• 29 ജൂലൈ 2014
  • 13 കര്‍ക്കടകം 1189
  • 1 ഷവ്വാല്‍ 1435
Latest News :
ഹോം  » കാസര്‍കോട്  » ലേറ്റസ്റ്റ് ന്യൂസ്

ജില്ലയിലെ മദ്യ ഉപയോഗം: പഠനം തുടങ്ങി

കാഞ്ഞങ്ങാട്: മദ്യ ഉപയോഗത്തില്‍ സംഭവിക്കുന്ന സാമൂഹ്യ- സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിക്കല്‍ വിഭാഗം ജില്ലയിലെത്തി. കമ്യൂണിറ്റി മെഡിക്കല്‍ വിഭാഗം റിട്ട. പ്രൊഫ. ഡോ. കെ വിജയകുമാറാണ് നേതൃത്വം നല്‍കുന്നത്. മദ്യ ഉപയോഗം കുടുംബങ്ങള്‍ക്കും സംസ്ഥാനത്തിനുമുണ്ടാക്കുന്ന സാമൂഹ്യ- സാമ്പത്തിക പ്രത്യാഘാതങ്ങളാണ് സമിതി പഠിക്കുക. കൂടുതല്‍ മദ്യ ഉപഭോഗമുള്ള തിരുവനന്തപുരം, കോട്ടയം ജില്ലകളിലും കുറവുള്ള കാസര്‍കോട് ജില്ലയിലുമാണ് പഠനം നടത്തുന്നത്. വിവിധ മേഖലയില്‍പെട്ട ആയിരം വീതം...

തുടര്‍ന്നു വായിക്കുക

മണിക്കൊപ്പമുണ്ട് ഡിവൈഎഫ്ഐയും

നീലേശ്വരം: മണിയെ ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റി സഹായിക്കും. അന്ധതയുടെ കൂരിരുളിനോട് പൊരുതി ചെന്നൈ ഐഐടിയിലേക്ക് രണ്ടാം റാങ്കോടെ വിജയിച്ച മടിക്കൈ പഞ്ചായത്തിലെ എരിക്കുളം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന കെ പി മണിയെ ഡിവൈഎഫ്ഐ മടിക്കൈ സെന്റര്‍ വില്ലേജ് കമ്മിറ്റിയാണ് സാമ്പത്തികമായി സഹായിക്കുന്നത്. ഹോസ്റ്റല്‍- മെസ് ഫീസായ കാല്‍ ലക്ഷം രൂപ ആദ്യപടിയായി നല്‍കും. മണിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ട് സംബന്ധിച്ച് ദേശാഭിമാനി പത്രത്തില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സഹായവുമായെത്തുന്നത്. കഴിഞ്ഞദിവസം മണിയുടെ...

തുടര്‍ന്നു വായിക്കുക

ജനകീയ മുന്നേറ്റങ്ങളില്‍ അണിചേരണം: സാഹിത്യസംഘം

കാഞ്ഞങ്ങാട്: ലോകവ്യാപകമായി ഉയരുന്ന ജനകീയ മുന്നേറ്റങ്ങളില്‍ പൂര്‍വാധികം ശക്തിയോടെ അണിനിരക്കാന്‍ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. നവമുതലാളിത്തം ലോകത്തെ മാത്രമല്ല സാംസ്കാരിക ലോകത്തെയും മനുഷ്യമനസിനെയും തങ്ങള്‍ക്കനുകൂലമായി നിര്‍മിക്കാനുള്ള തീവ്രശമ്രത്തിലാണ്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന മുതലാളിത്ത തന്ത്രം സാംസ്കാരിക രംഗത്തും പയറ്റുകയാണ്. ഇതു തിരിച്ചറിഞ്ഞ് നവമുതലാളിത്തത്തിനെതിരെ വിമര്‍ശവും പ്രതിരോധ സംസ്കാരവും വളര്‍ത്താനുള്ള ജാഗ്രതാപൂര്‍ണമായ ഇടപെടലുണ്ടാകണമെന്ന് കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. കുന്നുമ്മല്‍...

തുടര്‍ന്നു വായിക്കുക

അരയി സ്കൂളില്‍ സ്നേഹമധുരം നോമ്പുതുറക്കാന്‍ 4000 ഉണ്ണിയപ്പം

അരയി: റമദാന്‍ വ്രതത്തിന് സമാപനം കുറിച്ചെത്തിയ ലൈലത്തുല്‍ ഖദറിനെ അവിസ്മരണീയമാക്കി അരയിയില്‍ ഒരുമയുടെ തിരുമധുരം. വ്രതം നോക്കുന്ന മുഴുവന്‍ മുസ്ലിം വീട്ടിലും സ്നേഹത്തിന്റെ പ്രതീകമായ ഉണ്ണിയപ്പം കുട്ടികള്‍ വിതരണം ചെയ്തു. അമ്പതിലധികം അമ്മമാരുടെ കൂട്ടായ്മയിലാണ് 4000 ഉണ്ണിയപ്പം സ്കൂളിലുണ്ടാക്കിയത്. പുലര്‍ച്ചെ ആറിന് 15 അടുപ്പിലായി വിറകുകൂട്ടി തുടങ്ങിയ പ്രവര്‍ത്തനം വൈകിട്ട് നാലിനാണ് പൂര്‍ത്തിയായത്. മതസ്പര്‍ധയും മാനസിക അകല്‍ചയും ഏറിവരുന്ന കാലത്ത് പൊതുസമൂഹത്തില്‍ ഒരുമയുടെ സ്നേഹസ്പര്‍ശം അനുഭവിപ്പിക്കുകയാണ് പരിപാടികൊണ്ട് ഉദ്ദേശിച്ചതെന്ന്...

തുടര്‍ന്നു വായിക്കുക

യുഫോര്‍ബിയ പാവമല്ലെ... നശിപ്പിക്കല്ലെ

തൃക്കരിപ്പൂര്‍: ഉദ്യാനത്തില്‍നിന്നും പടിയിറക്കിയ യുഫോര്‍ബിയ ചെടികള്‍ വീണ്ടും സജീവമാകുന്നു. ക്യാന്‍സറിന് കാരണമാകുമെന്ന വ്യാജപ്രചാരണമാണ് കണ്ണിന് കുളിര്‍മ നല്‍കിയ ഈ അലങ്കാരച്ചെടിയെ വ്യാപകമായി നശിപ്പിച്ചത്. കഴിഞ്ഞദിവസം മാണിയാട്ട് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയില്‍ ഡോ. അശ്ലേഷിന്റെ ബോധവല്‍ക്കരണത്തെ തുടര്‍ന്നാണ് നശിപ്പിച്ച ചെടികളെ വീട്ടുമുറ്റത്ത് നടാന്‍ നാട്ടുകാര്‍ തയ്യാറെടുക്കുന്നത്. ഈ ചെടി രോഗമുണ്ടാക്കുന്നതായി ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ചില രാജ്യങ്ങളിലെ ഗവേഷണത്തില്‍ ഒച്ചുകളെ...

തുടര്‍ന്നു വായിക്കുക

ബൈക്കില്‍ വിലസരുത്; കര്‍ശന നിരീക്ഷണം

കാസര്‍കോട്: നഗരത്തില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് ഓടുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം. പ്രായപൂര്‍ത്തിയാകാത്തവരും ലൈസന്‍സില്ലാതെയും അമിത ശബ്ദമുണ്ടാക്കിയും അനധികൃത സ്റ്റിക്കര്‍ പതിച്ചും മൂന്നുപേരെ ഇരുത്തിയും ഓടുന്ന ബൈക്കുകള്‍ പിടികൂടാന്‍ ടൗണ്‍ സിഐ ജേക്കബ് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നതിന് പുറമെ വാഹനങ്ങള്‍ പിടിച്ചുവയ്ക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. പെരുന്നാള്‍ തിരക്ക് ഏറിയതോടെ നഗരത്തില്‍ ട്രാഫിക് നിയമങ്ങള്‍...

തുടര്‍ന്നു വായിക്കുക

ഗ്രാമീണ റോഡുകള്‍ തകര്‍ന്നു തൃക്കരിപ്പൂരില്‍ നടുവൊടിക്കും യാത്ര

തൃക്കരിപ്പൂര്‍: റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു. ഓട്ടോ തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. തങ്കയം ബൈപാസ്, വടക്കെകൊവ്വല്‍, ബീരിച്ചേരി ഗേറ്റ്, കക്കുന്നം, വെള്ളാപ്പ് ഗേറ്റ് ആയിറ്റി, ബീരിച്ചേരി മന, എടാട്ടുമ്മല്‍ ഉള്‍പ്പെടെ ഗ്രാമീണ റോഡുകളും പ്രധാന പാതകളും തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു. നടുവൊടിക്കുന്ന യാത്രാദുരിതത്തിന് പരിഹാരം കാണാത്ത പഞ്ചായത്ത് അധികാരികളുടെ നടപടിക്കെതിരെ തൃക്കരിപ്പൂരില്‍ വാഹന ബന്ദ് നടത്താനാണ് സംയുക്ത യൂണിയനുകള്‍ ആലോചിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ടാര്‍ ചെയ്തതും അറ്റകുറ്റപ്പണി കഴിഞ്ഞതുമായ റോഡുകളെല്ലാം തകര്‍ന്നടിഞ്ഞത്...

തുടര്‍ന്നു വായിക്കുക

വനിതാകമീഷനിലെ കുടുംബകാര്യം

സ്ത്രീകള്‍ക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനായി വനിതാകമീഷന്‍ ഉണ്ടെന്നത് ആശ്വാസകരമാണ്. കുടുംബകലഹം മുതല്‍ പീഡനംവരെ ഇവരുടെ മുമ്പിലെത്തും. എല്ലാറ്റിനും വാദിയുടെയും പ്രതിയുടെയും വിശദീകരണം കേട്ട് പരിഹാരവും നിര്‍ദേശിക്കും. കമീഷനുള്ളതിനാല്‍ നാട്ടിലെ സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാണെന്നതില്‍ തര്‍ക്കമില്ല. തങ്ങളുടെ ആവലാതി പറയാനാരെങ്കിലും ഉണ്ടെന്നതോന്നല്‍ എന്തായാലും സ്ത്രീകള്‍ക്ക് സുരക്ഷാബോധമുണ്ടാക്കുമെന്നതിലും സംശയമില്ല. കുടുംബകലഹം പറഞ്ഞുതീര്‍ക്കാനും അകന്നുനില്‍ക്കുന്നവരെ ഒരുമിപ്പിക്കാനും ചിലപ്പോള്‍ കമീഷന് കഴിഞ്ഞേക്കും. കുടുംബജീവിതം...

തുടര്‍ന്നു വായിക്കുക

ഉദിനൂര്‍ സ്കൂളില്‍ കുട്ടികളുടെ വലിയ സഹായം; ഇത്തവണ റമദാന്‍ കിറ്റ്

ഉദിനൂര്‍: ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സാന്ത്വനം സഹായനിധി പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ഇത്തവണയും സഹായം നല്‍കി. ഓണം, റമദാന്‍, ക്രിസ്മസ് ആഘോഷവേളയില്‍ നിര്‍ധനര്‍ക്ക് ഒരു കൈ സഹായം നല്‍കുന്ന പദ്ധതി സാന്ത്വനം സഹായനിധിക്കാര്‍ വര്‍ഷങ്ങളായി തുടരുകയാണ്. റമദാന്‍ ആഘോഷത്തോടനുബന്ധിച്ച് പടന്ന പഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് എട്ട് നിര്‍ധനരോഗിക്കും സ്കൂളിലെ അഞ്ച് വിദ്യാര്‍ഥിക്കും റമദാന്‍ കിറ്റ് നല്‍കിയത്. അരി, പലവ്യഞ്ജനം തുടങ്ങിയ അവശ്യ സാധനങ്ങള്‍ അടങ്ങിയതാണ് കിറ്റ്. കഴിഞ്ഞ ഓണത്തിന് കുട്ടികള്‍ക്ക് കിറ്റിനോടൊപ്പം...

തുടര്‍ന്നു വായിക്കുക

ഭൂനികുതി: യുഡിഎഫ് അവകാശവാദം പൊള്ള

ബിരിക്കുളം: കിനാനൂര്‍- കരിന്തളം പഞ്ചായത്തിലെ പരപ്പ വില്ലേജില്‍ ഉള്‍പ്പെടുന്ന കൂടോല്‍, ചേമ്പേന പ്രദേശങ്ങളിലെ കര്‍ഷകരുടെ നികുതി സ്വീകരിക്കാത്ത പ്രശ്നം തങ്ങള്‍ പരിഹരിച്ചെന്ന യുഡിഎഫിന്റെ അവകാശവാദം പൊള്ളയാണെന്ന് ഡിവൈഎഫ്ഐ ബിരിക്കുളം മേഖലാകമ്മിറ്റി അറിയിച്ചു. 2013-ഭ14 സാമ്പത്തിക വര്‍ഷം നികുതി അടച്ചവരില്‍നിന്ന് വീണ്ടും നികുതി സ്വീകരിക്കാമെന്ന് വില്ലേജ് ഓഫീസര്‍ ഡിവൈഎഫ്ഐ നേതൃത്വത്തെ അറിയിച്ചതാണ്. എന്നാല്‍ അഞ്ച് വര്‍ഷത്തിലധികമായി നികുതിയടക്കാനാവാത്ത മുപ്പതോളം കര്‍ഷകര്‍ ഈ പ്രദേശത്തുണ്ട്. ഇവരെ നികുതി അടക്കാന്‍ അനുവദിക്കണമെങ്കില്‍ ഇത്രയും വര്‍ഷത്തെ...

തുടര്‍ന്നു വായിക്കുക

ഉദിനൂര്‍ മുക്ക് കിനാത്തില്‍ റോഡില്‍ വെള്ളക്കെട്ട് പതിവായി

ഉദിനൂര്‍: ഓവുചാലില്ല; വെള്ളം റോഡില്‍തന്നെ. ഉദിനൂര്‍ മുക്ക് കിനാത്തില്‍ റോഡിലാണ് അശാസ്ത്രീയ നിര്‍മാണം കാരണം വര്‍ഷങ്ങളായി വെള്ളക്കെട്ടുണ്ടാകുന്നത്. കാലവര്‍ഷങ്ങളില്‍ വെള്ളക്കെട്ടിനൊപ്പം റോഡില്‍ കുഴികളുമുണ്ടാകുന്നു. ഇത് അപകടങ്ങള്‍ക്ക് കാരണവുമാകുന്നു. റോഡിനിരുവശവും സ്വകാര്യവ്യക്തികള്‍ മതില്‍ കെട്ടിയതോടെ വെള്ളം പോകാനിടമില്ലാതെ റോഡില്‍തന്നെയായി. കിനാത്തില്‍ പിലിക്കോട് വയല്‍ റോഡില്‍ നൂറുമീറ്റര്‍ മാത്രമാണ് ഓവുചാല്‍ സ്ഥാപിക്കാനുള്ളത്. ഇതിനുള്ള ഫണ്ട് ജില്ലാപഞ്ചായത്തും ഗ്രാമപഞ്ചായത്തും നീക്കിവയ്ക്കാനും തയ്യാറാണ്. കിനാത്തില്‍ മുതല്‍...

തുടര്‍ന്നു വായിക്കുക

കുട്ടികള്‍ക്കെതിരായ അതിക്രമം തടയണം

കാഞ്ഞങ്ങാട്: കുട്ടികള്‍ക്കെതിരായ അതിക്രമം തടയണമെന്ന് ബാലസംഘം കാഞ്ഞങ്ങാട് ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ആതിര ഉദ്ഘാടനം ചെയ്തു. വിദ്യാധരന്‍ പുതുക്കൈ അധ്യക്ഷനായി. വൈശാഖ് ശോഭനന്‍, എം വി രതീഷ്, ഒ എം ബാലകൃഷ്ണന്‍, പപ്പന്‍ കുട്ടമത്ത്, അഭിജിത്ത്, മധു മുതിയക്കാല്‍, ശബരീശന്‍ ഐങ്ങോത്ത് എന്നിവര്‍ സംസാരിച്ചു. വി സുകുമാരന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: വൈശാഖ് ശോഭനന്‍ (സെക്രട്ടറി), രഞ്ജിത്ത് പെരിയ, ശ്യാംപ്രസാദ് (ജോയിന്റ് സെക്രട്ടറിമാര്‍) വിദ്യാധരന്‍പുതുക്കൈ (പ്രസിഡന്റ്), നിമ്യ രാവണേശ്വരം, കെ വി നിതിന്‍ (വൈസ് പ്രസിഡന്റ്), സി വിജയന്‍...

തുടര്‍ന്നു വായിക്കുക

ഇപ്പോഴും കോളാമ്പി മൈക്ക്... കഷ്ടം

തൃക്കരിപ്പൂര്‍: സുനാമി, പ്രകൃതിക്ഷോഭം എന്നിവ സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നതിന് നാലുവര്‍ഷം മുമ്പ് വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്കുസെറ്റുകള്‍ നോക്കുകുത്തി. ഇപ്പോള്‍ കാണാനില്ലാത്ത കൊളാമ്പി മൈക്കാണ് വില്ലേജ് ഓഫീസുകളില്‍ തൂങ്ങിനില്‍ക്കുന്നത്. കേന്ദ്ര ദുരന്തനിവാരണ സേന 2010ലാണ് തീരദേശ വില്ലേജ് ഓഫീസുകളില്‍ ലൗഡ് സ്പീക്കര്‍ സ്ഥാപിച്ചത്. 3.5 ലക്ഷം ചെലവിട്ട് റിസീവര്‍, ആംപ്ലിഫയര്‍, നാല് കൊളാമ്പി മൈക്കുകള്‍ എന്നിവയാണ് നല്‍കിയത്. പ്രകൃതിദുരന്ത മുന്നറിയിപ്പുകള്‍ നല്‍കുന്നതിനാണ് ഇവ സ്ഥാപിച്ചതെങ്കിലും നാളിതുവരെയായി ഒരുപകാരവും...

തുടര്‍ന്നു വായിക്കുക

പ്ലസ്ടു കോഴ ഡിവൈഎഫ്ഐ പ്രകടനം നടത്തി

കാസര്‍കോട്: പ്ലസ്ടു അഴിമതിയില്‍ പ്രതിഷേധിച്ചും വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും ഡിവൈഎഫ്ഐ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി മന്ത്രിയുടെ കോലം കത്തിച്ചു. നീലേശ്വരം ബ്ലോക്ക്കമ്മിറ്റി നേതൃത്വത്തില്‍ നീലേശ്വരത്ത് പ്രകടനം നടത്തി. പി കെ രതീഷ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി എം രാജീവന്‍, സി സുരേശന്‍, പി വി വിനോദ്, ടി വി സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. കൊല്ലമ്പാറയില്‍ ശിവപ്രസാദ്, കെ എം വിനോദ്, പി ശാര്‍ങി എന്നിവര്‍ സംസാരിച്ചു. മാങ്ങാട് നടത്തിയ പ്രകടനത്തില്‍ രതീഷ് ബാര, വി ഗോപാലകൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ താമരക്കുഴി...

തുടര്‍ന്നു വായിക്കുക

കൂട്ടുകാരിയുടെ ഓര്‍മയില്‍ സ്നേഹനിധി കൈമാറി

കുമ്പള: അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയ കൂട്ടുകാരിയുടെ ഓര്‍മയ്ക്ക് സഹപാഠികള്‍ സ്വരുക്കൂട്ടിയ സ്നേഹനിധി കൈമാറി. അസുഖത്തെ തുടര്‍ന്ന് ഒരു മാസം മുമ്പ് മരിച്ച പുത്തിഗെ എജെബി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമത്ത് ഫായിസയുടെ കുടുംബത്തിനാണ് റമദാന്‍ മാസത്തില്‍ കുട്ടികള്‍ സഹായഹസ്തവുമായി എത്തിയത്. പിടിഎ പ്രസിഡന്റ് എസ് നാരായണനില്‍നിന്ന് ഫായിസയുടെ ഉമ്മ റുഖിയ സഹായം ഏറ്റുവാങ്ങി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോടും മംഗളൂരുവിലുമായി ഫായിസയുടെ ചികിത്സക്കായി ലക്ഷങ്ങളാണ് റുഖിയയുടെ നിര്‍ധന കുടുംബം ചെലവഴിച്ചത്. എന്നാല്‍ ചികിത്സയിലെ...

തുടര്‍ന്നു വായിക്കുക

വീടിന് പിറകില്‍ മണ്ണിടിയുന്നു; ഭീഷണി

ചട്ടഞ്ചാല്‍: മണ്ണിടിച്ചില്‍ ഭീഷണിയില്‍ മൂന്ന് കുടുംബം. തെക്കില്‍ മാച്ചിപ്പുറത്തെ മാധവന്‍, ലക്ഷ്മി, രാഘവന്‍ എന്നിവരുടെ വീടുകളാണ് അപകടഭീഷണിയിലുള്ളത്. വീടിനു പിറകില്‍ ഏതുനിമിഷവും അടര്‍ന്നുവീഴാവുന്ന നിലയിലാണ് മണ്‍തിട്ടയും പാറക്കെട്ടും. അതിന് താഴെ ഭയപ്പാടോടെ കഴിയുകയാണ്് കുടുംബങ്ങള്‍. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീടുകള്‍ക്ക് നാശമുണ്ടായി. വീട്ടുമുറ്റത്തെ കിണര്‍ മണ്ണിടിഞ്ഞ് മൂടിയ നിലയിലാണ്. മഴ കനത്താല്‍ വീണ്ടും മണ്ണിടിയുമെന്ന ഭീതിയിലാണ് വീട്ടുകാര്‍. കെ കുഞ്ഞിരാമന്‍ എംഎല്‍എ ഇടപെട്ട് ഈ കുടുംബങ്ങള്‍ക്ക് 10,000...

തുടര്‍ന്നു വായിക്കുക

District
Archives