• 28 ജൂലൈ 2014
  • 12 കര്‍ക്കടകം 1189
  • 30 റംസാന്‍ 1435
ഹോം  » കോഴിക്കോട്  » ലേറ്റസ്റ്റ് ന്യൂസ്

നാളെ ചെറിയ പെരുന്നാള്‍; തിരക്കൊഴിയാതെ നഗരം

കോഴിക്കോട്: നോമ്പിന്റെ വിശുദ്ധിയും ആഘോഷപ്പൊലിമയുമായി ഇനി ചെറിയ പെരുന്നാള്‍. വിശുദ്ധ ദിനാഘോഷത്തിനു മുന്നോടിയായി നഗരം ഞായറാഴ്ച പെരുന്നാള്‍ തിരക്കിലമര്‍ന്നു. രാവിലെ മുതല്‍ രാത്രി വൈകുംവരെ ഷോപ്പിങ്ങിന് എത്തിയവരെക്കൊണ്ട് നഗരം വീര്‍പ്പുമുട്ടി. അവധി ദിവസമായതിനാല്‍ കുടുംബമായാണ് പലരും എത്തിയത്. കാറുകളിലും ബൈക്കുകളിലുമായി ജനം ഒഴുകിയതോടെ നഗരം ഗതാഗതക്കുരുക്കിലായി. വിലക്കയറ്റം രൂക്ഷമായതിനാല്‍ സാധാരണക്കാരുടെ ആശ്രയമായ മിഠായിത്തെരുവിലെ വഴിയോരക്കച്ചവടവും തകൃതിയായി. പെരുന്നാളായതിനാല്‍ വഴിയോര വിപണിയില്‍ നല്ല തിരക്കുണ്ടായി. ചുരിദാറുകളും...

തുടര്‍ന്നു വായിക്കുക

നൂറുമേനി കൊയ്യാന്‍ പിയര്‍ഗ്രൂപ്പുകള്‍ സജീവം

കോഴിക്കോട്: പഠിച്ചും പഠിപ്പിച്ചും പുതിയ വിജയപഥത്തിലേക്ക് പിയര്‍ഗ്രൂപ്പുകള്‍. പത്താംതരത്തില്‍ നൂറുമേനി ഉറപ്പാക്കാന്‍ പിയര്‍ ഗ്രൂപ്പുകള്‍ രംഗത്ത്. ജില്ലാപഞ്ചായത്ത് വിജയോത്സവം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച പിയര്‍ഗ്രൂപ്പുകള്‍ സ്കൂളുകളില്‍ സജീവം. ആറോ ഏഴോ പേരടങ്ങുന്ന സംഘങ്ങള്‍ ദിവസവും വൈകീട്ട് ഒരു മണിക്കൂര്‍ വീതമാണ് പഠനത്തിന് നീക്കിവെക്കുന്നത്. പിയര്‍ലീഡര്‍മാരുടെ ക്ലാസാണ് ഇതില്‍ പ്രധാനയിനം. നല്ല മുന്നൊരുക്കത്തോടെയാണ് ഈ കുട്ടിഅധ്യാപകര്‍ ക്ലാസെടുക്കുന്നത്. ഇത് കൂട്ടുകാര്‍ക്ക് ഏറെ പ്രിയവുമാണ്. ഓരോ പാഠത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള...

തുടര്‍ന്നു വായിക്കുക

വിരുദ്ധചേരിയില്‍ ഭിന്നത രൂക്ഷം

സ്വന്തം ലേഖകന്‍

വടകര: വടകര ജില്ലാ ആശുപത്രിയിലെ ധന്വന്തരി ഡയാലിസിസ് ട്രസ്റ്റിനെതിരെ പ്രവര്‍ത്തിച്ചവര്‍ക്കിടയില്‍ ഭിന്നത രൂക്ഷം. ട്രസ്റ്റിന്റെ പ്രവര്‍ത്തനം സുതാര്യമാണെന്ന് വ്യക്തമായതോടെയാണ് വിരുദ്ധചേരിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായത്. യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മിലും കോണ്‍ഗ്രസിലും ട്രസ്റ്റിനെതിരായ നീക്കത്തില്‍ വിയോജിപ്പുണ്ട്. കോണ്‍ഗ്രസിലെ ഏതാനുംചില നേതാക്കളും ആര്‍എംപിയും മാത്രമാണ് ഇപ്പോള്‍ ദുഷ്പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുഡിഎഫിലെ പ്രമുഖ നേതാക്കളായ ടി ഐ നാസര്‍, എടയത്ത് ശ്രീധരന്‍ എന്നിവര്‍ തുടക്കം മുതലേ ട്രസ്റ്റിനൊപ്പമാണ്. മഹത്തായ ഒരു...

തുടര്‍ന്നു വായിക്കുക

\"അദ്ധ്യാത്മ രാമായണം നെല്ലും പതിരും\" പ്രകാശനം ചെയ്തു

കോഴിക്കോട്: സിപിഐ എം നേതാവും എഴുത്തുകാരനുമായ എം കെ പണിക്കോട്ടി രചിച്ച "അദ്ധ്യാത്മ രാമായണം നെല്ലും പതിരും" എന്ന പുസ്തകം സംവിധായകന്‍ ലെനിമന്‍ രാജേന്ദ്രന്‍ പ്രകാശനം ചെയ്തു. പുരുഷന്‍ കടലുണ്ടി എംഎല്‍എ ഏറ്റുവാങ്ങി. എഴുത്തച്ഛന്റെ രാമായണത്തിലെ അതിവര്‍ണനകളെയും അന്ധസ്തുതികളെയും സഹൃദയപക്ഷത്തുനിന്ന് വിമര്‍ശനാത്മകമായി പരിശോധിക്കുന്ന പുസ്തകം ചിന്താ പബ്ലിഷേഴ്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുരാണേതിഹാസങ്ങളെയും കഥാപാത്രങ്ങളെയും വര്‍ഗീയഫാസിസ്റ്റുകള്‍ തങ്ങളുടെ പ്രതിലോമപരമായ പ്രത്യയശാസ്ത്ര നിര്‍മിതിക്കായി ഉപയോഗപ്പെടുത്തുമ്പോള്‍ സാംസ്കാരികമായ...

തുടര്‍ന്നു വായിക്കുക

ഐസ്പ്ലാന്റില്‍ നിന്നുള്ള വാതകച്ചോര്‍ച്ച ഭീതി പടര്‍ത്തി

ചോറോട്: കുര്യാടിയിലെ ജനത ഐസ്പ്ലാന്റിലെ അമോണിയം ടാങ്ക് ചോര്‍ന്നത് ഭീതി പടര്‍ത്തി. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് വാതകച്ചോര്‍ച്ചയുണ്ടായത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വാതകം ചോര്‍ന്നതോടെ രൂക്ഷഗന്ധവും പരിസരവാസികള്‍ക്ക് അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. സമീപത്തെ ചെടികള്‍ വാടിക്കരിഞ്ഞു. വടകരയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് ചോര്‍ച്ച അടച്ചത്. വടകര പൊലീസും സ്ഥലത്തെത്തി. ദിവസങ്ങള്‍ക്കു മുമ്പും ഇവിടെ വാതകച്ചോര്‍ച്ചയുണ്ടായിരുന്നു. ടാങ്കിന്റെ കേടുപാടുകള്‍ തീര്‍ത്തശേഷമേ പ്ലാന്റ് തുറക്കാവൂ എന്ന് പരിശോധന നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍...

തുടര്‍ന്നു വായിക്കുക

രണ്ടുകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍

കൊയിലാണ്ടി: രണ്ടുകിലോ കഞ്ചാവുമായി തമിഴ്നാട് മധുര ജില്ലയിലെ ഉസ്ലാംപട്ടി സ്വദേശി ഗുണശേഖരന്‍ (55) പൊലീസ് പിടിയില്‍. കൊയിലാണ്ടി പഴയ ബസ്സ്റ്റാന്‍ഡില്‍വെച്ചാണ് അറസ്റ്റ്. നീളമുള്ള പ്ലാസ്റ്റിക് കവറുകളില്‍ കഞ്ചാവ് നിറച്ച് അരക്കുമുകളില്‍ നെഞ്ചിന് താഴെ ചണനൂല്‍കൊണ്ട് ബന്ധിച്ചാണ് ഇയാള്‍ കഞ്ചാവുമായി സഞ്ചരിക്കുന്നത്. പൊലീസിന് ലഭിച്ച രഹസ്യനിര്‍ദേശത്തെ തുടര്‍ന്ന് എസ്ഐ സി സുകുമാരനും ഷാഡോ പൊലീസ് അംഗങ്ങളായ മോഹനകൃഷ്ണന്‍, ശ്യാം, സന്തോഷ്, റിയാസ്, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ പിടികൂടിയതോടെ കൊയിലാണ്ടി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന്...

തുടര്‍ന്നു വായിക്കുക

ഖാദി-റമദാന്‍-ഓണം മേള: നറുക്കെടുപ്പ് നടത്തി

കോഴിക്കോട്: ഖാദി-റമദാസന്‍-ഓണം മേളയുടെ ഭാഗമായി ചെറൂട്ടി റോഡിലെ നവീകരിച്ച ഖാദി ഗ്രാമസഭ ഭാഗ്യഷോറൂമിലെ പ്രതിദിന നറുക്കെടുപ്പില്‍ കുറ്റിച്ചിറ വാണിശേരി വി സക്കീര്‍ വിജയിയായി. ദേശാഭിമാനി റിപ്പോര്‍ട്ടര്‍ പി ആര്‍ ഷിജു നറുക്കെടുത്തു. തുടര്‍ന്നു വായിക്കുക

കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം: സിപിഐ എം

കോഴിക്കോട്: നഗരത്തില്‍ കുടിവെള്ള പ്രശ്നം രൂക്ഷമായിട്ടും സത്വര നടപടി സ്വീകരിക്കാത്ത വാട്ടര്‍ അതോറിറ്റി അധികൃതരുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ എം ടൗണ്‍, നോര്‍ത്ത്, സൗത്ത് ഏരിയാ കമ്മിറ്റികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. രണ്ടാഴ്ചയോളമായി പല ഭാഗങ്ങളിലും കുടിവെള്ളം കിട്ടുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാന്‍ തയ്യാറാവാത്ത അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. പമ്പ്ഹൗസിലെ തകരാറും മറ്റ് സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കണം. അല്ലെങ്കില്‍ ഇത്തരം വിഷയങ്ങളില്‍...

തുടര്‍ന്നു വായിക്കുക

പീഡനം: പരാമര്‍ശം തെറ്റെന്ന് സ്കൂള്‍ അധികൃതര്‍

കോഴിക്കോട്: അച്ഛന്റെയും സുഹൃത്തിന്റെയും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ കുട്ടി പഠിക്കുന്ന സ്കൂളിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സ്കൂളില്‍ പിടിഎ യോഗം വിളിച്ച ദിവസം രക്ഷിതാക്കള്‍ വന്നപ്പോഴാണ് പെണ്‍കുട്ടിയും സഹപാഠിയും സ്കൂളില്‍ എത്തിയിട്ടില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് ഉച്ചയോടെ സ്കൂളിലെത്തിയ കുട്ടികളോട് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ വിവരങ്ങള്‍ ആരാഞ്ഞു. ഈ സമയത്ത് കുട്ടികള്‍ തന്നെയാണ് വിഷംകഴിച്ച കാര്യം അധ്യാപകരോട്...

തുടര്‍ന്നു വായിക്കുക

കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പദ്ധതി നിര്‍വഹണം അട്ടിമറിക്കാന്‍ നീക്കം

സ്വന്തം ലേഖകന്‍

കോഴിക്കോട്: ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കോര്‍പറേഷന്റെ പദ്ധതി നിര്‍വഹണം അട്ടിമറിക്കാന്‍ നീക്കം. കോര്‍പറേഷന്റെ പദ്ധതി നിര്‍വഹണവുമായി സഹകരിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാരിനെ കൂട്ടുപിടിച്ചാണ് യുഡിഎഫ് കൗണ്‍സിലര്‍മാരും നേതാക്കളും സ്ഥലം മാറ്റുന്നത്. കോര്‍പറേഷന്‍ ക്ഷേമകാര്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ചൈല്‍ഡ് ഡെവലപ്മെന്റ് ഓഫീസര്‍മാരെ കഴിഞ്ഞദിവസം ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി. ഭരണാനുകൂല സംഘടനയുടെ പ്രവര്‍ത്തകരായിട്ടുപോലും കോര്‍പറേഷന്‍ ഭരണവുമായി സഹകരിച്ചതിനാലാണ് ഇവരെ സ്ഥലം മാറ്റിയതെന്നാണ് ആക്ഷേപം. അര്‍ബന്‍ രണ്ട്, മൂന്ന്, നാല് വിഭാഗങ്ങളിലെ...

തുടര്‍ന്നു വായിക്കുക

നാടിന് അഭിമാനമായി ആദിത്യ

മുക്കം: മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട കാരശേരി പഞ്ചായത്തിലെ അതുല്യ സിബിയെയും പി ടി ആതിരയെയും അതിസാഹസികമായി വെള്ളത്തിലെടുത്തുചാടി രക്ഷിച്ച സഹപാഠിയായ ആദിത്യ കെ രാജ് നാടിന്റെ അഭിമാനമായി. കൂമ്പാറ ഫാത്തിമബി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ് ആദിത്യ കെ രാജ്. കാരശേരി പഞ്ചായത്തിലെ സണ്ണിപ്പടിയിലെ തോട്ടില്‍ കുത്തിയൊഴുകുന്ന മഴവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ സഹപാഠികളെയാണ് ആദിത്യ രക്ഷപ്പെടുത്തിയത്. ഈ ധീരതക്ക് ആവാസ് തിരുവമ്പാടിയുടെ ഉപഹാരം മുഖ്യമന്ത്രിയില്‍നിന്ന് ആദിത്യ ഏറ്റുവാങ്ങി. ആദിത്യക്ക് വീട് നിര്‍മിച്ചു...

തുടര്‍ന്നു വായിക്കുക

പാറപ്പൊടി കൃഷിക്ക് ഭീഷണിയാവുന്നു; കര്‍ഷകര്‍ ആശങ്കയില്‍

സ്വന്തം ലേഖകന്‍

മുക്കം: കരിങ്കല്‍ ക്വാറികളില്‍നിന്നും എംസാന്റ് യൂണിറ്റുകളില്‍നിന്നും ഒഴുകുന്ന പാറപ്പൊടി വയലുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും മരണമണിയാകുന്നു; കര്‍ഷകര്‍ ആശങ്കയില്‍. കാരശേരി പഞ്ചായത്തിലെ പാറത്തോട് പ്രദേശത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതോളം ക്വാറി, ക്രഷര്‍, എംസാന്റ് യൂണിറ്റുകളില്‍നിന്ന് ഒഴുകിയെത്തുന്ന പാറപ്പൊടിയാണ് സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നത്. ശക്തമായ മഴയില്‍ ആനയാംകുന്ന്, ആക്കോട്ട്ചാലില്‍, കുറ്റിപറമ്പ്, ആനയാംപറ്റ, കുളത്ത്വയല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഏക്കര്‍കണക്കിന് സ്ഥലത്തെ...

തുടര്‍ന്നു വായിക്കുക

ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികളുടെ യോഗം

കോഴിക്കോട്: ബിഎസ്എന്‍എല്‍ സെക്യൂരിറ്റി സ്റ്റാഫ് അസോസിയേഷന്‍ കേരള സര്‍ക്കിള്‍ എക്സ് സര്‍വീസ് മെന്‍ വിഭാഗം കരാര്‍ മെതാഴിലാളികളുടെ ജില്ലാ ജനറല്‍ ബോഡി യോഗം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടന്നു. ബിഎസ്എന്‍എല്‍ഇയു ജില്ലാ സെക്രട്ടറി കെ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ മനോഹരന്‍ അധ്യക്ഷനായി. എ സി ബാലന്‍, സുനില്‍കുമാര്‍, ടി ബാബു, സി ജി ഭാസി എന്നിവര്‍ സംസാരിച്ചു. ജീവനക്കാരുടെ വേതനം 10-ാം തീയതിക്കുള്ളില്‍ വിതരണം ചെയ്യണമെന്ന് ബിഎസ്എന്‍എല്‍ അധികൃതരോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. തുടര്‍ന്നു വായിക്കുക

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം

കോഴിക്കോട്: എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞ് തുടര്‍ പഠനം നടത്തുന്ന, ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ പ്രയാസപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കായി സിജിയില്‍ ഒഴിവ് ദിവസങ്ങളിലുള്ള തീവ്ര പരിശീലനം ആഗസ്ത് മൂന്നിന് ആരംഭിക്കും. എളുപ്പത്തില്‍ ഇംഗ്ലീഷ് പഠിച്ചെടുക്കാവുന്ന "ഹാന്‍ഡ്സ് ഓണ്‍" ട്രെയിനിങ് രീതിയിലാണ് പരിശീലനം. അധ്യാപകരെയും സോഫ്റ്റ് സ്കില്‍ പരിശീലകരേയും ഇംഗ്ലീഷില്‍ ക്ലാസ് എടുക്കാന്‍ പ്രാപ്തരാക്കുന്ന "ഇംഗ്ലീഷ് ഫോര്‍ ട്രൈനേഴ്സ്" പരിശീലനം ആഗസ്ത് രണ്ടിന് ആരംഭിക്കും. ഫോണ്‍: 8086664002, 0495 2351366. തുടര്‍ന്നു വായിക്കുക

സൗജന്യ തൊഴില്‍ പരിശീലനം

കോഴിക്കോട്: കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കമ്യൂണിറ്റി ഡവലപ്മെന്റ് ത്രൂ പോളിടെക്നിക്സ് പദ്ധതിയുടെ ഭാഗമായി വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്-മലാപ്പറമ്പ് ഗവണ്‍മെന്റ് വനിതാ പോളിടെക്നിക് കോളേജില്‍ പൂന്തോട്ട നിര്‍മാണം, ഫുഡ് പ്രൊസസിംഗ് ആന്റ് ഫ്രൂട്ട് പ്രിസര്‍വേഷന്‍ എന്നീ കോഴ്സുകളിലേക്കും ചേളന്നൂര്‍ സെന്ററില്‍ കുട നിര്‍മാണം, സോപ്പ്, ഡിറ്റര്‍ജന്റ് ആന്‍ഡ് ലിക്വിഡ് സോപ്പ്, ഗൃഹോപകരണ റിപ്പേറിങ് എന്നീ കോഴ്സുകളിലേക്കും അപേക്ഷിക്കാം. ഒളവണ്ണ പഞ്ചായത്ത് സെന്ററില്‍ വസ്ത്രനിര്‍മാണം, സോപ്പ്, ഡിറ്റര്‍ജന്റ് ആന്‍ഡ് ലിക്വിഡ് സോപ്പ്...

തുടര്‍ന്നു വായിക്കുക

മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം

കോഴിക്കോട്: ദാരിദ്ര്യരേഖക്ക് താഴെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ശൗചാലയം നിര്‍മിക്കുന്നതിന് ഫിഷറീസ് വകുപ്പ് മുഖേന സാമ്പത്തിക സഹായം നല്‍കുന്നു. ആഗസ്ത് 18നകം അപേക്ഷിക്കണം. വെസ്റ്റ്ഹില്ലിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വടകര, കൊയിലാണ്ടി, ബേപ്പൂര്‍ മത്സ്യഭവന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അപേക്ഷിക്കാം. ഫോണ്‍ 0495 2383780. തുടര്‍ന്നു വായിക്കുക

വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍

കോഴിക്കോട്: അന്തര്‍ദേശീയ കടുവ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് 30ന് കോഴിക്കോട് പ്ലാനറ്റോറിയത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന-ക്വിസ് മത്സരങ്ങള്‍ നടക്കും. വനം വകുപ്പ്, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കോഴിക്കോട് പ്ലാനറ്റോറിയം എന്നിവയാണ് മത്സരം സംഘടിപ്പിക്കുന്നത്. പകല്‍ 1.15 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. 1.45 മുതല്‍ ചിത്ര രചനാമത്സരവും രണ്ട് മുതല്‍ ക്വിസ് മത്സരവും നടക്കും. ഹൈസ്കൂള്‍, യു പി വിദ്യാര്‍ഥികള്‍ക്ക് വാട്ടര്‍ കളര്‍ പെയിന്റിങും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരവും നടക്കും. ഫോണ്‍:0495 2414283, 8547603870. കോഴിക്കോട്: യു ടി...

തുടര്‍ന്നു വായിക്കുക

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഡയറി പ്രകാശനം ചെയ്തു

ബാലുശേരി: അധ്യയന വര്‍ഷത്തില്‍ പ്രാവര്‍ത്തികമാക്കുന്ന വിദ്യാഭ്യാസ പദ്ധതികളുടെ വിശദാംശങ്ങളുമായി പനങ്ങാട് പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് പഞ്ചായത്തിന്റെ സ്കൂള്‍ ഡയറി. വിദ്യാര്‍ഥികളുടെ ദിനചര്യകളെ പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന ഡയറിയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല നിര്‍വഹിച്ചു. പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷമായി നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോജക്ടാണ് ഡയറി. പഞ്ചായത്തിലെ 11 സ്കൂളുകളിലെ 2790 വിദ്യാര്‍ഥികള്‍ക്കാണ് ഡയറി നല്‍കുന്നത്. വിദ്യാര്‍ഥികളുടെ വ്യക്തിപരമായ വിശദാംശങ്ങള്‍ ഉള്‍പ്പെടെ...

തുടര്‍ന്നു വായിക്കുക

വീട് കുത്തിത്തുറന്ന് മോഷണം: പ്രതികള്‍ പിടിയില്‍

കൊയിലാണ്ടി: വീട് കുത്തിത്തുറന്ന് ടിവിയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും സ്കൂട്ടറും കവര്‍ച്ച ചെയ്ത രണ്ടു പേര്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ പുനത്തില്‍ ഉബൈദുള്ള (32), പേരാമ്പ്ര ചാലിക്കര കോമത്ത് വീട്ടില്‍ അഷ്റഫ് (38) എന്നിവരാണ് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. ജൂലൈ ഒന്നിന് കണയങ്കോട് ഭാരത്ഗ്യാസ് ഗോഡൗണിന് സമീപം അശ്വതി എന്ന വീടാണ് കുത്തിത്തുറന്ന് കവര്‍ച്ച ചെയ്തത്. 40,000 രൂപ വിലയുള്ള ടിവിയും ഗൃഹോപകരണങ്ങളും ആക്ടിവ സ്കൂട്ടറുമാണ് കളവു പോയത്. വീട്ടുടമസ്ഥരായ ഗൗരി കുട്ടികൃഷ്ണന്‍നായര്‍ കര്‍ണാടകയിലെ ദാവങ്കരയിലാണ് താമസം. മോഷണവസ്തുക്കള്‍...

തുടര്‍ന്നു വായിക്കുക

കോണ്‍ഗ്രസ് ഗ്രൂപ്പുതര്‍ക്കം: കൊയിലാണ്ടി സര്‍വീസ് സഹ. ബാങ്ക് വോട്ടെടുപ്പിലേക്ക്

കൊയിലാണ്ടി: കോണ്‍ഗ്രസ് പാനല്‍ ഏകപക്ഷീയമായി ജയിക്കുന്ന കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്കില്‍ ഇത്തവണ വോട്ടെടുപ്പിന് കളമൊരുങ്ങുന്നു. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ആഗസ്തില്‍ കഴിയാനിരിക്കെ കോണ്‍ഗ്രസിലെ ഗ്രൂപ്പ്നേതാവായ വി കെ സുധാകരന്‍ നോമിനേഷന്‍ കൊടുത്തതോടെയാണ് ഭരണസമിതിയിലേക്ക് വോട്ടെടുപ്പ് നടക്കുമെന്ന് ഉറപ്പായത്. എ ഗ്രൂപ്പിന്റെ സമാഗ്രാധിപത്യമുള്ള ഭരണസമിതിയില്‍ വെല്ലുവിളി ഉയര്‍ത്തിയാണ് ഐ ഗ്രൂപ്പുകാരനായ സുധാകരന്‍ രംഗത്തിറങ്ങിയത്. മത്സ്യത്തൊഴിലാളി രംഗത്തുനിന്ന് ആരെയും ഡയരക്ടര്‍മാരാക്കുന്നില്ല എന്ന പരാതി ഉയര്‍ത്തിയാണ് സുധാകരന്‍...

തുടര്‍ന്നു വായിക്കുക

കൊയിലാണ്ടി ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

കൊയിലാണ്ടി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും കാല്‍നട യാത്രക്കാര്‍ക്ക് സുഗമമായി റോഡ് മുറിച്ചുകടക്കാനും ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഴയ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുതിയ സ്റ്റാന്‍ഡിലേക്ക് പോകുന്ന ഭാഗം, താലൂക്കാശുപത്രിയുടെ മുന്‍വശം, കൊയിലാണ്ടിമുക്ക് ഭാഗത്ത്, മാര്‍ക്കറ്റ് പരിസരം എന്നിവിടങ്ങളിലാണ് റോഡ് മുറിച്ചുകടക്കാന്‍ കാല്‍നട യാത്രക്കാര്‍ ഏറെ പ്രയാസപ്പെടുന്നത്. ഇവിടങ്ങളില്‍ പൊലീസുകാര്‍ ഡ്യൂട്ടിക്കുണ്ടെങ്കിലും അമിതമായ വാഹനത്തിരക്ക് കാരണം ഫലപ്രദമാകാറില്ല. യാത്രക്കാര്‍ റോഡ്...

തുടര്‍ന്നു വായിക്കുക

ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞ് താലൂക്ക് ആസ്ഥാനം

വടകര: ഒരോ ദിവസം കഴിയുന്തോറും ഗതാഗതക്കുരുക്കില്‍പ്പെട്ട് നട്ടംതിരിയുകയാണ് വടകര താലൂക്ക് ആസ്ഥാനം. കരുക്ക് പരിഹരിക്കാനുള്ള ട്രാഫിക് അതോറിറ്റി കമ്മിറ്റി തീരുമാനങ്ങള്‍ പരക്കെ ലംഘിക്കപ്പെടുമ്പോഴും നോക്കുകുത്തിയായി നില്‍ക്കുകയാണ് ട്രാഫിക്-ആര്‍ടിഒ അധികൃതര്‍. മാര്‍ക്കറ്റ് റോഡ്, അഞ്ചു വിളക്ക് ജങ്ഷന്‍, പുതിയ ബസ്സ്റ്റാന്‍ഡിന് മുന്‍വശം ദേശീയ പാതയിലെ ഹോട്ടല്‍ പരിസരം എന്നിവിടങ്ങളിലാണ് ദുരിതമേറെ. മാര്‍ക്കറ്റ് റോഡില്‍ സാധനങ്ങള്‍ ഇറക്കുന്നതിനും മറ്റുമുള്ള വലിയ വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ. എന്നാല്‍ ഈ ഭഭാഗം ഓട്ടോറിക്ഷകളും...

തുടര്‍ന്നു വായിക്കുക

നൂറ്റിനാലാം വയസ്സിലും ഹസ്സന്‍കുട്ടിഹാജിക്ക് നിര്‍വൃതിയുടെ പെരുന്നാള്‍

കുറ്റ്യാടി: നൂറ്റിനാലാം വയസ്സിലും നോമ്പ് നോറ്റ ഹസ്സന്‍കുട്ടി ഹാജിക്ക് ഇത് നിര്‍വൃതിയുടെ ചെറിയ പെരുന്നാള്‍. 12-ാം വയസ്സില്‍ തുടങ്ങിയ വ്രതചര്യ ഈ പുണ്യമാസത്തിലും കേളത്ത് ഹസ്സന്‍കുട്ടിഹാജിക്ക് സ്വന്തം. പ്രായാധികൃവും ശരീരത്തിന്റെ അവശതകളും വകവെക്കാതെയാണ് അഞ്ചുതലമുറയുടെ ഈ കാരണവര്‍ വ്രതചര്യതെറ്റാതെ നോമ്പ് നോറ്റത്. നല്ലൊരു സോഷ്യലിസ്റ്റായിരുന്നു ഹസ്സന്‍കുട്ടിഹാജി. അഞ്ച് തലമുറകളുടെ വലിയഉപ്പാപ്പയായ ഇദ്ദേഹത്തിന് കുട്ടിക്കാലത്തെ ജീവിതത്തെപ്പറ്റിയും സമൂഹത്തെപ്പറ്റിയും നാടിന്റെ മാറ്റങ്ങളെപ്പറ്റിയും പറയുമ്പോള്‍ ആയിരം നാവാണ്. തന്റെ സമൂഹത്തിലെ വേദന...

തുടര്‍ന്നു വായിക്കുക

ഗാസ ഐക്യദാര്‍ഢ്യവുമായി പിഞ്ചു കൈമുദ്രകള്‍

കുറ്റ്യാടി: ഇസ്രായേല്‍ നരവേട്ട നിര്‍ത്താന്‍ ഇന്ത്യ ശബ്ദമുയര്‍ത്തണമെന്നാവശ്യപ്പെട്ട് ദേവര്‍കോവില്‍ കെവികെഎംഎം യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ ക്യാന്‍വാസില്‍ പിഞ്ചുകൈമുദ്ര ചാര്‍ത്തി ഗാസ ഐക്യദാഢ്യം രേഖപ്പെടുത്തി. സ്കൂള്‍ സോഷ്യല്‍ ക്ലബ്ബ് സംഘടിപ്പിച്ച ചടങ്ങില്‍ ആയിരം പിഞ്ചു മക്കള്‍ കൈമുദ്ര ചാര്‍ത്തി. ക്ലബ്ബ് ഭാരവാഹികളായ അര്‍ച്ചന ആദിത്യന്‍, ലംല ഫാത്തിമ, ഡൊമിനിക് സി കുളത്തൂര്‍, ആര്‍ രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ രാജന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ പി കെ നവാസ് ഉദ്ഘാടനം ചെയ്തു. സി കെ ഖാലിദ് മാസ്റ്റര്‍ ഗാസ സന്ദേശം നല്‍കി. പി വി...

തുടര്‍ന്നു വായിക്കുക

ദീര്‍ഘകാല വോളിബോള്‍ കോച്ചിങ് ക്യാമ്പിന് തുടക്കം

കുറ്റ്യാടി: മരുതോങ്കര സെന്റ് മേരീസ് ഫൊറോന ചര്‍ച്ചിന്റെ നേതൃത്വത്തില്‍ സെന്റ് മേരീസ് ഹൈസ്കൂള്‍ കേന്ദ്രമാക്കി ആരംഭിച്ച സ്പോര്‍ട്സ് അക്കാദമിയില്‍ ദീര്‍ഘകാല വോളിബോള്‍ കോച്ചിങ് ക്യാമ്പിന് തുടക്കം. മുന്‍ രാജ്യാന്തര വോളിബോള്‍ താരം റോയി ജോസഫ് ഉദ്ഘാടനം ചെയ്തു. ഫൊറോന ചര്‍ച്ച് വികാരി ഫാ. ജോസ് വടക്കേടം അധ്യക്ഷനായി. ഇന്റര്‍നാഷണല്‍ വോളിബോള്‍ താരം ടോം ജോസഫ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത്, എന്‍ഐഎസ് കോച്ച് പി എ തോമസ്, സ്കൂള്‍ പ്രധാനാധ്യാപകന്‍ ജോഷി കട്ടക്കയം, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ ജോ. സെക്രട്ടറി വി കെ പ്രദീപന്‍, തോമസ് കൈതക്കുളം, കെ...

തുടര്‍ന്നു വായിക്കുക

ബലിയിടാന്‍ ആയിരങ്ങള്‍

കോഴിക്കോട്: കര്‍ക്കടക വാവിനോടനുബന്ധിച്ച് പിതൃപുണ്യം തേടി വിവിധ ക്ഷേത്രങ്ങളില്‍ വിശ്വാസികള്‍ ബലിയിട്ടു. ക്ഷേത്രങ്ങളിലും നദീതീരങ്ങളിലും വരക്കല്‍ കടപ്പുറത്തുമാണ് പ്രധാനമായും ബലിതര്‍പ്പണം നടന്നത്. ശനിയാഴ്ച രാവിലെ മുതല്‍ ക്ഷേത്രങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വരക്കല്‍ ദുര്‍ഗാദേവി ക്ഷേത്രത്തിലെ ബലിതര്‍പ്പണം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് ആരംഭിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ആയിരക്കണക്കിന് ആളുകളാണ് വരക്കല്‍ കടപ്പുറത്ത് ബലിയിട്ടത്. പകല്‍ 11 വരെ ബലിതര്‍പ്പണം തുടര്‍ന്നു. കാരന്തൂര്‍ ഹരഹര മഹാദേവക്ഷേത്രം, ഗോതീശ്വരം ക്ഷേത്രം,...

തുടര്‍ന്നു വായിക്കുക

പൊരുതുന്ന പലസ്തീന് യുവതയുടെ ഐക്യദാര്‍ഢ്യം

വടകര: "ചോരയില്‍ കുതിര്‍ന്ന ഗാസ, നിങ്ങള്‍ തനിച്ചല്ല" എന്ന മുദ്രാവാക്യവുമായി പൊരുതുന്ന പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ യുവതയുടെ ഐക്യദാര്‍ഢ്യം പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍ സമാധാന സന്ദേശം ഉയര്‍ത്തി നടന്ന മാജിക്ഷോയും പ്രതിഷേധ കാര്‍ട്ടൂണ്‍ രചനയും ശ്രദ്ധേയമായി. സോമന്‍ കടലൂര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ ബാലറാം, ആര്‍ട്ടിസ്റ്റ് ബേബിരാജ്, ജില്ലാ ട്രഷറര്‍ എ എം റഷീദ്, ബ്ലോക്ക് സെക്രട്ടറി സി എം ഷാജി, എന്നിവര്‍ സംസാരിച്ചു. ടി ശ്രീജേഷ് അധ്യക്ഷനായി. കെ മുരളി സ്വാഗതം പറഞ്ഞു. രാജീവ് മേമുണ്ട,...

തുടര്‍ന്നു വായിക്കുക

ജോര്‍ജ്കുട്ടി

കുന്നമംഗലം: കാരന്തൂര്‍ വടക്കേമുറിയില്‍ തോമസിന്റെ മകന്‍ ജോര്‍ജ്കുട്ടി തോമസ് (ബെന്നി-51) നിര്യാതനായി. സംസ്കാരം ഞായറാഴ്ച പകല്‍ മൂന്നിന് മേരിക്കുന്ന് ഹോളി റെഡീമര്‍ ചര്‍ച്ച് സെമിത്തേരിയില്‍. അമ്മ: അന്നമ്മ. ഭാര്യ: മോളി(ടീച്ചര്‍ സാവിയോ എല്‍പി സ്കൂള്‍, ദേവഗിരി). മക്കള്‍: ഗോഡ്വിന്‍, ഗോഡ്സണ്‍ (വിദ്യാര്‍ഥികള്‍, ഓക്സിലിന്‍ നവജോതി സ്കൂള്‍, കുന്നമംഗലം). സഹോദരങ്ങള്‍: ടോമി (റവന്യു ഡിപ്പാര്‍ട്ട്മെന്റ് മുരിക്കാക്കാശ്ശേരി), ബിനോയ്, ജോഗേഷ്. തുടര്‍ന്നു വായിക്കുക

ദേവകിയമ്മ

മേപ്പയൂര്‍: പരേതനായ റിട്ട. പൊലീസ് കോണ്‍സ്റ്റബിള്‍ കൂവല കുഞ്ഞിക്കണാരന്‍ നായരുടെ ഭാര്യ ദേവകിഅമ്മ (68) നിര്യാതയായി. മക്കള്‍: രാമചന്ദ്രന്‍, സാരംഗ്, പ്രേമ, ലത, ജയശ്രീ, സിജ, സിനി. മരുമക്കള്‍: സുമിത (കേളകം), ശ്യാമിലി (പൊയില്‍ക്കാവ്), അശോകന്‍ (പയ്യോളി), ശൈലേഷ് (കീഴൂര്‍), ചന്ദ്രന്‍ (വീരവഞ്ചേരി), ശശികുമാര്‍ (ബംഗളൂരു), മാധവന്‍ (വിയ്യൂര്‍). സഹോദരങ്ങള്‍: കാര്‍ത്ത്യായനിഅമ്മ(കീഴ്പ്പയ്യൂര്‍), പരേതനായ ദിവാകരന്‍ (കല്‍പ്പത്തൂര്‍). തുടര്‍ന്നു വായിക്കുക

വില്‍സണ്‍

കൂരാച്ചുണ്ട്: കേളോത്തുവയലിലെ കര്‍ഷകന്‍ കണയങ്കല്‍ വില്‍സണ്‍ (58) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: എടാട്ട് ലില്ലി (വിലങ്ങാട്). മക്കള്‍: സല്‍മ (കുവൈത്ത്), അഞ്ജു. മരുമക്കള്‍: സിനോജ് ചേബ്ലാക്കല്‍ (പുളിങ്ങോം), സാജു വലിയമംഗലം (കുളത്തുവയല്‍). തുടര്‍ന്നു വായിക്കുക

രാമന്‍

മടവൂര്‍: കൊട്ടക്കാവയലിലെ മടത്തുംകുഴിയില്‍ രാമന്‍ (66) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കള്‍: ധനുരാജ് (സൗദി), സബിത, ഷൈജ, ധനജ. മരുമക്കള്‍: ഷൈബ, രാജീവ്, പ്രമോദ് (പയിമ്പ്ര), പ്രദീപ് (കാരന്തൂര്‍). സഹോദരങ്ങള്‍: മാധവന്‍, ചന്തു, യശോദ. തുടര്‍ന്നു വായിക്കുക

കല്യാണി

പയ്യോളി: മണയങ്ങോത്ത്താഴ പരേതനായ മഠത്തില്‍ കേളപ്പന്റെ ഭാര്യ കല്യാണി(82) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച. മക്കള്‍: രവീന്ദ്രന്‍, സുലോചന. മരുമക്കള്‍: സൗമിനി, ബാബു കാട്ടുകുറ്റി(ഇരിങ്ങല്‍). തുടര്‍ന്നു വായിക്കുക

നാരായണി

കരുവിശേരി: പുളിയത്താവില്‍ കൊയിലോത്ത് ഹൗസില്‍ പരേതനായ ചോയിയുടെ ഭാര്യ നാരായണി (82) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച. മക്കള്‍: സുരേന്ദ്രന്‍, ബാബു, രാജന്‍, ഷാജു, ജയവല്ലി, ജയന്തി (ബിഎസ്എന്‍എല്‍), ജയശ്രീ, ശ്രീജ. മരുമക്കള്‍: ശിവദാസന്‍, സേതുസീതാറാം, ആനന്ദന്‍, രാജേന്ദ്രന്‍, പ്രേമ, ജലജ, ഷൈനി. തുടര്‍ന്നു വായിക്കുക

അമ്മുക്കുട്ടിഅമ്മ

മേപ്പയ്യൂര്‍: കോഴിക്കോട്ടുകുളങ്ങര അമ്മുക്കുട്ടിഅമ്മ (99) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍നമ്പ്യാര്‍. മക്കള്‍: കുഞ്ഞികൃഷ്ണന്‍കിടാവ് (റിട്ട. അസി. എന്‍ജിനിയര്‍ കെഎസ്ഇബി), നാരായണന്‍കിടാവ് (വട്ടക്കണ്ടി, കാരയാട്), ഗംഗാധരന്‍കിടാവ് (റിട്ട. പ്രധാനാധ്യാപകന്‍, ചങ്ങരംവെള്ളി എല്‍പി സ്കൂള്‍), ജാനകിയമ്മ (മുണ്ടോട്ടില്‍, ചാവട്ട്), മീനാക്ഷിയമ്മ (വലിയപറമ്പത്ത്, ചെമ്മരത്തൂര്‍). മരുമക്കള്‍: പരേതരായ ഗോപാലന്‍നായര്‍ (ചാവട്ട്), ശ്രീധരന്‍നായര്‍ (ചെമ്മരത്തൂര്‍). തുടര്‍ന്നു വായിക്കുക

അജ്ഞാതന്‍ മരിച്ച നിലയില്‍

കോഴിക്കോട്: റോഡരികില്‍ അബോധാവസ്ഥയില്‍ കിടന്നയാള്‍ മരിച്ചു. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപത്തെ റോഡരികില്‍ വെള്ളിയാഴ്ച പകല്‍ 11.15നാണ് അമ്പത് വയസ്സ് തോന്നിക്കുന്നയാളെ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാള്‍ മരിച്ചിരുന്നു. ടൗണ്‍ പൊലീസ് കേസെടുത്തു. തുടര്‍ന്നു വായിക്കുക

District
Archives