• 24 ഏപ്രില്‍ 2014
  • 11 മേടം 1189
  • 23 ജദുല്‍ആഖിര്‍ 1435
ഹോം  » അരങ്ങ്  » ലേറ്റസ്റ്റ് ന്യൂസ്

മാക്ബെത്തിലെ മനസ്സും മനുഷ്യരും

കെ ഗിരീഷ് ദുരാഗ്രഹം, ഗൂഢാലോചന, കൊലപാതകം, ആത്മഹത്യ- അധികാരത്തിന്റെ ഉള്ളറകളിലെ ചില നാടകങ്ങള്‍ ഇങ്ങനെയൊക്കെയാണ്. അടക്കിപ്പിടിക്കാനാവാത്ത മനസ്സാണ് പലപ്പോഴും ഈ നാടകങ്ങളില്‍ വേഷംകെട്ടുന്നത്. എല്ലാ അധികാരപ്രയോഗങ്ങളും കേവല രാഷ്ട്രീയത്തിനപ്പുറത്ത് അതില്‍ ആടുന്നവരുടെ മനസ്സിന്റെ ചഞ്ചലതകളാകുന്നത് അങ്ങനെയാണ്. ഷേക്സ്പിയറിന്റെ മാക്ബെത്ത് ഒരര്‍ഥത്തില്‍ ഈ ചാഞ്ചാട്ടത്തിന്റെ കഥകൂടിയാണ്. ഒരു രാഷ്ട്രീയ വിശകലത്തിനപ്പുറം സൂക്ഷ്മമായ മനോ വിശകലനത്തിനും ഇടമുണ്ട് ഈ നാടകത്തില്‍.   നാടകചരിത്രത്തില്‍ മാക്ബെത്തിന് ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്....

തുടര്‍ന്നു വായിക്കുക

മഞ്ജരിയുടെ ഭജന്‍, മേതില്‍ ദേവികയുടെ ചുവടുകള്‍

സ്വന്തം ലേഖകന്‍

ഗുരുവായൂര്‍: മലയാളിയുടെ പ്രിയ ഗായിക മഞ്ജരി കൃഷ്ണസ്തുതികളുമായി ഗുരുവായൂര്‍ ഉത്സവ കലാവിരുന്നില്‍ ആസ്വാദക മനം കവര്‍ന്നു. വിനായക സ്തുതിയോടെ തുടങ്ങിയ മഞ്ജരി തെച്ചി മന്ദാരം തുളസി, കേശാദിപാദം, കണികാണും നേരം തുടങ്ങിയ ജനപ്രിയ ഭക്തിഗാനങ്ങളാലപിച്ച് സദസ്സിന്റെ കൈയടി നേടി.   കര്‍ണാടിക്, ഹിന്ദുസ്ഥാനി ശൈലിയിലുള്ള ഭജന്‍ ആലപിച്ച മഞ്ജരി "ഏക് രാധ, ഏക് മീര", "പായോജി മേനേ" തുടങ്ങിയ ഹിന്ദി കൃഷ്ണ ഭക്തിഗാനങ്ങളും പാടി. വൈപ്പിന്‍ സതീഷ് (മൃദംഗം), ജാക്സണ്‍ (കീ ബോര്‍ഡ്), ജയരാജ് (റിഥം പാഡ്), മഹേഷ് മണി (തബല), ജോബി (വയലിന്‍) എന്നിവര്‍ പക്കമേളമൊരുക്കി. ലാസ്യഭാവമാര്‍ന്ന...

തുടര്‍ന്നു വായിക്കുക

ചായക്കച്ചവടക്കാരന്റെ ലോകക്കാഴ്ച

കെ ഗിരീഷ്

ഗൃഹാതുരതയുടെ പാലത്തില്‍നിന്നാണ് പ്രവാസി നാടിനെ ഓര്‍ക്കുന്നത്. അമ്മൂമ്മക്കഥകളില്‍ കേട്ട മായാലോകമാണ് പലര്‍ക്കും ഇന്ത്യ. മലേഷ്യയില്‍ ജനിച്ച് ന്യൂസിലന്‍ഡില്‍ വളര്‍ന്ന മലയാളി ജേക്കബ് രാജനും അതങ്ങനെയാണ്. അതുകൊണ്ടുതന്നെയാണ് ജേക്കബ്ബിന്റെ നാടകസംഘം ന്യൂസിലന്‍ഡിലെ "ഇന്ത്യന്‍ ഇങ്ക് കമ്പനി"യുടെ നാടകങ്ങളും ഇന്ത്യന്‍ നൊസ്റ്റാള്‍ജിയയുടെ പരിഛേദങ്ങളാവുന്നത്.   അതില്‍ ഒടുവിലത്തേതാണ് "ഗുരു ഓഫ് ചായ്". ആദ്യന്തം ഇന്ത്യന്‍ അന്തരീക്ഷം നിലനിര്‍ത്തുന്ന നാടകത്തില്‍ നേരത്തെ പറഞ്ഞ അമ്മൂമ്മകഥയുടെ അലകളുണ്ട്. നഗരത്തിലെ ചായക്കച്ചവടക്കാരനിലൂടെ...

തുടര്‍ന്നു വായിക്കുക

മരണത്തിന് മുന്നില്‍ ജീവിതത്തെ പ്രണയിക്കുന്നവര്‍

കെ ഗിരീഷ്

മനസ്സും മരണവും ജീവിതവും തമ്മിലുള്ള ഒരൊത്തുകളിയുടെ കഥയാണ് പോണ്ടിച്ചേരി കേരളസമാജത്തിന്റെ നാടകം "സമീറ പറയുന്നത്". സമീറയുടേത് അടിച്ചമര്‍ത്തപ്പെട്ട വ്യക്തിത്വം. പതിനഞ്ചാംവയസ്സില്‍ സ്വന്തം അധ്യാപകന്റെ ഭാര്യയാകുകയും ഗാര്‍ഹികപീഡനത്തിന്റെ അങ്ങേത്തലയില്‍ ആത്മഹത്യയിലേക്ക് നടന്നടുക്കാന്‍ ശ്രമിക്കയും ചെയ്തവള്‍. ഒടുവിലവളെത്തുന്നത് വെല്ലറ്റ് എന്ന കുപ്രസിദ്ധ മാനസികാരോഗ്യ കേന്ദ്രത്തില്‍. മരുന്നുകള്‍ ശരീരത്തെ തകര്‍ത്ത് മരണം ഉറപ്പെന്ന് ഡോക്ടര്‍ വെളിപ്പെടുത്തുന്ന അവസ്ഥയില്‍ സമീറ ജീവിതത്തെ സ്നേഹിക്കാന്‍ തുടങ്ങുന്നു.   ഉന്മാദത്തിന്റെ...

തുടര്‍ന്നു വായിക്കുക

അരങ്ങില്‍ പരീക്ഷണമായി "അഡ്വ. ബാലചന്ദ്രമേനോന്‍ പ്രതിക്കൂട്ടില്‍"

തിരു: സിനിമയും നാടകവും സമന്വയിപ്പിച്ച് കലാനിധി അവതരിപ്പിച്ച "അഡ്വ. ബാലചന്ദ്രമേനോന്‍ പ്രതിക്കൂട്ടില്‍" നാടകം നാടക പ്രേമികള്‍ക്ക് പുതിയ അനുഭവമായി. കലാനിധി പുരസ്കാര ദാനത്തോടനുബന്ധിച്ചാണ് വിജെടി ഹാളില്‍ നാടകം അരങ്ങേറിയത്. മലയാള ചലച്ചിത്രവേദിയില്‍ അത്ഭുതം സൃഷ്ടിച്ച ബാലചന്ദ്രമേനോന്റെ വിവിധ സിനിമകളിലെ കോടതി രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് നാടകം രൂപപ്പെടുത്തിയത്.   സിനിമയില്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതില്‍ മാതൃകയാക്കിയ അഭിഭാഷകര്‍ കോടതിയില്‍ ബാലചന്ദ്രമേനോനെ ചോദ്യം ചെയ്യുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. വക്കീലായി ബാലചന്ദ്രമേനോനെ...

തുടര്‍ന്നു വായിക്കുക

കാലം തളര്‍ത്താത്ത നടനവൈഭവം

തൃശൂര്‍: പ്രായം തളര്‍ത്താത്ത നടനവൈഭവംകൊണ്ട് ജയഭാരതി കാണികളെ അനുഭൂതിയിലാഴ്ത്തി. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ഏഴാണ്ടിന്റെ ഇടവേളയ്ക്കുശേഷം ഭരതനാട്യവുമായി ജയഭാരതിയുടെ തിരിച്ചുവരവ്.   ശിവസ്തുതികള്‍ കോര്‍ത്തിണക്കിയുള്ള ഭരതനാട്യം നൃത്തവിസ്മയം തീര്‍ത്തു. മുത്തുസ്വാമിദീക്ഷിതരുടെ കൃതിയില്‍ കുമുദ്രക്രിയ രാഗം രൂപതാളത്തില്‍ ശിവ-പാര്‍വതിമാരുടെ പ്രണയകഥയാണ് അര്‍ധനാരീശ്വരിയിലൂടെ അവതരിപ്പിച്ചത്. പുഷ്പാഞ്ജലിയോടെ തുടങ്ങി പന്തനെല്ലൂര്‍ ശ്രീനിവാസപിള്ള ചിട്ടപ്പെടുത്തിയ "രേവതിവര്‍ണം", ലവങ്കി...

തുടര്‍ന്നു വായിക്കുക

ആനന്ദം പകര്‍ന്ന് ദശതായമ്പക അരങ്ങേറ്റം

എടപ്പാള്‍: ഭാവവ്യന്യാസംകൊണ്ടും പ്രയോഗത്തിലുള്ള ഏകീകരണം കൊണ്ടും വിദ്യാര്‍ഥികളുടെ ദശതായമ്പക അരങ്ങേറ്റം കാഴ്ചക്കാര്‍ക്ക് ആനന്ദമായി. ചങ്ങരംകുളം വളയംകുളത്തിനടുത്ത് ലിംഗ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടിയ സോപാനം സ്കൂള്‍ ഓഫ് പഞ്ചവാദ്യത്തിലെ 10 വിദ്യാര്‍ഥികളാണ് അരങ്ങേറ്റം കുറിച്ചത്. ഡബിള്‍, ത്രിബിള്‍, പഞ്ച, സപ്ത തായമ്പകള്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും പത്തുപേര്‍ ഒന്നിക്കുന്ന തായമ്പക അപൂര്‍വമാണ്.ഒരു വിഷയം പത്തുപേര്‍ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന ഭാവവ്യത്യാസമാണ് തായമ്പകയുടെ പ്രത്യേകത.   വട്ടംകുളം ഐഎച്ച്ആര്‍ഡി എട്ടാം ക്ലാസ്...

തുടര്‍ന്നു വായിക്കുക

Archives