• 19 ഏപ്രില്‍ 2014
  • 6 മേടം 1189
  • 18 ജദുല്‍ആഖിര്‍ 1435
ഹോം  » കാലാവസ്ഥ  » ലേറ്റസ്റ്റ് ന്യൂസ്

വേനല്‍മഴയെത്തി

തിരു: പൊള്ളുന്ന ചൂടില്‍ ആശ്വാസമേകി വേനല്‍മഴയെത്തി.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ഇടിയോട് കൂടിയ മഴയാണ് പെയ്യുന്നത്. എന്നാല്‍ എല്ലാ ജില്ലകളിലും മഴ പെയ്തിട്ടില്ല. അത്തരം സ്ഥലങ്ങളില്‍ ഇപ്പോഴും കടുത്ത ചൂടുതന്നെയാണ്. എറണാകുളം , കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ പെയ്തതത്. ഞായറാഴ്ചയും തിങ്കളാഴ്ചയും വൈകിട്ട് ചാലക്കുടിയിലും ആരന്‍കാവിലും കനത്തമഴപെയ്തു. തൊടുപുഴ, കാഞ്ഞിരപ്പള്ളി,വര്‍ക്കല, പുനലൂര്‍, കുപ്പാടി എന്നിവിടങ്ങളിലും കനത്തമഴ ലഭിച്ചു. എന്നാല്‍ കോഴിക്കോട്, തൃശൂര്‍ , പാലക്കാട് എന്നിവിടങ്ങളില്‍ ചൂട് കൂടി. തുടര്‍ന്നു വായിക്കുക

ചൂട് കടുക്കുന്നു; സൂര്യാഘാതം സൂക്ഷിക്കുക

തിരു: സംസ്ഥാനത്ത് കടുത്ത സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില ഉയരാനും സാധ്യതയുണ്ട്. ഫെബ്രുവരി അന്ത്യത്തോടെ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവുമധികം അന്തരീക്ഷതാപം പ്രതീക്ഷിക്കുന്ന മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സൂര്യാഘാത സാധ്യത ഏറെയാണ്.   സൂര്യതാപംമൂലം 104 ഡിഗ്രി ഫാരന്‍ഹീറ്റില്‍ (40 ഡിഗ്രി സെല്‍ഷ്യസ്) കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടുപോകുക, ശ്വസനം സാവധാനമാകുക, മാനസിക പിരിമുറുക്കം, തലവേദന, പേശിമുറുകല്‍, കൃഷ്ണമണി വികസിക്കല്‍, ക്ഷീണം, ചുഴലി,...

തുടര്‍ന്നു വായിക്കുക

സൂര്യാഘാതമേറ്റാല്‍

സൂര്യാഘാതമേറ്റയാളെ തണലു ള്ള സ്ഥലത്തേക്ക് ഉടന്‍ മാറ്റണം. വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റുക. $ മൂക്കിലും വായിലും പറ്റിപിടിച്ചിരിക്കുന്ന തുപ്പലും പതയും തുടച്ചുമാറ്റുക. $ തണുത്തവെള്ളംകൊണ്ട് ദേഹം തുടര്‍ച്ചയായി തുടയ്ക്കുക. $ ഐസ്കട്ടകള്‍കൊണ്ട് ദേഹം തണുപ്പിക്കുക. $ അമിതമായ സൂര്യാഘാതം ഉണ്ടായാല്‍ ഉടനടി തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണംവരെ സംഭവിക്കാം. പ്രായമേറിയവരിലും, കുട്ടികളിലും, ശാരീരിക പ്രയാസങ്ങള്‍ ഉള്ളവരിലുമാണ് സൂര്യാഘാതം വലിയതോതില്‍ ബാധിക്കുന്നത്. തുടര്‍ന്നു വായിക്കുക

ഭൂമി തിളയ്ക്കുന്നു

സീമ ശ്രീലയം

2100 ഓടെ ഭൂമിയുടെ ശരാശരി താപനില ചുരുങ്ങിയത് നാലു ഡിഗ്രി സെല്‍ഷ്യസെങ്കിലും വര്‍ധിക്കുമെന്ന് പുതിയ പഠനങ്ങള്‍. 2200 ഓടെ ശരാശരി താപ വര്‍ധന എട്ടു ഡിഗ്രി സെല്‍ഷ്യസ് ആകാനും സാധ്യതയുണ്ടത്രെ.   2100 ഓടെ ഭൂമിയുടെ ശരാശരി താപനില ചുരുങ്ങിയത് നാലു ഡിഗ്രി സെല്‍ഷ്യസെങ്കിലും വര്‍ധിക്കുമെന്ന്പുതിയ പഠനങ്ങള്‍. 2200 ഓടെ ശരാശരി താപവര്‍ധന എട്ടു ഡിഗ്രി സെല്‍ഷ്യസ് ആകാനും സാധ്യതയുണ്ടത്രെ. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലാ ഗവേഷകനായ പ്രൊഫ. സ്റ്റീവന്‍ ഷെര്‍വുഡിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര ഗവേഷക സംഘമാണ് വരാനിരിക്കുന്ന വല്ലാത്ത...

തുടര്‍ന്നു വായിക്കുക

Archives