയാണ് നാലാം പാദത്തിലെ ആകെ വരുമാനം. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 73 കോടി രൂപയെ അപേക്ഷിച്ച് നാലു ശതമാനം കുറവാണിത്. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ കമ്പനിയുടെ മൊത്തവരുമാനം മുന്‍ സാമ്പത്തികവര്‍ഷത്തെ ഇതേ കാലയളവിലെ...
തുടര്‍ന്നു വായിക്കുക

