• 18 ഏപ്രില്‍ 2014
  • 5 മേടം 1189
  • 17 ജദുല്‍ആഖിര്‍ 1435
ഹോം  » കണ്ണൂര്‍  » ലേറ്റസ്റ്റ് ന്യൂസ്

കണ്ണൂരിന്റേത് കൂട്ടായ്മയുടെ വിജയം

കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷയ്ക്ക് നേടിയ സര്‍വകാല വിജയം അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ജില്ലാ പഞ്ചായത്തടക്കമുള്ള തദ്ദേശസ്ഥാപനങ്ങളുടെയും കൂട്ടായ്മയിലൂന്നിയ പ്രവര്‍ത്തനഫലമായാണെന്ന് ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍ ദിനേശന്‍ മഠത്തില്‍. 1639 പേര്‍ക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ചതും റെക്കോഡാണ്. അവധിക്കാല പരിശീലനം തൊട്ട് തുടങ്ങിയ ചിട്ടയായ പരിശ്രമമാണ് കണ്ണൂരിനെ ചരിത്രനേട്ടത്തിന് അര്‍ഹമാക്കിയത്. ചരിത്രവിജയം നല്‍കാന്‍ പ്രവര്‍ത്തിച്ച എല്ലാവരോടും വിദ്യാഭ്യാസ വകുപ്പ് നന്ദി അറിയിച്ചു. തുടര്‍ന്നു വായിക്കുക

നാട്യസിന്ദൂരം ചാലിച്ച് ജയഭാരതി

തലശേരി: ചലച്ചിത്രതാരം ജയഭാരതിയുടെ നൃത്തവിരുന്ന് ആസ്വാദകര്‍ ഹൃദയത്തിലേറ്റുവാങ്ങി. മാഹി സംഗീതഗുരുകുലം 15-ാംവാര്‍ഷികത്തോടനുബന്ധിച്ച് ടൗണ്‍ഹാളിലാണ് ജയഭാരതി ഭരതനാട്യം അവതരിപ്പിച്ചത്. മുദ്രയിലും ചലനത്തിലും അസാധാരണ മെയ്വഴക്കം പ്രകടിപ്പിച്ച ജയഭാരതി പ്രായമൊന്നും നൃത്തതപസ്യയെ ബാധിച്ചില്ലെന്നും തെളിയിച്ചു. ഗീതോപദേശമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. പാണ്ഡ്യന്‍, വേണുഗോപാല്‍, ശക്തിവേല്‍, മുരുകാനന്ദന്‍, സുനില്‍ എന്നിവര്‍ പക്കമേളമൊരുക്കി. വൈദേഹി, ഭാര്‍ഗവി, അജീഷ് എന്നിവരും നൃത്തം അവതരിപ്പിച്ചു. വാര്‍ഷികാഘോഷം ക്രിസ്റ്റി ജെ സത്താര്‍ ഉദ്ഘാടനംചെയ്തു....

തുടര്‍ന്നു വായിക്കുക

ലോറികള്‍ കൂട്ടിയിടിച്ച് കടയിലേക്ക് പാഞ്ഞുകയറി 5 പേര്‍ക്ക് പരിക്ക്

മട്ടന്നൂര്‍: ലോറികള്‍ കൂട്ടിയിടിച്ച് കടയിലേക്ക് പാഞ്ഞുകയറി അഞ്ചുപേര്‍ക്ക് പരിക്ക്. നാല് കടകള്‍ തകര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ ചാലോട് ടൗണിലാണ് അപകടം. ഇരിക്കൂറില്‍നിന്ന് അഞ്ചരക്കണ്ടിയിലേക്ക് പോകുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും വെള്ളിയാംപറമ്പിലെ പ്ലാന്റിലേക്ക് പോകുന്ന റീന റെഡിമിക്സ് യൂണിറ്റിന്റെ ലോറിയുമാണ് കൂട്ടിയിടിച്ചത്. റെഡിമിക്സിന്റെ ലോറി നിയന്ത്രണം വിട്ട് കടകളിലേക്ക് കയറുകയായിരുന്നു. ബസ് കാത്തുനിന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ കാനാട്ടെ കെ പി സുരേഷ് (48), റെഡിമിക്സ് ലോറി ഡ്രൈവര്‍ ആലക്കോട്ടെ സുനില്‍ (28) ക്ലീനര്‍ ഒഡിഷ സ്വദേശി ദിനമന്ത്...

തുടര്‍ന്നു വായിക്കുക

പഴിക്കുന്നവര്‍ കാണുക ഈ വിജയത്തിന്റെ മാറ്റ്

കണ്ണൂര്‍: അക്രമത്തിന്റെ നാടെന്ന് പഴിക്കുന്നവര്‍ക്കുന്നവരുടെ കണ്ണുതുറപ്പിച്ച് കണ്ണൂരിന്റെ നന്മയും സ്ഥിരോല്‍സാഹവും. എസ്എസ്എല്‍സി ക്ക് 98.27 ശതമാനം വിജയത്തോടെ ജില്ല നേടിയ ഒന്നാം സ്ഥാനത്തിന്റെ ആഹ്ലാദം കുട്ടികള്‍ക്കൊപ്പം പങ്കിടുന്നത് അധ്യാപകരും രക്ഷിതാക്കളും മാത്രമല്ല; പൊതുസമൂഹമാകെയാണ്. ഇതും അവിഹിതമായി നേടിയതാണെന്ന നെറികെട്ട പ്രചാരണവും വന്നുകൂടായ്കയില്ല. ഇടതുപക്ഷത്തിന് വന്‍ സ്വാധീനമുള്ള ജില്ലയെ അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ ഈ വിജയത്തെ കൊണ്ടാടാത്തത് ബോധപൂര്‍വം. 2007 മുതല്‍ 2010 വരെ...

തുടര്‍ന്നു വായിക്കുക

ഒരാളുടെ തോല്‍വിയില്‍ നഷ്ടമായത് നൂറുമേനി

കണ്ണൂര്‍: ജില്ലയിലെ ചില വിദ്യാലയങ്ങള്‍ക്ക് നൂറുമേനി നഷ്ടമായത് ഒരാളുടെ തോല്‍വിയില്‍. ചെമ്പിലോട് എച്ച്എസ്, എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ് തോട്ടട, എസ്എബിടി തായിനേരി, ജിബിഎച്ച്എസ്എസ് തലശേരി, സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂള്‍ ചെറുപുഴ, സെന്റ് ജോസഫ്സ് എച്ച്എസ്എസ് വായാട്ടുപറമ്പ, സെന്റ് ജോസഫ്സ് എച്ച്എസ് കുന്നോത്ത്, കസ്തൂര്‍ബ ഗാന്ധി ജിഎച്ച്എസ് പള്ളൂര്‍, ജിഎച്ച്എസ്എസ് മാത്തില്‍, സെന്റ് ജോര്‍ജ് എച്ച്എസ് ചെമ്പന്‍തൊട്ടി, പിആര്‍ മെമ്മോറിയല്‍ കൊളവല്ലൂര്‍ എച്ച്എസ്എസ്, സെന്റ് സെബാസ്റ്റ്യന്‍ എച്ച്എസ്എസ് വെളിമാനം, സേക്രഡ് ഹാര്‍ട്ട് എച്ച്എസ് പയ്യാവൂര്‍, രാമകൃഷ്ണ...

തുടര്‍ന്നു വായിക്കുക

8, 9 ക്ലാസുകളിലെ പഠന നിലവാരം ഉയര്‍ത്താന്‍ ജില്ലാപഞ്ചായത്ത് പദ്ധതി

കണ്ണൂര്‍: എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ പദ്ധതി ആവിഷ്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എ സരള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്താംക്ലാസിലെത്തുമ്പോള്‍ വിദ്യാര്‍ഥികളുടെ പഠന സമ്മര്‍ദം ഒഴിവാക്കുന്നതിനാണ് 8, 9 ക്ലാസുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവരുടെ അക്കാദമിക്, സാമ്പത്തിക നിലവാരം പഠന വിധേയമാക്കി ജൂലൈയോടെ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കും. എസ്എസ്എല്‍സിക്ക് പഠിപ്പിക്കുന്ന അധ്യാപകരും കടുത്ത സമ്മര്‍ദത്തിലാണ്. ഇത് പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അടുത്തവര്‍ഷം...

തുടര്‍ന്നു വായിക്കുക

District
Archives