• 30 ജൂലൈ 2014
  • 14 കര്‍ക്കടകം 1189
  • 2 ഷവ്വാല്‍ 1435
ഹോം  » വയനാട്  » ലേറ്റസ്റ്റ് ന്യൂസ്

പാട്ട ഭൂമി വില നല്‍കി ഏറ്റെടുക്കുന്നതിന് നിയമ വകുപ്പ് വിലക്ക്

സ്വന്തം ലേഖിക

കല്‍പ്പറ്റ:പാട്ട ഭൂമിക്ക് നഷ്ട പരിഹാരം നല്‍കുന്നത്് ചട്ട വിരുദ്ധമെന്ന് നിയമ വകുപ്പ് വ്യക്തമാക്കിയതോടെ ശ്രീ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സെന്റര്‍ സ്ഥലമെടുപ്പ് വീണ്ടും മുടങ്ങി. ഭൂ പരിഷ്കരണനിയമപ്രകാരം സര്‍കാരിലേക്ക് വന്ന് ചേരേണ്ട പാട്ടഭൂമിക്ക് സര്‍കാര്‍ വില നല്‍കി ഏറ്റെടുക്കാനുള്ള തീരുമാനത്തിന് നിയമ സെക്രട്ടരി എതിര്‍ നിന്നതോടെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിലച്ചത്. പേര്യയിലെ ഗ്ലന്‍ലവന്‍ എസ്റ്റേറ്റാണ് ശ്രീ ചിത്തിരക്ക് വേണ്ടി ഏറ്റെടുക്കുന്നത്. ജില്ല തല പര്‍ച്ചേസിംഗ് കമ്മറ്റി ഭൂമിയുടെ വില നിശ്ചയിച്ച്...

തുടര്‍ന്നു വായിക്കുക

കാണാതെ പോകരുത്; ഇവളുടെ കണ്ണീര്‍

യു ബി സംഗീത

അനുപമയ്ക്ക് പ്രായം 14 കഴിഞ്ഞതേയുള്ളു. കല്‍പ്പറ്റ നഗരത്തിനടുത്തുതന്നെയാണ് ഇവളുടെ വീട്. സ്കൂളില്‍ പോകാന്‍ ഏറെ ഇഷ്ടമുണ്ടിവള്‍ക്ക്. ഈ വര്‍ഷം പത്തില്‍ പഠിക്കേണ്ടതായിരുന്നു. എന്നാല്‍ അനുപമ ഒരമ്മയാണിപ്പോള്‍. രണ്ടുമാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിന്റെ അമ്മ. കുട്ടിയുടെ അച്ഛന്റെ പേരുചോദിച്ചാല്‍ അയല്‍പക്കത്തെ വീട്ടിലേക്ക് അനുപമ കൈചൂണ്ടും. അയാളുടെ പ്രായം കേട്ടാല്‍ ആരും ഞെട്ടരുത്. അറുപത് കഴിഞ്ഞു. അനുപമയുടെ പ്രായത്തിലുള്ള കൊച്ചുമകളുണ്ട് അയാള്‍ക്ക്. എന്നാല്‍ അതൊന്നും അയാളുടെ താല്‍പര്യങ്ങള്‍ക്കു തടസ്സമായില്ല. ജില്ലയിലെ ഒരു ഷെല്‍ട്ടറില്‍ രണ്ടുവയസ്സുള്ള...

തുടര്‍ന്നു വായിക്കുക

ദുര്‍ഗന്ധം വമിച്ച് കേണിച്ചിറ മൃഗാശുപത്രിയും പരിസരവും

കേണിച്ചിറ: മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കേണിച്ചിറ ടൗണിലെ മൃഗാശുപത്രിയും പരിസരവും ദുര്‍ഗന്ധപൂരിതം. പൂതാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുളള മാലിന്യങ്ങളാണ് മൃഗാശുപത്രി പരിസരത്ത് തള്ളുന്നത്. മത്സ്യ-മാംസവശിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ പരിസരത്ത് നിറഞ്ഞ് കവിഞ്ഞതോടെ ഇതിലെ മൂക്കുപൊത്തിയല്ലാതെ നടക്കാനാവില്ല. കാലവര്‍ഷം കനത്തതോടെ പരിസരമാകെ മാലിന്യങ്ങള്‍ വ്യാപിച്ചു. ദുര്‍ഗന്ധം കാരണം സമീപത്തെ വീടുകളില്‍പോലും താമസിക്കാനാവുന്നില്ല. ദുര്‍ഗന്ധം രൂക്ഷമായതോടെ ആശുപത്രി ജീവനക്കാരില്‍ പലരും അവധിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്....

തുടര്‍ന്നു വായിക്കുക

സ്ത്രീകളെ വീട്ടമ്മവല്‍ക്കരിക്കുന്ന സാഹചര്യം മാറ്റണം: പരിഷത്ത് ശില്‍പ്പശാല

കല്‍പ്പറ്റ: സ്ത്രീകളെ വീട്ടമ്മവല്‍ക്കരിക്കുന്ന സാഹചര്യത്തില്‍ മാറ്റംവരുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ത്രീപഠന ശില്‍പ്പശാല അഭിപ്രായപ്പെട്ടു. ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ച സ്ത്രീകളും വീട്ടമ്മമാത്രമാകാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. വിവാഹം, ഗര്‍ഭധാരണം, പ്രസവം, ഗാര്‍ഹിക ഉത്തരവാദിത്വങ്ങള്‍ എന്നിവ പുറംതൊഴിലുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും സ്ത്രീകളെ പിന്തിരിപ്പിക്കുന്നു. വീട്ടുജോലികളുടെ 80 ശതമാനവും സ്ത്രീകളാണ് ചെയ്യുന്നതെന്നാണ് പഠനം. പുറംതൊഴിലുകളില്‍ സ്ത്രീ പങ്കാളിത്തം 25.6 ശതമാനം മാത്രമാണ്. ഗാര്‍ഹിക അധ്വാനം...

തുടര്‍ന്നു വായിക്കുക

ആനോത്ത്-വെങ്ങപ്പള്ളി റോഡില്‍ ദുര്‍ഘട യാത്ര

പൊഴുതന: പൊഴുതന പഞ്ചായത്തിലെ തകര്‍ന്ന് കിടക്കുന്ന ആനോത്ത്-വെങ്ങപ്പള്ളി റോഡ് നന്നാക്കാന്‍ നടപടിയില്ല. റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായിട്ട് ഒരുവര്‍ഷത്തിലധികമായി. തകര്‍ന്ന റോഡിലുടെ കാല്‍നടയാത്ര പോലും ദുഷ്കരമാണ്. പൊഴുതനയില്‍ നിന്ന് എളുപ്പത്തില്‍ കല്‍പ്പറ്റയിലേക്ക് എത്താന്‍ കഴിയുന്ന റോഡാണിത്. കുഴികളില്‍ വെള്ളം നിറഞ്ഞതിനാല്‍ ചെറുവാഹനങ്ങള്‍ക്ക് പോകാനാവില്ല. പലയിടത്തും വന്‍കുഴികളാണ്. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്.വിദ്യാര്‍ഥികളുള്‍പ്പെടെ നിത്യേന നിരവധിപേര്‍ സഞ്ചരിക്കുന്ന ഈ പാതയുടെ മൂന്നുകിലോമീറ്ററോളം ദൂരമാണ്...

തുടര്‍ന്നു വായിക്കുക

ദേശീയ സ്മാരക പ്രതീക്ഷയില്‍ ജൈനബസ്തി

പനമരം: പുഞ്ചവയലിലെ ജൈനബസ്തി-കല്ലമ്പലം ദേശീയ സ്മാരകമാക്കന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ വിജ്ഞാപനമിറക്കിയതോടെ അംഗീകരിക്കപ്പെടുന്നത് ചരിത്രകുതുകികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കല്ലമ്പലം ദേശിയ സ്മാരകമാക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ വിജ്ഞാപനം ഇറക്കിയത്. കല്ലമ്പലം ദേശീയ സ്മാരകമാക്കുന്നതിന് എന്തെങ്കിലും തടസ്സംഉണ്ടെങ്കില്‍ രണ്ട് മാസത്തിനകം അറിയിക്കണമെന്ന് വിജ്ഞാപനത്തില്‍ ഉണ്ട്. ഇതിനുശേഷം തുടര്‍നടപടികള്‍ ആരംഭിക്കാനാണ് പുരാവസ്തു വകുപ്പ് ഒരുങ്ങുന്നത്. 2009-ലാണ് പുഞ്ചവയലിലെ രണ്ടു...

തുടര്‍ന്നു വായിക്കുക

District
Archives