പുസ്തകപ്രസാധനത്തിന്റെ പെണ്‍ഭാഷ്യം

സ്ത്രീകളുടെ സാംസ്കാരിക പ്രതിരോധത്തിന്റെ പുത്തന്‍ ഏടാണ് പ്രസാധനരംഗത്തെ പെണ്‍കൂട്ടായ്മയായ സമത - എ കലക്ടീവ് ഫോര്‍ ജന്‍ഡര്‍ ജസ്റ്റിസ്. ഒന്നര വര്‍ഷത്തിനിടയില്‍ പന്ത്രണ്ട് പുസ്തകങ്ങള്‍-പന്ത്രണ്ടും പൊരുതുന്ന സ്ത്രീജീവിതത്തിന്റെ ആത്മമുദ്രകള്‍! ആണ്‍കോയ്മയുടെ ചാട്ടവാറടികള്‍ക്കിടയില്‍ അതിജീവനത്തിന്റെ വീരഗാഥകള്‍ രചിച്ച ഒരു പറ്റം കരുത്തുറ്റ സ്ത്രീകളെയാണ് "സമത" ഇതിനോടകം പരിചയപ്പെടുത്തിയത്. ചോരയും കണ്ണീരും നനഞ്ഞ വഴികള്‍ താണ്ടി കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ഉജ്വലനായികയായ കെ ദേവയാനി, മ്യാന്‍മറില്‍ പട്ടാളഭരണത്തെ മുട്ടുകുത്തിച്ച...
തുടര്‍ന്നു വായിക്കുകമാര്ക്സിസത്തിന്റെ വര്‍ത്തമാനം

അവഗണനകളുടെയും അപഹാസങ്ങളുടെയും ശിശിരത്തിനുശേഷം പുനര്‍വായനകളുടെ പുതുപത്രങ്ങളുമായി മാര്‍ക്സിസമെന്ന മഹാവൃക്ഷം ലോകത്തിന്റെ പ്രത്യാശയായി തിരിച്ചുവരുന്ന വര്‍ത്തമാനകാലത്ത് ഈ പ്രത്യയശാസ്ത്രത്തിന്റെ കാലാതീത പ്രസക്തിയെപ്പറ്റി ആര്‍ക്കും സംശയമുണ്ടാകാന്‍ സാധ്യതയില്ല. ഹെഗലിന്റെയും ഫൊയര്‍ബാഗിന്റെയുമടക്കമുള്ള ചിന്തകളെ വിമര്‍ശനാത്മകമായി സ്വാംശീകരിച്ചുകൊണ്ടാണ് മാര്‍ക്സ് സാമൂഹ്യബന്ധങ്ങളെ നിര്‍ണയിക്കുന്ന സാമ്പത്തികഘടകങ്ങള്‍ പരിശോധിക്കുന്ന ഒരു വീക്ഷണം രൂപപ്പെടുത്തിയതെങ്കില്‍ സാങ്കേതികവിദ്യ, സാംസ്കാരികപ്രവര്‍ത്തനങ്ങള്‍, മനഃശാസ്ത്രം...
തുടര്‍ന്നു വായിക്കുകബ്രൂണര് പ്രചോദനങ്ങളുടെ പുസ്തകം

ഇരുപതാംനൂറ്റാണ്ടില്‍ വിദ്യാഭ്യാസരംഗത്ത് അതിപ്രാധാന്യമുള്ള ആശയങ്ങള്‍ക്ക് രൂപംകൊടുത്തവരാണ് ബഞ്ചമിന്‍ ബ്ലൂം, ജീന്‍ പിയാഷെ, ജറോം ബ്രൂണര്‍ എന്നിവര്‍. ബ്ലൂമും പിയാഷെയും ഏറെ പ്രശസ്തരുമാണ്. ക്ലാസ്മുറികളിലെ പഠനപ്രക്രിയയെ അടിസ്ഥാനപരമായി സ്വാധീനിക്കുകയും അവിടെ നേരിട്ട് പ്രയോഗിക്കേണ്ട വസ്തുതകള്‍ വിശദീകരിക്കുകയും ചെയ്തതിനാല്‍ ബ്ലൂം ഏതൊരു ബിഎഡ് വിദ്യാര്‍ഥിക്കും പരിചിതനായിരിക്കും. പിയാഷെയാകട്ടെ തന്റെ വിശാലമായ സാമൂഹ്യകാഴ്ചപ്പാടിലൂടെ വിദ്യാഭ്യാസമേഖലയ്ക്ക് പുറത്തും ശ്രദ്ധപിടിച്ചുപറ്റി. എന്നാല്‍, ബ്രൂണര്‍ തന്റെ ആശയങ്ങളുടെ...
തുടര്‍ന്നു വായിക്കുകകലയും കലാപവും

1857ലെ ശിപായി ലഹള എന്ന് പേരിട്ടുവിളിക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ആരംഭം നമ്മുടെ ദേശീയതയെ തൊട്ടുണര്‍ത്തിയ ഒരു ചരിത്ര സംഭവമാണ്. എന്നാല്‍, സ്വാഭാവികമായും ഇംഗ്ലണ്ടില്‍ അതൊരു കലാപമായിട്ടും വന്‍ ദുരന്തമായിട്ടാണ് ചിത്രീകരിക്കപ്പെട്ടത്. അതിനെ അടയാളപ്പെടുത്തിയ എല്ലാ ഇംഗ്ലീഷ് സാഹിത്യരൂപങ്ങളിലും കോപവും, രോഷവും, നീരസവും, സംഭ്രമവും എല്ലാം തന്നെ നുരഞ്ഞുപൊങ്ങുന്നതായി കാണാം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആഞ്ഞടിച്ച ആദ്യത്തെ വെല്ലുവിളിയുടെ കൊടുങ്കാറ്റ് എന്ന രീതിയില്‍ ഈ ജനകീയ മുന്നേറ്റത്തിന്റെ ഉദ്ദേശത്തേയും അതിന്റെ രൂപത്തേയും...
തുടര്‍ന്നു വായിക്കുകഗസറ്റഡ് ജീവിതത്തിന്റെ നിഴലും നിലാവും

ഒരു എഴുത്തുകാരന്റെ ഔദ്യോഗിക ജീവിതത്തിന്റെ ബാക്കിപത്രമാണ് ടി എന്‍ പ്രകാശിന്റെ പച്ചമഷിക്കാലം. സര്‍വീസ് സ്റ്റോറികള്‍ പലതും മലയാളത്തിലുണ്ടായിട്ടുണ്ട്. അവയില്‍ പലതും ശ്രദ്ധേയങ്ങളുമായിരുന്നു. പച്ചമഷിക്കാലം ഇവയില്‍നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നത് അതിന്റെ ആഖ്യാന സൗഭഗംകൊണ്ടാണ്. ഭാഷയിലും അവതരണത്തിലും പാലിക്കുന്ന അസാധാരണമായ ആത്മാര്‍ഥതയും കൈയടക്കവും ഈ രചനയെ മികവുറ്റ സൃഷ്ടിയാക്കുന്നു. ഔദ്യോഗിക ജീവിതത്തിന്റെ നിഴലും നിലാവും കോര്‍ത്തിണക്കിയ ഈ അനുഭവക്കുറിപ്പുകളില്‍ സംഭവവിവരണങ്ങളെക്കാളേറെ എഴുത്തുകാരന്റെ ഹൃദയശുദ്ധിയാണ്...
തുടര്‍ന്നു വായിക്കുകവീണ്ടും മൂലധനം

ദാസ് കാപിറ്റലിന്റെ ഏറിയ പങ്കും ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിലിരുന്നാണ് കാള്‍ മാര്‍ക്സ് എഴുതിയത്. ഇത് പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലായിരുന്നെങ്കില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അതേ നഗരത്തില്‍ ജോണ്‍ ലാഞ്ചെസ്റ്റര്‍ എന്ന എഴുത്തുകാരന്‍ മൂലധനം എന്നൊരു നോവല്‍ രചിച്ചിരിക്കുന്നു. മാര്‍ക്സ് ജീവിച്ച വിക്ടോറിയന്‍ യുഗത്തിന്റെ ഗതകാല പ്രൗഢിയില്‍നിന്നും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയ ഒരു മഹാനഗരത്തിന്റെ കാഴ്ചകള്‍ ആണ് ഈ നോവല്‍ കാട്ടിത്തരുന്നത്. സമ്പന്നര്‍ മാത്രം...
തുടര്‍ന്നു വായിക്കുക"ലോകാനുരാഗമാണ് എന്റെ മതം"

മനസ്സിന് പ്രിയങ്കരമായതും വഴിനടത്തിയതുമായ പുസ്തകങ്ങള്‍ ഏറെയുണ്ടെങ്കിലും ഇനിയും പുറത്തുവരാനുള്ള ഒരു കൃതിയെപ്പറ്റി പറയാനാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്. മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വി കുറുപ്പുമായി ക്രൈസ്തവ പുരോഹിതനും എഴുത്തുകാരനുമായ ഫാദര്‍ പോള്‍ തേലക്കാട്ട് നടത്തുന്ന ദീര്‍ഘമായ അഭിമുഖസംഭാഷണമാണത്. "ലോകാനുരാഗമാണ് എന്റെ മത"മെന്ന് തലക്കെട്ടിലൂടെ പ്രഖ്യാപിക്കുന്ന വ്യത്യസ്തമായ ഈ സംഭാഷണ സമാഹാരം എഡിറ്റ് ചെയ്യാന്‍ കഴിഞ്ഞതിലൂടെ സവിശേഷമായ ഒരു വായനാനുഭവംകൂടി എനിക്ക് സ്വന്തമാക്കാനായി. ഒ എന്‍ വിയുടെ കവിമനസ്സിലേക്കുള്ള അന്വേഷണത്തിന്റെ...
തുടര്‍ന്നു വായിക്കുകഇ എം എസ് സ്മൃതി: പ്രബന്ധ സമാഹാരം പ്രകാശനം
തൃശൂര്‍: ഇ എം എസ് സ്മൃതിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആശയസംവാദത്തിന് മുന്നോടിയായി സംവാദപ്രബന്ധങ്ങളുടെ സമാഹാരം പുറത്തിറക്കി. ഇ എം എസിന്റെ 104-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 13, 14 തീയതികളില്‍ കോസ്റ്റ്ഫോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് തൃശൂരില്‍ ഇ എം എസ് സ്മൃതി സംഘടിപ്പിക്കുന്നത്. "ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ഇടതുപക്ഷ ബദലുകള്‍" എന്ന വിഷയത്തിലാണ് സംവാദം. കോസ്റ്റ്ഫോര്‍ഡ് അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ "ഇന്ത്യന്‍ ഇക്കോണമി", "ട്രാന്‍സിഷണല്‍ ട്രാന്‍സ്ഫോര്‍മേഷന്‍" എന്നീ പ്രബന്ധസമാഹാരങ്ങള്‍ പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ...
തുടര്‍ന്നു വായിക്കുകഎരിയുന്ന പേജുകള്‍

ഒരാള്‍ ജീവിതത്തില്‍ അനുഭവിച്ച സങ്കടങ്ങളോ സംഭവങ്ങളോ മറ്റൊരാളോട് പങ്കുവയ്ക്കുക എന്നതല്ല ഒരാത്മകഥയുടെയും ലക്ഷ്യം. പകരം അയാളുടെ ജീവിതാനുഭവങ്ങള്‍ വായിച്ചുപോകുമ്പോള്‍ വൈയക്തികവും സാമൂഹ്യവുമായ പ്രേരണാശക്തിയുടെ തരംഗങ്ങള്‍ വായനക്കാരനില്‍ അനുഭവവേദ്യമാകണം. അപ്രകാരം ശക്തമായി രചിക്കപ്പെട്ട ആത്മകഥകളും ഓര്‍മക്കുറിപ്പുകളും മലയാളത്തില്‍ വിരളമാണ്. കണ്ണീരും കിനാവും, കഴിഞ്ഞകാലം, കൊഴിഞ്ഞ ഇലകള്‍, ഞാന്‍, ഇ എം എസിന്റെ ആത്മകഥ അങ്ങനെ വിരലിലെണ്ണാവുന്ന ആത്മകഥകള്‍ക്കേ വായനക്കാരനില്‍ സവിശേഷവികാരങ്ങളുടെ വൈദ്യുതപ്രവാഹമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഈ...
തുടര്‍ന്നു വായിക്കുകകാലത്തിന്റെ കൈയൊപ്പുപതിഞ്ഞ കഥകള്‍

കരുത്തുറ്റതും വേറിട്ടതുമായ രചനകള്‍കൊണ്ട് മലയാളി കഥ/നോവല്‍ ശാഖകളില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് കെ പി രാമനുണ്ണി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് "തന്തപ്പറത്തെയ്യം" (ഡിസി ബുക്സ്, കോട്ടയം). മലയാള ചെറുകഥാസാഹിത്യത്തില്‍, വായനയുടെ പൊതുബോധത്തില്‍ ചില "ഷോക് ട്രീറ്റ്മെന്റുകള്‍" നടത്താന്‍ പോരുന്ന 14 കഥകളാണ് തന്തപ്പറത്തെയ്യത്തില്‍ സമാഹരിച്ചിട്ടുള്ളത്. സദാചാരത്തിന്റെയും മൂല്യബോധത്തിന്റെയും മൊത്തക്കച്ചവടക്കാരായി സ്വയം അവരോധിക്കുന്ന "നിഷ്കളങ്ക സന്മാര്‍ഗ നിരൂപകര്‍ക്ക്" ദുശ്ശാസനവധം നടത്താന്‍...
തുടര്‍ന്നു വായിക്കുകഅസീസിന്റെ നോട്ട്ബുക്ക്, ചരിത്രത്തിന്റെയും

പ്രിയപ്പെട്ട ഖുറാന്‍, നിന്നില്‍ ഞാന്‍ എന്റെ ഹൃദയത്തിലെ എല്ലാ വ്യഥകളും അര്‍പ്പിക്കുന്നു. ഞാന്‍ ഏറ്റുവാങ്ങിയ എല്ലാ ദുഃഖങ്ങളും അന്യായങ്ങളും നിന്നോടുമാത്രം ഞാന്‍ പരാതിയായി പറയട്ടെ. എട്ടുമാസം ഗര്‍ഭിണിയായിരുന്ന എന്റെ മകളെ 1982 ഒക്ടോബര്‍ ഏഴിന് ബന്ദേര്‍ ബാസില്‍ അവര്‍ വധശിക്ഷയ്ക്ക് വിധേയയാക്കി. രണ്ടാമത്തെ മകള്‍ക്ക് രണ്ടു കൊച്ചുകുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും ഏഴു വര്‍ഷത്തെ ഏകാന്ത തടവാണ് അവള്‍ക്കു കിട്ടിയത്. നഖങ്ങള്‍ അടര്‍ന്ന് വീഴുന്നതുവരെ ഏറ്റുവാങ്ങിയ ചാട്ടവാര്‍പ്രഹരങ്ങള്‍ തുടങ്ങി അവള്‍ അറിയാത്ത പീഡനങ്ങള്‍...
തുടര്‍ന്നു വായിക്കുകവിളക്കുമരമായി ഗീതാരഹസ്യം
എന്റെ ഇഷ്ടഗ്രന്ഥം ഭഗവത്ഗീതയാണെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പേ ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്റെ അച്ഛന്‍ പതിവായി ഗീത വായിക്കുമായിരുന്നു. ക്രൈസ്തവ വൈദികനായിരുന്ന അദ്ദേഹം എല്ലാ ദിവസവും ധ്യാനത്തിനായി ഒരു ഗീതാശ്ലോകം തെരഞ്ഞെടുക്കും. ഭഗവത്ഗീതയുമായുള്ള എന്റെ ആദ്യപരിചയം അങ്ങനെയാണ്. എന്നാല്‍, പത്തുമുപ്പതു വയസ്സുവരെ അതിനെ "കടിച്ചാല്‍ പൊട്ടാത്ത" സാധനമെന്നുകരുതി മാറ്റിനിര്‍ത്തി. എന്നാല്‍, പില്‍ക്കാലത്ത് പിതാവിനെപ്പോലെ ഞാനും ധ്യാനത്തിന് ഗീതയില്‍നിന്ന് ഒരു ശ്ലോകം വിഷയമാക്കുകയുണ്ടായി. ഭഗവത്ഗീതയുടെ മഹത്വം പറയുമ്പോള്‍ അതിശയോക്തിയോടെ അതിനെ...
തുടര്‍ന്നു വായിക്കുകനീര്മാതളച്ചോട്ടില് ഇനിയും ഉയരാത്ത സ്മാരകം
പുന്നയൂര്‍ക്കുളം: നീര്‍മാതള ച്ചോട്ടില്‍ ആമിക്ക് ഇനിയും ഒരു സ്മാരകമായില്ല. പുന്നയൂര്‍ക്കുളത്ത് കുന്നത്തൂരിലെ നാലപ്പാട്ട് തറവാട്ട്വളപ്പില്‍ മലയാളിക്ക് ഗൃഹാതുരമായ ഓര്‍മകള്‍ സമ്മാനിച്ച പ്രിയകഥാകാരിയുടെ സ്മാരകത്തിന് ഇനിയും കാത്തിരിപ്പ് നീളുകയാണ്. മാധവിക്കുട്ടി കഥാവശേഷയായിട്ട് വെള്ളിയാഴ്ച നാലുവര്‍ഷം തികയുമ്പോഴും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അവഗണന തുടരുന്നു. 2009 മെയ് 31നാണ് കമലാസുരയ്യ വിടപറഞ്ഞത്. തറവാട്ടുവകഭൂമിയില്‍നിന്ന് പത്തു സെന്റ് അവര്‍ സാഹിത്യ അക്കാദമിക്ക് നല്‍കിയിരുന്നു. 2001-2006 യുഡിഎഫ് ഭരണകാലത്തെ സാഹിത്യ അക്കാദമി കമല സുരയ്യ...
തുടര്‍ന്നു വായിക്കുകകമലാസുരയ്യയെ അനുസ്മരിച്ചു
തിരു: മലയാളത്തിന്റെ കഥാകാരി കമലാസുരയ്യയെ അനുസ്മരിച്ചു. കേരള കലാകേന്ദ്രം കമലാസുരയ്യ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രസ്ക്ലബ്ബില്‍ നടന്ന "സ്നേഹപൂര്‍വം കമലാസുരയ്യക്ക്" അനുസ്മരണസമ്മേളനം സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനംചെയ്തു. സാഹിത്യമേഖലയില്‍ മാഫിയ നിലനില്‍ക്കുന്നതിനാല്‍ വായനക്കാര്‍ക്ക് മികച്ച കൃതികള്‍ ലഭിക്കുന്നില്ലെന്ന് ജി കാര്‍ത്തികേയന്‍ പറഞ്ഞു. എല്ലാ രംഗത്തും മാഫിയ ഉണ്ട്. സാഹിത്യത്തിലും നിലനില്‍ക്കുന്നു. മണ്ണെഴുത്ത്, ദളിതെഴുത്ത്, ജീവിതമെഴുത്ത് എന്നിവയ്ക്കു പിന്നാലെ പ്രസാധകര്‍ പായുന്നതിനാല്‍ ...
തുടര്‍ന്നു വായിക്കുകഎം ജി രാധാകൃഷ്ണന്‍പുരസ്കാരം ഒ എന്‍ വിക്ക്

തിരു: എം ജി രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2013ലെ പുരസ്കാരം ഒ എന്‍ വി കുറുപ്പിന്. ഇരുപത്തയ്യായിരം രൂപയും ആര്‍ട്ടിസ്റ്റ് ഭട്ടതിരി രൂപകല്‍പ്പനചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പൂവച്ചല്‍ ഖാദര്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ഡോ. കെ ഓമനക്കുട്ടി, ഡോ. ബി അരുന്ധതി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ഒ എന്‍ വിയെ തെരഞ്ഞെടുത്തത്. ഗായകന്‍, സംഗീതസംവിധായകന്‍ എന്നീ നിലകളിലുള്ള സമര്‍പ്പിത പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് കെ പി ഉദയഭാനുവിന് പ്രത്യേക അവാര്‍ഡ് നല്‍കും. സ്കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനങ്ങള്‍ക്ക്...
തുടര്‍ന്നു വായിക്കുകമുട്ടത്തുവര്ക്കി അവാര്‍ഡ് സമ്മാനിച്ചു
കാസര്‍കോട്: മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്റെ സാഹിത്യപുരസ്കാരം സി വി ബാലകൃഷ്ണന് എന്‍ ശശിധരന്‍ സമ്മാനിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. റഹ്മാന്‍ തായലങ്ങാടി അധ്യക്ഷനായി. എസ് ശാരദക്കുട്ടി മുട്ടത്തുവര്‍ക്കി അനുസ്മരണം നടത്തി. എ കെ സ്കറിയ പ്രശസ്തിപത്രവും ടി എം സെബാസ്റ്റ്യന്‍ പുരസ്കാര തുകയും നല്‍കി. കെ എ ലത്തീഫ് സംസാരിച്ചു. സി വി ബാലകൃഷ്ണന്‍ മറുപടി പറഞ്ഞു. തുടര്‍ന്നു വായിക്കുക
കണ്ണശ്ശ രാമായണം പഠനവും വ ്യാഖ്യാനവും പ്രകാശനം ചെയ്തു
തിരു:ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ തയ്യാറാക്കിയ കണ്ണശ്ശ രാമായണം പഠനവും വ്യാഖ്യാനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു. ബഹുഭാഷാപണ്ഡിതന്‍ ആര്‍ ഇ ആഷര്‍ ഏറ്റുവാങ്ങി. ആര്‍ ഇ ആഷറെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ.പുതുശ്ശേരി രാമചന്ദ്രനെ മന്ത്രി കെ സി ജോസഫ് പൊന്നാടയണിച്ചു ഭഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം ആര്‍ തമ്പാന്‍, ഡോ. ബി രാമകൃഷ്ണറെഡ്ഡി, ഡോ. എം ശ്രീനാഥന്‍, ഡോ. രവിശങ്കര്‍ എസ് നായര്‍, ഡോ. എസ് കെ ഷാനവാസ്, പി ശ്രീകുമാര്‍, എന്‍ ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു വായിക്കുക
ജി പകര്‍ന്ന സ്വപ്നം
കുട്ടിക്കാലത്ത് വായിച്ച ഒരു പുസ്തകമാണ് എന്നെ ബാലസാഹിത്യത്തിലേക്കാകര്‍ഷിച്ചത്. പില്‍ക്കാല വായനാനുഭവങ്ങളില്‍ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയുമൊക്കെ ചെയ്ത ഒട്ടേറെ മഹദ്ഗ്രന്ഥങ്ങളുണ്ടെങ്കിലും മനസ്സിലും ചുണ്ടിലും ഇത്രമാത്രം അലിഞ്ഞുചേര്‍ന്ന മറ്റൊരു പുസ്തകമില്ല. മഹാകവി ജി ശങ്കരക്കുറിപ്പിന്റെ "ഇളംചുണ്ടുകള്‍" ആണ് എന്നെപ്പോലെ എന്റെ തലമുറയിലെ ഒട്ടേറെ പേരെയും ആനന്ദിപ്പിച്ച ആ കാവ്യസമാഹാരം. ഗഹനവും ധ്വനിസാന്ദ്രവുമായ ഒട്ടേറെ കവിതകളിലൂടെ ജ്ഞാനപീഠംവരെ കയറിയ ജിയുടെ മനോഹരമായ കുട്ടിക്കവിതകളാണ് ...
തുടര്‍ന്നു വായിക്കുകനാടകത്തിനുമപ്പുറം ഒരു നാടക വിജ്ഞാനകോശം
ഈ ലോകം മുഴുവന്‍ ഒരു അരങ്ങാണെന്നും എല്ലാ സ്ത്രീ പുരുഷന്മാരും അവിടെ കഥാപാത്രങ്ങളാണെന്നും അഭിപ്രായപ്പെട്ടത് വില്യം ഷേക്സ്പിയറാണ്. ഓരോരുത്തര്‍ക്കും അരങ്ങിലേക്ക് അവരവരുടേതായ പ്രവേശനവും വിടവാങ്ങലുമുണ്ടെന്നും തനിക്കനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ ഒരാള്‍തന്നെ പല വേഷങ്ങള്‍ കെട്ടേണ്ടിവരുമെന്നും ഷേക്സിപിയര്‍ തന്റെ ആസ് യു ലൈക്ക് ഇറ്റില്‍ പറഞ്ഞുവച്ചു. വിക്ടര്‍ യൂഗോയുടെ പാവങ്ങളിലും സമാനമായ ചില വരികളുണ്ടെന്നാണ് ഓര്‍മ. നാടകം എന്ന കലാരൂപം ജീവിതവുമായി എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്നു എന്ന തിരിച്ചറിവില്‍നിന്ന് ഉയിര്‍കൊണ്ടതാണ് ...
തുടര്‍ന്നു വായിക്കുകമച്ചിന്പുറത്തെ ബുദ്ധന്‍
കപ്പലില്‍ ഞങ്ങള്‍ ഏറെക്കുറെ എല്ലാവരുംതന്നെ കന്യകമാരായിരുന്നു എന്ന് തുടങ്ങുന്നു ജാപ്പനീസ് വംശജയായ അമേരിക്കന്‍ എഴുത്തുകാരി ജൂലി ഓട്സുകയുടെ മച്ചിന്‍പുറത്തെ ബുദ്ധന്‍ എന്ന ഹൃദയഹാരിയായ നോവല്‍. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ അമേരിക്കയിലെ പാടങ്ങളില്‍ പണിയെടുക്കാനായി ജപ്പാനില്‍നിന്ന് കുടിയേറിയ പുരുഷന്മാരായ തൊഴിലാളികള്‍ക്കായി അവരുടെ രാജ്യത്തുനിന്ന് കയറ്റിയയക്കപ്പെട്ട ചിത്രവധുക്കളായിരുന്നു ഇവര്‍. കൈയില്‍ വേള്‍ക്കാന്‍പോകുന്ന പുരുഷന്റെ പടവും പേറി ദീര്‍ഘദൂരം കപ്പല്‍യാത്രയുടെ ദുരിതവും അനുഭവിച്ച്...
തുടര്‍ന്നു വായിക്കുകകാണിയുടെ കാണാക്കാഴ്ച പ്രകാശനംചെയ്തു
കാഞ്ഞങ്ങാട്: ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ചീഫ് എം ഒ വര്‍ഗീസ് എഴുതിയ "കാണിയുടെ കാണാകാഴ്ച" പുസ്തകം ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ എംഎല്‍എ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവിക്ക് നല്‍കി പ്രകാശനം ചെയ്തു. ഐഎംഎ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ അധ്യക്ഷനായി. ഇ പി രാജഗോപാലന്‍ പുസ്തകം പരിചയപ്പെടുത്തി. തുടര്‍ന്നു വായിക്കുക
സി എന്‍ കരുണാകരന്‍ പതിപ്പ് പ്രകാശനംചെയ്തു

കൊച്ചി: ഗ്രന്ഥാലോകം സി എന്‍ കരുണാകരന്‍ പതിപ്പ് പ്രകാശനം ചെയ്തു. തിരക്കഥാകൃത്ത് ജോണ്‍ പോളില്‍നിന്ന് ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം പ്രസിഡന്റ് കെ ബാലചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. പുരോഗമന കലാ സാഹിത്യ സംഘം വൈറ്റില ഏരിയ പ്രസിഡന്റ് വി കെ പ്രസാദ് അധ്യക്ഷനായി. ചിത്രകാരന്‍ സി എന്‍ കരുണാകരന്‍ ഗ്രന്ഥാലോകം എഡിറ്റര്‍ എസ് രമേശന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജോണ്‍ ഫെര്‍ണാണ്ടസ്, കേരള സംഗീത നാടക അക്കാഡമി വൈസ് ചെയര്‍മാന്‍ ടി എം എബ്രഹാം എന്നിവര്‍ സംസാരിച്ചു. പുരോഗമന കലാ സാഹിത്യ സംഘം വൈറ്റില ഏരിയ ട്രഷറര്‍ എന്‍ എ മണി സ്വാഗതവും ഇടപ്പള്ളി മേഖലാ സെക്രട്ടറി...
തുടര്‍ന്നു വായിക്കുകസാഹിത്യം രാഷ്ട്രീയസിദ്ധാന്തങ്ങളുടെ വാലായി: എം മുകുന്ദന്‍
കണ്ണൂര്‍: കേരളത്തിലെ സാഹിത്യരംഗത്ത് പ്രൊഫഷണലിസം തീരെയില്ലെന്ന് എം മുകുന്ദന്‍. സാമൂഹ്യപരിവര്‍ത്തനത്തിനുള്ള ഉപാധിയായും രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വളര്‍ച്ചയ്ക്കു വേണ്ടിയുമാണ് ഇവിടെ സാഹിത്യരചന കണക്കാക്കപ്പെടുന്നത്. സാഹിത്യകാരന് എഴുത്ത് ഉപജീവനമാര്‍ഗമാക്കാനുള്ള സാധ്യത കേരളത്തിലില്ല. വിദേശരാജ്യങ്ങളില്‍ പണം നല്‍കിയാണ് എഴുത്തുകാരുടെ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നത്. എസ് കെ പൊറ്റക്കാടിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി മലയാളം സര്‍വകലാശാല സംഘടിപ്പിച്ച സെമിനാറില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇവിടെ എഴുത്തുകാരന്...
തുടര്‍ന്നു വായിക്കുകലിഡിയ ഡേവിസിന് ബുക്കര്‍ ഇന്റര്‍നാഷണല്‍

ലണ്ടന്‍: അമേരിക്കന്‍ എഴുത്തുകാരി ലിഡിയ ഡേവിസിന് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം. അവസാനവട്ട സാധ്യതാപട്ടികയില്‍ ഇടംനേടിയ കന്നട സാഹിത്യകാരന്‍ യു ആര്‍ അനന്തമൂര്‍ത്തിയെ പിന്തള്ളിയാണ് സമഗ്രസംഭാവനയ്ക്കുള്ള വിഖ്യാത പുരസ്കാരം ലിഡിയ സ്വന്തമാക്കിയത്. ന്യൂയോര്‍ക്കിലെ എഴുത്തുകാരിയും പരിഭാഷകയുമായ ലിഡിയയുടെ "ദ എന്‍ഡ് ഓഫ് ദ സ്റ്റോറി", വെറൈറ്റീസ് ഓഫ് ഡിസ്റ്റര്‍ബന്‍സസ്" തുടങ്ങിയ കൃതികളാണ് അവരെ അവാര്‍ഡിന് അര്‍ഹയാക്കിയത്. നവീനവും വായനക്കാരില്‍ സ്വാധീനം ചെലുത്തുന്നതുമാണ് ലിഡിയയുടെ എഴുത്തെന്ന് പുരസ്കാര നിര്‍ണയസമിതി...
തുടര്‍ന്നു വായിക്കുകകേരള സര്‍വകലാശാലാ സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി നല്‍കും
തിരു: കേരള സര്‍വകലാശാലയുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചു. ഭാരതിയാര്‍ സര്‍വകലാശാലയുടെ മാസ്റ്റര്‍ ഓഫ് ബിസിനസ് ഇക്കണോമിക്സ് കേരള സര്‍വകലാശാലയുടെ എംഎ ഇക്കണോമിക്സിന് തുല്യമായി അംഗീകരിച്ചു. ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷാ പ്രവീണും ബിരുദതലത്തില്‍ പാര്‍ട് ഒന്നും പാസായവര്‍ക്ക് ഹിന്ദി എംഎയ്ക്ക് ചേരാന്‍ അനുവാദം നല്‍കി. ബിരുദതലത്തില്‍ പാര്‍ട്ട് ഒന്നും രണ്ടും കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യയും ജയിച്ചവര്‍ക്ക് ബിഎ ഹിന്ദി...
തുടര്‍ന്നു വായിക്കുകലിഡിയ ഡേവിസിന് ബുക്കര്‍ ഇന്റര്‍നാഷണല്‍

ലണ്ടന്‍: അമേരിക്കന്‍ എഴുത്തുകാരി ലിഡിയ ഡേവിസിന് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം. അവസാനവട്ട സാധ്യതാപട്ടികയില്‍ ഇടംനേടിയ കന്നട സാഹിത്യകാരന്‍ യു ആര്‍ അനന്തമൂര്‍ത്തിയെ പിന്തള്ളിയാണ് സമഗ്രസംഭാവനയ്ക്കുള്ള വിഖ്യാത പുരസ്കാരം ലിഡിയ സ്വന്തമാക്കിയത്. ന്യൂയോര്‍ക്കിലെ എഴുത്തുകാരിയും പരിഭാഷകയുമായ ലിഡിയയുടെ "ദ എന്‍ഡ് ഓഫ് ദ സ്റ്റോറി", വെറൈറ്റീസ് ഓഫ് ഡിസ്റ്റര്‍ബന്‍സസ്" തുടങ്ങിയ കൃതികളാണ് അവരെ അവാര്‍ഡിന് അര്‍ഹയാക്കിയത്. നവീനവും വായനക്കാരില്‍ സ്വാധീനം ചെലുത്തുന്നതുമാണ് ലിഡിയയുടെ എഴുത്തെന്ന് പുരസ്കാര നിര്‍ണയസമിതി അധ്യക്ഷന്‍...
തുടര്‍ന്നു വായിക്കുകവാവച്ചന് ഏത് മഹാത്മാവിനും ഒപ്പം സ്ഥാനം: ജയരാജ്

കോട്ടയം: താന്‍ വഴിയില്‍ കണ്ട വാവച്ചന്റെ സ്ഥാനം ഏത് മഹാത്മാവിനും ഒപ്പമാണെന്ന് ജയരാജ് പറഞ്ഞപ്പോള്‍ അക്ഷരജ്ഞാനമെന്തെന്നറിയാത്ത വാവച്ചന് നാണം. വാവച്ചനെക്കുറിച്ച് സംവിധായകന്‍ ജയരാജ് എഴുതിയ "ശ്രീ ശ്രീ ശ്രീ വാവച്ചന്റെ സുവിശേഷങ്ങള്‍" എന്ന പുസ്തകത്തിന്റെ വേറിട്ട പ്രകാശനച്ചടങ്ങായിരുന്നു സന്ദര്‍ഭം. ജയരാജിന്റെ മുട്ടമ്പലത്തെ വീട്ടില്‍ ജയരാജിന്റെ അമ്മ സാവിത്രിയും വാവച്ചനും ചേര്‍ന്നായിരുന്നു പ്രകാശനം. അമ്മയുടെ പ്രായാധിക്യം കാരണമാണ് ചടങ്ങ് വീട്ടില്‍ നടത്തിയതെന്ന് ജയരാജ് പറഞ്ഞു. ചലച്ചിത്ര-സാംസ്കാരിക രംഗത്തെ നിരവധി പ്രശസ്തര്‍ ഹൃദ്യമായ ചടങ്ങിനെത്തി....
തുടര്‍ന്നു വായിക്കുകഅഫ്സല് ഗുരുവിന്റെ തൂക്കിലേറ്റല്‍

2011 ഡിസംബര്‍ 13. സുരക്ഷാസന്നാഹങ്ങളെ ഭേദിച്ചുകൊണ്ട് ആയുധധാരികളായ ഒരു സംഘം ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം ആക്രമിച്ചു. രാഷ്ട്രത്തിന്റെ പരമോന്നത സമിതികളായ ലോക് സഭയും രാജ്യസഭയും പിരിഞ്ഞ് 40 മിനിറ്റുപോലും ആകുന്നതിനുമുമ്പാണ് സംഭവം. എന്നാല്‍, 12 വര്‍ഷങ്ങള്‍ക്കുശേഷം ഇന്നും ഈ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റി വലിയ വ്യക്തതയൊന്നും ഇല്ല. പൊലീസ് നിയമവ്യവസ്ഥകളെ ലംഘിച്ചെന്നും തെളിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും, സമ്മര്‍ദം ചെലുത്തി കള്ളമൊഴികളും കുറ്റസമ്മതങ്ങളും നിരത്തിയെന്നും ഒക്കെ ഡല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും...
തുടര്‍ന്നു വായിക്കുകനാട്ടുമ്പുറജീവിതത്തിന്റെ തണലിടങ്ങള്‍

ഇതിനകംതന്നെ വായനക്കാരുടെ മനസ്സില്‍ ഇടം നേടിയ എഴുത്തുകാരനാണ് അശ്രഫ് ആഡൂര്. ഭാഷയിലോ ആഖ്യാനത്തിലോ ഒരുതരത്തിലുമുള്ള സങ്കീര്‍ണതയുമില്ലാതെ തെളിഞ്ഞൊഴുകുന്ന പുഴപോലെ അനുഭവിക്കാവുന്ന രചനകളാണ് അദ്ദേഹത്തിന്റേത്. നാട്ടുമ്പുറജീവിതങ്ങളെ പല എഴുത്തുകാരും തങ്ങളുടെ രചനകളില്‍ കാലങ്ങളായി കൈകാര്യം ചെയ്തു പോന്നിട്ടുണ്ട്. അശ്രഫാകട്ടെ ഇവരില്‍നിന്ന് ഊര്‍ന്നുപോയ അധികമാരും കൈവയ്ക്കാത്ത ചില കാഴ്ചകളെയും ജീവിതത്തെയുമാണ് കഥകളാക്കി മാറ്റുന്നത്. ഗ്രാമവും അവിടത്തെ കാഴ്ചകളുമൊക്കെയാണ് ഈ എഴുത്തുകാരന്റെ ജീവവായു. ഗ്രാമത്തെ അടുത്തറിയാത്തവര്‍ക്ക് ഇങ്ങനെയാണോ...
തുടര്‍ന്നു വായിക്കുകഎഴുത്തുകാര് കലാപകാരികള്‍: എം കെ സാനു
തൃശൂര്‍: ജീവിതപരിമിതികള്‍ക്കെതിരെ സര്‍ഗാത്മകമായി ക്ഷോഭിക്കുന്ന എഴുത്തുകാര്‍ സാമൂഹ്യമാറ്റം സ്വപ്നം കാണുന്ന കലാപകാരികളാണെന്ന് എം കെ സാനു പറഞ്ഞു. വിലാസിനിയുടെ ഇരുപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സാഹിത്യ അക്കാദമി സംഘടിപ്പിച്ച വിലാസിനിയുടെ സര്‍ഗലോകം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിധിക്കും മൃതിക്കും എതിരെ സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ എഴുത്തുകാര്‍ ഉയര്‍ത്തിപ്പിടിക്കുന്നു. എഴുത്തുകാരുടെ അന്തരാത്മാവിലെ ദര്‍ശനങ്ങളാണ് രചനകളിലൂടെ പുറത്തുവരുന്നത്. രചനയുടെ സമഗ്രശില്‍പ്പഘടനയില്‍...
തുടര്‍ന്നു വായിക്കുകഅമീ കവി

ഞാന്‍ ഇപ്പോള്‍ വായിച്ചുതീര്‍ത്ത പുസ്തകം അമീ കവി. അമീ കവി എന്ന ബംഗാളി വാക്കിന് ഞാന്‍ കവിയാണ് എന്നാണര്‍ഥം. മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ വാക്കുകളാണിത്. ടാഗോറിന്റെ 150-ാം ജന്മദിന വാര്‍ഷികംകൊണ്ടാടുന്ന ഈ സന്ദര്‍ഭത്തില്‍ മലയാളത്തിന്റെ കവി ഒ എന്‍ വി കുറപ്പ് സമര്‍പ്പിക്കുന്ന പുഷ്പാഞ്ജലിയാണ് ഈ പുസ്തകം. ഒ എന്‍ വി അറിയപ്പെടുന്ന കവിയാണ്, ഗാനരചയിതാവാണ്, അധ്യാപകനാണ്, പൊതുപ്രവര്‍ത്തകനാണ്. എങ്കിലും അദ്ദേഹത്തിന്റെ രചനാജീവിതത്തില്‍ കഥകള്‍ക്കും നിരൂപണത്തിനും ഇടംകണ്ടെത്താനായിട്ടുണ്ട് എന്നത് നാം ഓര്‍മിക്കണം. ഒരേ വര്‍ഷം(1911) അടുത്തടുത്ത...
തുടര്‍ന്നു വായിക്കുകഎഴുതുക, ജാഗ്രതയോടെ
ബുദ്ധിജീവിക്കസര്‍ത്തുകളെയും വൈദേശികദര്‍ശനങ്ങളോടുള്ള അമിതപ്രേമത്തെയും പാടേ നിഷേധിച്ച് നമ്മുടെ സംസ്കാരത്തിലൂന്നിയുള്ള വിമര്‍ശമാണ് ഡോ. ആര്‍ ഭദ്രനെ വ്യത്യസ്തനാക്കുന്നത്. ചിന്തയുടെ വര്‍ണങ്ങള്‍ എന്ന ആദ്യപുസ്തകത്തില്‍തന്നെ തന്റെ നിലപാടുകള്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അവയ്ക്ക് കുറെക്കൂടി സ്പഷ്ടത നല്‍കുകയാണ് "വിമര്‍ശനത്തിന്റെ ജാഗരൂകതകള്‍" എന്ന പുസ്തകത്തിലൂടെ അദ്ദേഹം. ബന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അദ്ദേഹം കാണുന്നത് പരമ്പരാഗതമായ കണ്ണടയില്‍ക്കൂടിയല്ല. (ആടുജീവിതം- പ്രവാസം, സ്വത്വം, ആഖ്യാനം). ""എഴുത്തിന്റെ മറുകര...
തുടര്‍ന്നു വായിക്കുക"ഒപ്പുമരം" ബംഗളൂരുവില്‍ പ്രകാശനംചെയ്തു

ബംഗളൂരു: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ പ്രശ്നങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകം "ഒപ്പുമരം" ബംഗളൂരുവില്‍ പ്രകാശനംചെയ്തു. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് എയ്ഡ് ഗ്രൂപ്പ് (എന്‍വിസാജ്) സ്വരൂപിച്ച രേഖകളും പ്രമുഖരുടെ ലേഖനങ്ങളും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവത്തനങ്ങളും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ഇന്ദിരാനഗറിലെ ഇസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ഗിരീഷ് കാസറവള്ളി പ്രകാശനം നിര്‍വഹിച്ചു. ഡോ. രാജന്‍ ഗുരുക്കള്‍ പുസ്തകം ഏറ്റുവാങ്ങി. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ്, ഡോ. എം എ റഹ്മാന്‍,...
തുടര്‍ന്നു വായിക്കുകഡി വിനയചന്ദ്രന്‍ പതിപ്പ് പ്രകാശനംചെയ്തു

ശാസ്താംകോട്ട: മുംബൈയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന "ചെണ്ട" സാഹിത്യമാസികയുടെ ഡി വിനയചന്ദ്രന്‍ അനുസ്മരണവും വിനയചന്ദ്രന്‍ പതിപ്പ് പ്രകാശനവും പടിഞ്ഞാറെ കല്ലട നവോദയ ഗ്രന്ഥശാലയില്‍ സംഘടിപ്പിച്ചു. കവി ശൂരനാട് രവി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി തൃദീപ്കുമാര്‍ പതിപ്പ് പ്രകാശനംചെയ്തു. ചവറ കെ എസ് പിള്ള അധ്യക്ഷനായി. സാഹിത്യനിരൂപകന്‍ കെ വി സജയന്‍ അനുസ്മരണപ്രഭാഷണം നടത്തി. ഡി വിനയചന്ദ്രന്റെ ഗുരുനാഥന്‍ എന്‍ പരമേശ്വരനാചാരി, ജയപ്രകാശ്, കെ എം ബാലകൃഷ്ണപിള്ള, എന്‍ സുരേഷ്കുമാര്‍, അഡ്വ. ജയചന്ദ്രശര്‍മ, കെ ബാലചന്ദ്രന്‍പിള്ള, വി വി ജോയി,...
തുടര്‍ന്നു വായിക്കുകമരണവും പ്രണയവും ബെര്‍ലിന്‍ നഗരത്തില്‍
1943 ല്‍ ബെര്‍ലിന്‍ നഗരം അക്ഷരാര്‍ഥത്തില്‍ സ്ത്രീകളുടെ നഗരമായി മാറിക്കഴിഞ്ഞിരുന്നു. പുരുഷന്‍മാര്‍ എല്ലാവരും തന്നെ രണ്ടാംലോകമഹായുദ്ധത്തിന്റെ പോര്‍ക്കളങ്ങളിലേക്ക് അയക്കപ്പെട്ടു. അവരുടെ അമ്മമാരും ഭാര്യമാരും സഹോദരിമാരും ജീവന്‍ നിലനിര്‍ത്താന്‍മാത്രം ഉതകുന്ന റേഷനും തുച്ഛമായ വരുമാനങ്ങളുമായി നിത്യവൃത്തിക്കായി നെട്ടോട്ടമോടുന്ന ഒരു ലോകം. ഇവിടെയാണ് സിഗ്രിഡ് ഷ്രോടെര്‍ എ കഥാനായിക ജീവിക്കുന്നത്. അവളുടെ ഭര്‍ത്താവ് റഷ്യക്കെതിരെ പോരാടാന്‍ കപ്പല്‍ കയറിയ ജര്‍മന്‍ പട്ടാളക്കാരന്‍. യുദ്ധം താറുമാറാക്കിയ ഈ നഗരത്തില്‍ അമ്മായിയമ്മയുമായി...
തുടര്‍ന്നു വായിക്കുകപാരിസ്ഥിതിക പരിപ്രേക്ഷ്യം
പ്രകൃതിവിഭവങ്ങളുടെമേല്‍ മുതലാളിത്തം നടത്തുന്ന അനിയന്ത്രിതമായ ചൂഷണം പരിസ്ഥിതിപ്രശ്നങ്ങള്‍ രൂക്ഷമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുന്ന ഒരു പരിസ്ഥിതിപരിപ്രേക്ഷ്യം കൂടുതല്‍ പ്രസക്തമാകുന്നു. ഇത് സംബന്ധിച്ച പുതിയ അന്വേഷണങ്ങളും വിശകലനങ്ങളുമാണ് "പാരിസ്ഥിതികപരിപ്രേക്ഷ്യം-നവകൊളോണിയല്‍ യുഗത്തില്‍" എന്ന പുസ്തകം ഉള്‍ക്കൊള്ളുന്നത്. ലിയോപാനിറ്റ്ഷ്, കോളിന്‍ലേയ്സ് എന്നിവര്‍ എഡിറ്റ് ചെയ്ത ഈ കൃതി എ എന്‍ സത്യദാസ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നു. ബ്രിട്ടന്‍, ചൈന, ആഫ്രിക്ക എന്നിവിടങ്ങളെ...
തുടര്‍ന്നു വായിക്കുകആത്മനിന്ദയുടെ മധുരാലാപം
പി കുഞ്ഞിരാമന്‍നായരിലെ കവിയെ അത്രയൊന്നും തീവ്രമായ അനുരാഗത്തോടെ നെഞ്ചിലേക്കടുപ്പിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. കുറ്റം പിയുടേതല്ല, എന്റേതാണ്. അങ്ങിനെയൊരു കാവ്യസംസ്കാരം എന്നെ തീണ്ടിയിട്ടില്ല. അതുകൊണ്ട് പിയെപ്പോലുള്ള കടലോളം ഭാവനയുള്ള ഒരു മഹാകവിയെ ദൂരെനിന്നു വന്ദിച്ച് മനസ്സുകൊണ്ടുതൊട്ട് നെറ്റിമേല്‍വച്ച് വഴിമാറിപ്പോകാനേ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ. എന്നാല്‍, പിയുടെ ഗദ്യം അങ്ങനെയല്ല. അതെന്നെ എല്ലാക്കാലത്തും ബോധത്തിലും അബോധത്തിലും വിടാതെ പിന്തുടര്‍ന്നിട്ടുണ്ട്. ഒരുതരം ബാധകൂടിയതുപോലെ. അതേപോലെ ഞാന്‍ എഴുതാന്‍ ശ്രമിച്ചുനോക്കിയിട്ടുണ്ട്....
തുടര്‍ന്നു വായിക്കുകപുതിയ പുസ്തകവിശേഷങ്ങളുമായി മീനാക്ഷി റെഡ്ഡി മാധവന്‍ കൊച്ചിയില്‍

കൊച്ചി: ""ഞാന്‍ അറിയുന്നത് എഴുതാന്‍ ആഗ്രഹിക്കുന്നു."" എഴുത്തിന്റെ ശൈലിയെക്കുറിച്ച് മീനാക്ഷി റെഡ്ഡി മാധവന്‍. മറൈന്‍ഡ്രൈവ് ബേ-പ്രൈഡ് മാള്‍ പെന്‍ഗ്വിന്‍ ബുക് സ്റ്റോറില്‍ കായലിന്റെ ഭംഗി ആസ്വദിച്ചാണ് പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്റെ മകള്‍ മീനാക്ഷി സാഹിത്യലോകത്തെ അനുഭവങ്ങള്‍ പങ്കു വച്ചത്. പെന്‍ഗ്വിന്‍ സ്റ്റോറും ഡിസി ബുക്സും ചേര്‍ന്നു സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിലാണ് മീനാക്ഷി മനസ്സു തുറന്നത്. ""അറിയാത്ത എന്തെങ്കിലും ഞാന്‍ എഴുതിയാല്‍ അത് ഒരുപക്ഷേ കൃത്രിമമാകും. എന്റെ ചുറ്റും ഉള്ളവരെക്കുറിച്ചു പറയാനാണ് ഞാന്‍...
തുടര്‍ന്നു വായിക്കുകകവിതയ്ക്ക് പുത്തന്‍ പ്രതീക്ഷ; കാവ്യസന്ധ്യ ശ്രദ്ധേയം

തൃശൂര്‍: കവിസംഗമവും കവിതാലാപന മത്സരവുമായി കാവ്യസന്ധ്യ ശ്രദ്ധേയമായി. കവിതാലാപന മത്സരത്തില്‍ നൂറുകണക്കിന് യുവകവികള്‍ പങ്കാളികളായി. കവിതയ്ക്ക് പുത്തന്‍ പ്രതീക്ഷനല്‍കുന്ന മത്സരമായിരുന്ന അരങ്ങേറിയത്. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലാകമ്മിറ്റിയാണ് കവിസംഗമവും കവിതാലാപന മത്സരവും സംഘടിപ്പിച്ചത്. ഏഴാച്ചേരി രാമചന്ദ്രന്‍ കവിതചൊല്ലി കവിസംഗമം ഉദ്ഘാടനം ചെയ്തു. രാവുണ്ണി അധ്യക്ഷനായി. മുരുകന്‍ കാട്ടാക്കട, കെ വി ബേബി, കെ ആര്‍ ടോണി, പി രാമന്‍, സെബാസ്റ്റ്യന്‍, വിനോദ്, വൈശാഖി, അഗസ്റ്റ്യന്‍ കുട്ടനെല്ലൂര്‍, ഏങ്ങണ്ടിയൂര്‍...
തുടര്‍ന്നു വായിക്കുകഎസ് കെ പുരോഗമന സാഹിത്യത്തിന് ബീജം പകര്‍ന്നു - ഒ എന്‍ വി
മുക്കം: കേരളത്തില്‍ പുരോഗമന സാഹിത്യത്തിന് ബീജം പകര്‍ന്നത് എസ് കെ പൊറ്റെക്കാട്ടാണെന്ന് കവി ഒ എന്‍ വി കുറുപ്പ് പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം മുക്കത്ത് സംഘടിപ്പിച്ച എസ് കെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരനെ മനസിലാക്കേണ്ടത് സ്വയം സാക്ഷ്യപ്പെടുത്തുന്ന അദ്ദേഹത്തിന്റെ അക്ഷരങ്ങളിലൂടെയാണ്. മട്ടുപ്പാവില്‍ കയറിനിന്ന് സ്വയം പ്രഖ്യാപിക്കുന്നവരല്ല സാഹിത്യകാരന്മാര്‍. മലയാളത്തിലെ വിശ്വമാനവികനായ സാഹിത്യകാരന്‍ എസ് കെ മാത്രമാണ്. താന്‍ വായിച്ച പുസ്തകങ്ങളില്‍ മനസില്‍ മായാത്ത മുദ്രപതിപ്പിച്ച രണ്ട്...
തുടര്‍ന്നു വായിക്കുകലീതാ സാഹിത്യ പുരസ്കാരം പി വി ഷാജികുമാറിന്

കളമശേരി: എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള സാഹിത്യമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ "ലീതാ സാഹിത്യ പുരസ്കാരം" മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ വെബ് അസിസ്റ്റന്റായ പി വി ഷാജികുമാറിന് ലഭിച്ചു. സാഹിത്യ അഭിരുചിയുള്ള യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണിത്. കിടപ്പറസമരം എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. പ്രമുഖ എഴുത്തുകാരനും വ്യവസായിയുമായ മാത്യു വന്യംപറമ്പിലാണ് പുരസ്കാരം സ്പോണ്‍സര്‍ചെയ്യുന്നത്. കളമശേരി സാന്‍ജോ ഓഡിറ്റോറിയത്തില്‍ മെയ് അഞ്ചിനു നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി കെ...
തുടര്‍ന്നു വായിക്കുകപ്രാന്തപ്രദേശങ്ങളിലേക്കുള്ള തീവണ്ടിപ്പാതകള്‍

ഇന്ത്യയിലെ മുപ്പതു വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ താന്‍ കണ്ട അസാധാരണമായ കാഴ്ചകളും അസുലഭമായ മുഹൂര്‍ത്തങ്ങളും ക്രാന്തദര്‍ശിത്വമുള്ള നിരീക്ഷണങ്ങളും കോര്‍ത്തിണക്കിയ ഇയെന്‍ ജാക്ക് എന്ന പ്രശസ്ത ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്റെ ഓര്‍മക്കുറിപ്പുകളാണ് Mofussil Junction: Indian Encounters 1977-2012. ലണ്ടനിലെ സണ്‍ഡേ ടൈംസ് എന്ന മാഗസിന് വേണ്ടി മൂന്നര പതിറ്റാണ്ടു കാലം ഇന്ത്യയിലെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിത്തിരിഞ്ഞു കണ്ടെത്തിയ നാടിന്റെ സ്പന്ദനങ്ങളാണ് ഈ പുസ്തകം പകര്‍ന്നുനല്‍കുന്നത്. എങ്ങോ വിസ്മൃതിയിലാണ്ടുപോയ ...
തുടര്‍ന്നു വായിക്കുകഅടൂര് സിനിമകളുടെ സമ്പൂര്‍ണ വായന
തിരക്കഥയെ സംബന്ധിച്ചിടത്തോളം അടൂര്‍ ഗോപാലകൃഷ്ണന് രണ്ട് ഉറച്ചവിശ്വാസമുണ്ട്. ഒന്ന്, സിനിമയുടെ അടിസ്ഥാനഘടകം തിരക്കഥയാണ്. രണ്ട്, ഏറ്റവും ബഹുമാനിക്കുന്ന എഴുത്തുകാരനുപോലും തനിക്ക് ബോധിച്ച തിരക്കഥ എഴുതിത്തരാന്‍ കഴിയുമെന്ന് അദ്ദേഹം കരുതുന്നില്ല. ചലച്ചിത്രത്തിന്റെ ഭാഷയിലും ശാസ്ത്രത്തിലുമുള്ള ഉന്നതമായ പരിചയത്തിലൂടെ ആര്‍ജിച്ച വിശ്വാസമാണിത്. തിരക്കഥ എന്ന അടിത്തറയില്‍ മൗലികതയുടെ സ്വന്തം സൗധങ്ങള്‍ പടുത്തുയര്‍ത്തുകയാണ് വേണ്ടതെന്നും അടൂര്‍ കരുതുന്നു. മലയാളത്തെ ലോക ചലച്ചിത്രഭൂപടത്തില്‍ അടയാളപ്പെടുത്തിയ സംവിധായകന്റെ തിരക്കഥകള്‍...
തുടര്‍ന്നു വായിക്കുകകറുപ്പിന്റെ കടല്‍
പാഠപുസ്തകങ്ങളില്‍ ഒഴിവാക്കപ്പെടുന്ന ചരിത്രമുണ്ട്, ഓരോനാടിനും ഓരോജനതയ്ക്കും. ഈ ഗുപ്തചരിത്രം എപ്പോഴെങ്കിലും ഏതെങ്കിലും രീതിയില്‍ പുറത്തുവരികതന്നെ ചെയ്യും. അത് ചരിത്രഗ്രന്ഥങ്ങളിലൂടെതന്നെ ആകണമെന്നില്ല. ഭൂതകാലത്തിന്റെ അഗാധതകളിലേക്ക് ഊളിയിട്ടിറങ്ങുന്ന ഫിക്ഷന്‍ നേരിട്ടുള്ള ചരിത്രകഥനത്തേക്കാള്‍ നമ്മെ അത്ഭുതപ്പെടുത്തുകയും ആവേശംകൊള്ളിക്കുകയും ചെയ്യും. പ്രമുഖ ഇന്തോ- ആംഗ്ലിയന്‍ എഴുത്തുകാരനായ അമിതാവ് ഘോഷിന്റെ "സീ ഓഫ് പോപ്പീസ്" എന്റെ പ്രിയപുസ്തകങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്, അത് ചരിത്രത്തിന്റെ മറഞ്ഞുകിടക്കുന്ന...
തുടര്‍ന്നു വായിക്കുകപി ജിയുടെ വായനാലോകത്തിലൂടെ സാഹിത്യക്യാമ്പ്

തിരു: കേരള സര്‍വകലാശാലാ യൂണിയന്‍ സാഹിത്യക്യാമ്പ് രണ്ടാംദിവസം സര്‍ഗ സംവാദങ്ങളിലൂടെ ശ്രദ്ധേയമായി. വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ തുടരുന്ന ക്യാമ്പില്‍ "സിനിമയും സാഹിത്യവും" എന്ന വിഷയത്തില്‍ വി കെ ജോസഫ്, വിജയകൃഷ്ണന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. കുരീപ്പുഴ ശ്രീകുമാറുമൊത്ത് സാഹിത്യ സംവാദം സംഘടിപ്പിച്ചു. തുടര്‍ന്ന് പി ജിയുടെ വിജ്ഞാനശേഖരവും ലൈബ്രറിയും വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു. വി ശിവന്‍കുട്ടി എംഎല്‍എ, ആര്‍ പാര്‍വതീദേവി, സി അശോകന്‍ എന്നിവര്‍ പി ജിയുടെ സാഹിത്യ സംഭാവനകളെ പരിചയപ്പെടുത്തി. ക്യാമ്പംഗങ്ങളുടെ സാഹിത്യ സൃഷ്ടികളുടെ...
തുടര്‍ന്നു വായിക്കുകകടമ്മനിട്ടയുടെ ഓര്മയിൽ സ്മൃതി സദസ്
തിരുവല്ല: അഞ്ച് വര്‍ഷം മുമ്പ് കാലയവനികയില്‍ മറഞ്ഞ കടമ്മനിട്ട രാമകൃഷ്ണന്റെ മറക്കാനാവാത്ത കാവ്യങ്ങളും മായാത്ത ഓര്‍മകളുമായി ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ലയില്‍ കടമ്മനിട്ട സ്മൃതിസദസ് നടത്തി. ആയിരങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അധീശത്വത്തിനെതിരെ നിലയുറപ്പിച്ച് പാവപ്പെട്ടവരെയും തൊഴിലാളികളെയും ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിയെ കടമ്മനിട്ട ചോദ്യം ചെയ്തിരുന്നുവെന്ന് പിണറായി അനുസ്മരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍...
തുടര്‍ന്നു വായിക്കുകജമീല എന്ന പ്രഹേളിക

മാര്‍ഗരെറ്റ് മാര്‍കസ് എങ്ങനെ മറിയം ജമീലയായി മാറി? ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനിച്ചുവളര്‍ന്ന ഒരു അമേരിക്കന്‍ ജൂത പെണ്‍കുട്ടി എന്തിന് ഇസ്ലാംമതം സ്വീകരിച്ച് എന്നെന്നേക്കുമായി പാകിസ്ഥാനിലേക്ക് കുടിയേറി? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള ഡെബ്രാഹ് ബേക്കറുടെ യാത്രയാണ് "ദി കണ്‍വേര്‍ട്ട്" എന്ന ജീവചരിത്രം. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയുടെ ഏതോ മൂലയില്‍നിന്ന് അവിചാരിതമായി കണ്ടെത്തിയ ജമീലയുടെ കത്തുകളും കുറിപ്പുകളും ലേഖനങ്ങളും ഒരു എഴുത്തുകാരിയുടെ മനസ്സില്‍ കൊളുത്തിയ ജിജ്ഞാസയുടെ തീയില്‍ ഉരുത്തിരിഞ്ഞതാണ് ഈ പുസ്തകം. അമേരിക്കന്‍...
തുടര്‍ന്നു വായിക്കുകകഥാപ്രസംഗത്തിന്റെ കഥ പറയുമ്പോള്‍

കാലവും ജീവിതവും മാറുന്നതിനനുസരിച്ച് അഭിരുചികള്‍ മാറാറുണ്ട്. സ്വന്തം വീടിന്റെ അകങ്ങളിലും സ്വീകരണമുറികളിലും ഇരുന്ന് കലയുടെ ഏത് മാന്ത്രികസ്പര്‍ശവും അനുഭവിക്കാമെന്ന നില വന്നതോടെ തെരുവോരങ്ങളിലും ഉത്സവപ്പറമ്പുകളിലും മറ്റും കൂട്ടംകൂടിയിരുന്ന് കലാപ്രകടനങ്ങള്‍ ആസ്വദിച്ചിരുന്ന മലയാളിസമൂഹം ഏതാണ്ട് അന്യംനിന്ന അവസ്ഥയിലായിട്ടുണ്ട്. ഇത് കൃത്യമായും ഉത്സവപ്പറമ്പുകളിലേക്ക് ജനങ്ങളെ മാടിവിളിച്ചിരുന്ന കലകളുടെ അവതരണത്തിലും വലിയ ശോഷണമുണ്ടാക്കി. ഈ ദുരന്തത്തിന്റെ ശാപം പേറേണ്ടിവരുന്ന രണ്ടു കലാരൂപങ്ങളാണ് കഥാപ്രസംഗവും നാടകവും. രണ്ടും മലയാളിയുടെ പോയകാല...
തുടര്‍ന്നു വായിക്കുകമരണം കഥകള്‍ക്കു മുന്നില്‍ കീഴടങ്ങുന്നു

കാലിച്ചാംപൊതിയിലെ ഗ്രാമീണവായനശാലയില്‍നിന്ന് പുസ്തകവുമെടുത്ത് വീട്ടിലേക്കുള്ള ഇറക്കം ഇറങ്ങുന്ന ഒരു വൈകുന്നേരം എതിരെ വന്ന കണിച്ചിറപ്പുഴയ്ക്കടുത്തായി വീടുള്ള, വാര്‍ധക്യത്തിന്റെ നര നേരത്തേ കാലത്തേ വന്ന ഒരു ഏട്ടന്‍ എന്റെ കൈയിലെ പുസ്തകം നോക്കി, ആയിരത്തൊന്ന് അറേബ്യന്‍ രാത്രികള്‍ വായിക്കരുതെന്നു പറഞ്ഞു. അന്ന് ഞാന്‍ മുട്ടേന്ന് വിരിയാത്ത പ്രായമായിരുന്നു. കാണുന്നതിലെല്ലാം അത്ഭുതം കണ്ടെത്തുക എന്നതായിരുന്നു ശീലം. സ്വപ്നവും യാഥാര്‍ഥ്യവും തമ്മില്‍ അഞ്ച് പൈസേന്റെ വ്യത്യാസമില്ല എന്ന് സ്വയം തെളിയിച്ചുനടക്കുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ...
തുടര്‍ന്നു വായിക്കുക"മഹാഭാരതം സുയോധനപര്‍വം" പ്രകാശനംചെയ്തു

തലശേരി: ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന അഡ്വ. പി കെ വിജയന്റെ "മഹാഭാരതം സുയോധനപര്‍വം" നോവല്‍ പ്രകാശനംചെയ്തു. സാഹിത്യകാരി വി വി രുഗ്മിണിക്ക് ആദ്യപ്രതി നല്‍കി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പ്രകാശനം നിര്‍വഹിച്ചത്. കനക് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ അധ്യക്ഷനായി. തിന്മകളുടെ മൂര്‍ത്തീകരണമായി സമൂഹം കരുതുന്ന ദുര്യോധനന്‍ അങ്ങനെയല്ലെന്ന വാദമാണ് പി കെ വിജയന്‍ നോവലിലൂടെ അവതരിപ്പിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. അത് "ചിന്ത"യുടെ വീക്ഷണമായി...
തുടര്‍ന്നു വായിക്കുകയയാതിയും ജ്ഞാനപ്പാനയും

മുറുക്കമില്ലാത്ത കണ്ണട ഇളകിപ്പോകാതെ ഒരു കൈകൊണ്ട് മുഖത്തോട് ചേര്‍ത്തുപിടിച്ച് മറുകൈയിലിരിക്കുന്ന സി വി രാമന്‍പിള്ളയുടെ നോവലുകള്‍ ഉച്ചത്തില്‍ വായിക്കുന്ന അച്ഛന്‍ ഏഴുവയസ്സിനുശേഷം എന്റെ മനസ്സില്‍ ഓര്‍മമാത്രമാണ്. ഞാന്‍ ബാല്യത്തിന്റെ പടികടക്കുംമുമ്പ് അദ്ദേഹം ഞങ്ങളെ വിട്ടുപോയി. അച്ഛനെക്കുറിച്ച് ഇപ്പോഴോര്‍ക്കുമ്പോള്‍ വിളക്കുവെട്ടത്തിരുന്നുള്ള ആ വായനയുടെ ദൃശ്യമാണ് എന്നില്‍ തെളിഞ്ഞുവരുന്നത്. മാര്‍ത്താണ്ഡവര്‍മയിലും രാമരാജ ബഹദൂറിലും ധര്‍മരാജയിലും നിറയുന്ന തെക്കന്‍ തിരുവിതാംകൂര്‍ ഭാഷയുടെ സൗന്ദര്യം കേട്ടുവളര്‍ന്നെങ്കിലും...
തുടര്‍ന്നു വായിക്കുകമോണ്ടിക്രിസ്റ്റോയിലെ പ്രഭു ഡ്യൂമയുടെ ഇതിഹാസം
മനുഷ്യരെ സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട നോവലാണ് മോണ്ടിക്രിസ്റ്റോയിലെ പ്രഭു (ദി കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ). മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാനും അതുപോലെതന്നെ പടുത്തുയര്‍ത്താനും സഹജീവികള്‍ക്ക് എത്രത്തോളം കഴിയുമെന്ന് ഐതിഹാസികമായ ഈ കൃതിയില്‍ അലക്സാണ്ടര്‍ ഡ്യൂമ മനോഹരമായി വരച്ചുകാട്ടുന്നു. ഫ്രഞ്ച് ചരിത്രപശ്ചാത്തലത്തില്‍ ഡ്യൂമ എഴുതിയ, ലോകത്ത് പിറന്നിട്ടുള്ളതില്‍ ഏറ്റവും ഉദാത്തമായ സാഹിത്യസൃഷ്ടികളില്‍ ഒന്നായ മോണ്ടിക്രിസ്റ്റോയിലെ പ്രഭു തികച്ചും ആധികാരികമായി മൊഴിമാറ്റംചെയ്ത് മലയാളത്തിന് ചിന്ത പബ്ലിഷേഴ്സ്...
തുടര്‍ന്നു വായിക്കുകഅമ്മമാരെയും മറ്റുചിലരെയും പറ്റി
ഇന്നും ഇന്ത്യയില്‍ ഓരോ പത്ത് മിനിറ്റിലും പ്രസവത്തിനിടയില്‍ മരിക്കുന്ന ഒരമ്മയുണ്ട് എന്ന ലജ്ജിപ്പിക്കുന്ന സത്യത്തിന്റെ സ്മാരകംകൂടിയാണ് താജ്മഹല്‍.&ൃറൂൗീ; പറയുന്നത് മറ്റാരുമല്ല ശബാന ആസ്മിയാണ്. താജ് മഹല്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത പ്രേമത്തിന്റെ പ്രതീകമായിട്ടല്ല പകരം അനേകം പ്രസവങ്ങള്‍ക്കിടയില്‍ സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടിവന്ന മുംതാസ് മഹല്‍ എന്ന നിസ്സഹായയായ അമ്മയുടെ ശവകുടീരമായിട്ടാണ് അവര്‍ കാണുന്നത്. നാനൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കുശേഷവും അത് ഇന്നും നമ്മെ ഓര്‍മപ്പെടുത്തുന്നു, ഇന്ത്യയിലെ മാതൃശിശു ആരോഗ്യ പരിപാലനം പണ്ടത്തെ...
തുടര്‍ന്നു വായിക്കുകഇടതുപക്ഷത്തിനെതിരെ കാണപ്പെടാത്ത ശക്തികളും: പിണറായി

തിരു: ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കേരളത്തിന് അകത്തുള്ള വലതുപക്ഷം മാത്രമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പുറത്തുള്ള ശക്തികളും ഇതിലുണ്ട്. നാം കാണുന്ന ശക്തികളും കാണാത്ത ശക്തികളും ഈ ആക്രമണങ്ങള്‍ക്കു പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ. ടി എം തോമസ് ഐസക് രചിച്ച "വിരുദ്ധന്മാരുടെ രണ്ടാം വരവ്" എന്ന പുസ്കത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു പിണറായി. ശരിയായ രീതിയില്‍ ജനാധിപത്യ കേന്ദ്രീകരണ തത്വം പ്രയോഗിച്ചതിന്റെ ഫലമായാണ് പാര്‍ടിക്ക് വെല്ലുവിളികളെ നേരിടാന്‍ കഴിഞ്ഞത്. രാഷ്ട്രീയവും...
തുടര്‍ന്നു വായിക്കുകപുസ്തകത്തെ സുഗന്ധമുള്ള പൂവാക്കിയവന്‍

ഷെല്‍വി കടന്നുപോയിട്ട് പത്തുവര്‍ഷങ്ങളാകുന്നു. കവിയായ പ്രസാധകനും പ്രസാധകനായ കവിയുമായിരുന്നു ഷെല്‍വി. അദ്ദേഹത്തിന്റെ ആദ്യ കവിതാ സമാഹാരത്തിന്റെ പേരു തന്നെ നൊസ്റ്റാള്‍ജിയ എന്നായിരുന്നു. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും വായനക്കാര്‍ക്ക് ഷെല്‍വി നിര്‍മിച്ച പുസ്തകങ്ങള്‍ ഏറ്റവും വലിയ നൊസ്റ്റാള്‍ജിയയാണ്. പുസ്തക നിര്‍മിതിയെ അത്ഭുതമാക്കിയവനായിരുന്നു ഷെല്‍വി. പുസ്തകമൊരുക്കുന്നത് കവിതപോലെയാകണം എന്ന നിര്‍ബന്ധമുള്ളവന്‍. ഷെഹ്നായി എന്ന വീട്ടിലിരുന്ന് ഷെല്‍വിയുടെ കൂട്ടുകാരി ഡെയ്സി പെയ്ത്തീരാത്ത ഓര്‍മകള്‍ എഴുതി, ""ഷെല്‍വി എന്ന...
തുടര്‍ന്നു വായിക്കുകസിനിമയുടെ നെറികേടിന്റെ കണക്കെടുപ്പ്
കോടമ്പാക്കമെന്നാല്‍ സ്വര്‍ഗമെന്നും നരകമെന്നും അര്‍ഥമുണ്ട്. തകര്‍ന്നടിഞ്ഞ ജീവിതങ്ങള്‍ക്കു മുകളില്‍ പടുത്തുയര്‍ത്തിയ ദുരന്തസ്മാരകം ഒരിടത്ത്, മറുവശത്ത് ഭാഗ്യവും കഴിവുംകൊണ്ട് സ്വപ്നങ്ങളിലെ രാജകുമാരനും രാജകുമാരിയും ആയവര്‍. കറുപ്പിലും വെളുപ്പിലും അവിടെ കണ്ട ജീവിതങ്ങള്‍ ഹൃദ്യമായി വിവരിക്കുകയാണ് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ പി കെ ശ്രീനിവാസന്‍. അപ്പോള്‍ അത് മലയാള സിനിമയുടെ ഒരു കാലത്തിന്റെ അപൂര്‍വമായ സാമൂഹിക ചരിത്രമായി മാറുന്നു. കോടമ്പാക്കത്തിന്റെ നരച്ച തെരുവുകളില്‍ പരിചയപ്പെട്ട 46 ജീവിതങ്ങളെക്കുറിച്ച് വിവിധകാലങ്ങളില്‍...
തുടര്‍ന്നു വായിക്കുകകഥയുള്ളവന്റെ കഥ
കവിയായ എം എന്‍ പാലൂരിനെയും മനുഷ്യനായ എം എന്‍ പാലൂരിനെയും കുറെയൊക്കെ അറിയാം എന്ന തോന്നലുണ്ടായിരുന്നു എനിക്ക്. പാലൂരിന്റെ കഥയില്ലാത്തവന്റെ കഥ; വായിക്കുമ്പോഴാണ് എത്ര കുറച്ചേ അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നുള്ളൂ എന്ന് എനിക്കു മനസ്സിലായത്. പാലൂരിന്റെ ജീവിതം ഒരു സമരമായിരുന്നു. പാലൂരിന്റെ ഭഭാഷയില്‍ത്തന്നെ പറഞ്ഞാല്‍ സമൃദ്ധമായ ദാരിദ്ര്യം കുടികൊണ്ടിരുന്ന ഇല്ലത്തെ കുട്ടിക്കാലം, അവിടെനിന്ന് പല ഇല്ലങ്ങളിലും താമസിച്ചുള്ള വേദാഭ്യസനം, വിവിധ അമ്പലങ്ങളിലെ ശാന്തി, പട്ടിക്കാംതൊടിയുടെ കീഴില്‍ കഥകളി അഭ്യസനം, പല വീടുകളിലേയും ...
തുടര്‍ന്നു വായിക്കുകനവോത്ഥാന സംവാദത്തിന് മാര്‍ഗരേഖ
ഭൂതകാലം നമുക്ക് നല്‍കിയ നവോത്ഥാനാശയങ്ങള്‍ സാധ്യമാക്കിയ സംവാദാത്മകതയെ ശിഥിലമാക്കാന്‍ വര്‍ഗീയത അടക്കമുള്ള വിദ്വേഷപ്രത്യയശാസ്ത്രങ്ങള്‍ ശ്രമിക്കുമ്പോള്‍ നവോത്ഥാനത്തെക്കുറിച്ച് ആവര്‍ത്തിച്ചുപറയേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും നവോത്ഥാനം നിരാകരിച്ച വൈദികാനുഷ്ഠാനങ്ങളില്‍ പലതും ഇന്നും നമ്മുടെ സാംസ്കാരികജീവിതത്തിന്റെ അടിത്തറയായി തുടരുന്ന പശ്ചാത്തലത്തില്‍. ആ ദൗത്യമാണ് കേരളീയ നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും എന്ന കൃതിയിലൂടെ കെ ഇ എന്‍ നിര്‍വഹിക്കുന്നത്. കേരളീയനവോത്ഥാനത്തിന്റെ ആദ്യകാല ചരിത്രം, കേരളീയ ...
തുടര്‍ന്നു വായിക്കുകഅധിനിവേശങ്ങളില് നഷ്ടമാകുന്നത്
അര്‍ഹിക്കുന്ന പലര്‍ക്കും ലഭിക്കാത്ത ഒരു പുരസ്കാരമാണ് സാഹിത്യനൊബേല്‍ എന്ന് വാദിക്കുമ്പോള്‍ വിമര്‍ശകര്‍ ഉദാഹരിക്കുന്ന രണ്ടു പേരുകളിലൊന്നാണ് ചിനുവ അചെബെ. മറ്റേയാള്‍ എല്ലാവര്‍ക്കുമറിയാവുന്നതുപോലെ ടോള്‍സ്റ്റോയിതന്നെ. അചെബെ ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവാണ്. അറുപതുകളുടെ തുടക്കത്തില്‍ത്തന്നെ ലോകം ആദരപൂര്‍വം ആ പദവി അദ്ദേഹത്തിന് നല്‍കിക്കഴിഞ്ഞിരുന്നു. കാല്‍നൂറ്റാണ്ട് നീണ്ട തടങ്കലില്‍ തനിക്ക് ആശ്വാസമായത് അചെബെ എന്ന എഴുത്തുകാരനാണെന്ന് നെല്‍സണ്‍ മണ്ടേല അഭിപ്രായപ്പെട്ടിട്ടുണ്ട്. "അചെബെ...
തുടര്‍ന്നു വായിക്കുക

