• 20 ഏപ്രില്‍ 2014
  • 7 മേടം 1189
  • 19 ജദുല്‍ആഖിര്‍ 1435
ഹോം  » മലപ്പുറം  » ലേറ്റസ്റ്റ് ന്യൂസ്

$ കുഞ്ഞാലിക്കുട്ടിþഎം കെ മുനീര്‍ തര്‍ക്കം എംഎസ്എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

മലപ്പുറം: എംഎസ്എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. ഇ അഹമ്മദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ബഹിഷ്കരിച്ചതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍. എന്നാല്‍ സാമൂഹ്യക്ഷേമ വകുപ്പില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് ജോലി നല്‍കാമെന്ന് ലീഗ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തെ നിരവധി തവണ സമീപിച്ചെങ്കിലും ആര്‍ക്കും ജോലി ലഭിച്ചില്ല. ഇതിനിടെ ലീഗുമായി ബന്ധമില്ലാത്ത ചില നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലിനല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇ അഹമ്മദിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍...

തുടര്‍ന്നു വായിക്കുക

\"ഗിരിശ്രം\" വിസ്മൃതിയില്‍

മലപ്പുറം: മൈലാടിയിലെ മുതവാ കോളനിയുടെ പുരോഗതിക്ക് നടപ്പാക്കിയ "ഗിരിശ്രം" പദ്ധതി ഇന്ന് വിസ്മൃതിയില്‍.1993 ജുലൈ 24ന് ഉദ്ഘാടനംചെയ്ത പദ്ധതി വിഭാവനം ചെയ്തിരുന്നത് വിവിധ വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനത്തിലുടെ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം. സഹകരണ നിയമ പ്രകാരം രജിസ്റ്റര്‍ചെയ്തിരുന്ന "ഗിരിശ്രം" പൊലീസ്, പട്ടികവര്‍ഗം, ആരോഗ്യം, സാമൂഹ്യക്ഷേമം, കൃഷി ഗതാഗതം, വൈദ്യുതി തുടങ്ങി എല്ലാ വകുപ്പുകളുടെയും സേവനം മൈലാടിയില്‍ ഉറപ്പാക്കി. ഇവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ മാസത്തിലൊരിക്കല്‍ മലയില്‍ എത്തിയിരുന്നു. കൃഷിയെ പ്രോത്സാഹിപ്പിച്ച് കോളനി നിവാസികളുടെ ഉപജീവനവും പദ്ധതി...

തുടര്‍ന്നു വായിക്കുക

കുട്ടികളെ കാത്ത് അങ്കണവാടി

മലപ്പുറം: ആരോഗ്യം നിലനിര്‍ത്താന്‍ ഷൈലജ ടീച്ചര്‍ക്കും ജയസുധയ്ക്കും പ്രത്യേക വ്യായാമങ്ങളൊന്നും ആവശ്യമില്ല. മൈലാടിയിലെ അങ്കണവാടിയിലെത്താന്‍ ഇരുവരും മണിക്കൂറുകള്‍ മലകയറണം. പലപ്പോഴും അരിയും ഗോതമ്പും പയറും അടങ്ങുന്ന ചാക്കുമായാണ് ഇരുവരുടെയും വരവ്. മൈലാടിയിലെ മുതുവാ കോളനി സര്‍ക്കാര്‍ രേഖയിലുണ്ടെന്നതിന്റെ അവശേഷിക്കുന്ന തെളിവ് ഇവരുടെ സാന്നിധ്യം മാത്രമാണ്. മൂന്നുവര്‍ഷമായി മൈലാടി അങ്കണവാടിയിലെ സ്ഥിരം അധ്യാപികയാണ് ഷൈലജ. അതിനുമുമ്പ് താല്‍ക്കാലിക അധ്യാപികയായി രണ്ടരവര്‍ഷവും ഇവര്‍ ഇവിടെ ജോലിചെയ്തിരുന്നു. ജയസുധ മൂന്നുവര്‍ഷമായി അങ്കണവാടി...

തുടര്‍ന്നു വായിക്കുക

ഉമ്മര്‍ മാസ്റ്റര്‍ ദിനാചരണം നാളെ

മലപ്പുറം: സിപിഐ എം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന കെ ഉമ്മര്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികം ജില്ലയില്‍ വിവിധ പരിപാടികളോടെ ആചരിക്കും. ചരമവാര്‍ഷിക ദിനമായ തിങ്കളാഴ്ച രാവിലെ 9.30ന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തില്‍ വിപുലമായ അനുസ്മരണ യോഗം നടക്കും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്യും. പ്രൊഫ. എം എം നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഉമ്മര്‍ മാസ്റ്ററുടെ ജന്മനാടായ മണ്ണഴി കോട്ടപ്പുറത്ത് വൈകിട്ട് അഞ്ചിന് അനുസ്മരണ റാലി നടത്തും. പാലോളി മുഹമ്മദ്കുട്ടി, എ വിജയരാഘവന്‍, സിപിഐ എം...

തുടര്‍ന്നു വായിക്കുക

ഈ വഴിത്താരയില്‍ മണ്ടേലയും ഇ ശ്രീധരനും

മലപ്പുറം: വായന മരിക്കുന്നില്ലെന്ന് തെളിയിച്ച് ജില്ലാ ലൈബ്രറി കൗണ്‍സില്‍ മലപ്പുറം എംഎസ്പി ഓഡിറ്റോറിയത്തില്‍ നടത്തുന്ന പുസ്തകോത്സവത്തില്‍ തിരക്കേറി. ശനിയാഴ്ച മാത്രം നൂറുകണക്കിന് പേരാണ് മേള സന്ദര്‍ശിച്ചത്. സംസ്ഥാനത്തെ അമ്പതോളം പ്രസാധകരുടെ എണ്‍പതോളം വില്‍പ്പന സ്റ്റാളുകളാണ് പുസ്തകോത്സവത്തിലുള്ളത്. വിവിധ പുസ്തകങ്ങള്‍ക്കൊപ്പം സിഡികളും സ്റ്റാളിലുണ്ട്. ഗ്രന്ഥശാലകള്‍ക്ക് മൂന്നിലൊന്ന് ഡിസ്കൗണ്ടും പൊതുജനങ്ങള്‍ക്ക് പത്ത് മുതല്‍ നാല്‍പ്പത് ശതമാനം വരെ ഡിസ്കൗണ്ടും പ്രസാധകര്‍ നല്‍കുന്നു. ചിന്ത പബ്ലിഷേഴ്സിന്റെ കുട്ടികളുടെ നെല്‍സണ്‍ മണ്ടേല,...

തുടര്‍ന്നു വായിക്കുക

കുഴല്‍ക്കിണര്‍ കുടിവെള്ള പദ്ധതി അവതാളത്തില്‍

മഞ്ചേരി: ജില്ലയിലെ ഗ്രാമീണ ജനതക്ക് കുടിവെള്ളം നല്‍കുകയെന്ന ലക്ഷ്യത്തോടെ നിര്‍മിച്ച 1100 പരം കുഴല്‍ക്കിണറുകള്‍ ഉപയോഗശൂന്യമായി. അറ്റക്കുറ്റപ്പണി നടത്താന്‍ പഞ്ചായത്തുകള്‍ കാണിച്ച അനാസ്ഥയാണ് പദ്ധതികളുടെ നാശത്തിന് ഇടയാക്കിയത്. സമീപകാലത്ത് ജില്ലയിലെ ഭൂഗര്‍ഭ ജല നിരക്ക് ക്രമാതീതമായി കുറഞ്ഞതും ഇവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഭൂജല വകുപ്പ് 2000 കിണറുകളാണ് ജില്ലയിലെ വിവിധഭാഗങ്ങളില്‍ നിര്‍മിച്ചത്. ഇതിനുപുറമേ പഞ്ചായത്തുകളുടെ സ്വന്തം ചെലവില്‍ കുഴല്‍ക്കിണറുകള്‍ നിര്‍മിച്ച് ചെറുകിട കുടിവെള്ള പദ്ധതികളും ആരംഭിച്ചു....

തുടര്‍ന്നു വായിക്കുക

കടലുണ്ടിപ്പുഴയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിവേണം

മലപ്പുറം: കടലുണ്ടിപ്പുഴയിലെ പമ്പ് ഹൗസ് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കുള്ള തോട്ടില്‍ മാലിന്യമൊഴുക്ക്. ഇവിടെനിന്ന് ശുചീകരിക്കാതെയാണ് കുടിവെള്ളം പമ്പ് ചെയ്യുന്നത്. ഹാജിയാര്‍പള്ളിക്ക് സമീപത്തെ പമ്പ് ഹൗസിലാണ് ശുചീകരണം നടക്കാത്തത്. പമ്പ് ഹൗസിന് സമീപത്തേക്ക് മാലിന്യമൊഴുക്കുന്നത് തടയാന്‍ തയ്യാറാകാത്ത നഗരസഭക്കെതിരെയും ശുചീകരിക്കാതെ കുടിവെള്ള വിതരണം നടത്തുന്ന വാട്ടര്‍ അതോറിറ്റിക്കെതിരെയും പ്രതിഷേധം ശക്തമാണ്. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പ്രദേശവാസികള്‍ നെട്ടോട്ടത്തിലാണ്. കൈനോട്, പൈത്തിനിപ്പറമ്പ്, വലിയങ്ങാടി പ്രദേശത്താണ് കുടിവെള്ള ക്ഷാമം....

തുടര്‍ന്നു വായിക്കുക

ശങ്കരന്‍കുട്ടി വൈദ്യര്‍

കാളികാവ്: കാട്ടിക്കുണ്ട് ചോലക്കോട്ട് കുറ്റിതൊടി ശങ്കരന്‍കുട്ടി വൈദ്യര്‍ (76) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കള്‍: മധുസൂദനന്‍, മണികണ്ഠന്‍, സജി. മരുമക്കള്‍: സ്വപ്ന, മിനി, ലിജ. തുടര്‍ന്നു വായിക്കുക

District
Archives