• 24 ജൂലൈ 2014
  • 8 കര്‍ക്കടകം 1189
  • 26 റംസാന്‍ 1435
Latest News :
ഹോം  » പാലക്കാട്  » ലേറ്റസ്റ്റ് ന്യൂസ്

മഴ കനത്തു; പുഴകളും വയലുകളും നിറഞ്ഞു

സ്വന്തം ലേഖകര്‍ പാലക്കാട്/ഒറ്റപ്പാലം/കുഴല്‍മന്ദം/വടക്കഞ്ചേരി: കാലവര്‍ഷത്തിന്റെ ആദ്യനാളുകളില്‍ മടിച്ചുനിന്ന മഴ ഇടവേളയ്ക്കുശേഷം തിമര്‍ത്തുപെയ്തതോടെ കാര്‍ഷികമേഖലയ്ക്ക് ആശ്വാസമായി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മഴകുറവാണെങ്കിലും രണ്ടുദിവസമായി കനത്തതിനാല്‍ കുറവ് നികത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ബുധനാഴ്ച ഷൊര്‍ണൂരില്‍ ചുഴലിക്കാറ്റ് വീശി അഞ്ച് വീട് നശിച്ചു. ഇടവപ്പാതിയിലും മിഥുനമാസത്തിലും മഴ നന്നേകുറഞ്ഞു. എന്നാല്‍ കര്‍ക്കടകം തുടങ്ങിയതോടെ മഴകനത്തു. വെള്ളമില്ലാതെ കൃഷിഉണക്ക് ഭീഷണിയിലായതോടെ കര്‍ഷകരും അങ്കലാപ്പിലായി. പൊടിവിത നടത്തിയ...

തുടര്‍ന്നു വായിക്കുക

6 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍

പാലക്കാട്: വിതരണത്തിനെത്തിച്ച ആറുകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. കോയമ്പത്തൂര്‍ മധുക്കരൈ മരപ്പാലം അണ്ണാനഗറില്‍ കുഞ്ചുമോന്‍(50) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് ആറുകിലോ 50ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മധുക്കരൈയില്‍ നിന്നും ബസില്‍ കഞ്ചാവുമായെത്തിയ കുഞ്ചുമോന്‍ അത് കൈമാറാനായി ജില്ലാ ആശുപത്രി പരിസരത്ത് നില്‍ക്കുകയായിരുന്നെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. കൈവശമുണ്ടായിരുന്ന ക്യാരി ബാഗില്‍ രണ്ടുകിലോ വീതമുള്ള മൂന്ന് പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിന് പൊതുവിപണിയില്‍ മൂന്നുലക്ഷം രൂപ വിലവരും....

തുടര്‍ന്നു വായിക്കുക

ഇസ്രയേല്‍ ഭീകരത ഇന്ന് സിപിഐ എം ബഹുജന ധര്‍ണ

പാലക്കാട്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ വ്യാഴാഴ്ച ജില്ലയില്‍ വിവിധകേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കും വിധം അതിക്രൂരമായ ആക്രമണമാണ് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത്. കുട്ടികളേയും സ്ത്രീകളേയും ഉള്‍പ്പെടെ കൊന്നൊടുക്കുന്ന ഭീകരത അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടിട്ടും ഇസ്രയേല്‍ ബോംബുവര്‍ഷം തുടരുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയാണ് ഇസ്രയേലിന്റെ ശക്തി. മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രമേയം...

തുടര്‍ന്നു വായിക്കുക

മുണ്ടൂരില്‍ കാട്ടാനശല്യം രൂക്ഷം: വനംവകുപ്പ് നിഷ്ക്രിയം

മുണ്ടൂര്‍: പഞ്ചായത്തിലെ വിവിധപ്രദേശങ്ങളില്‍ കാട്ടാനയിറങ്ങി കൃഷിനശിപ്പിക്കുന്നത് തുടരുമ്പോള്‍ നടപടിയെടുക്കാതെ വനംവകുപ്പ് ഒഴിഞ്ഞുമാറുന്നു. പഞ്ചായത്തിലെ മോഴികുന്നം, ഒടുവങ്ങാട്, കട്ടിക്കല്ല്, മണ്ണിന്‍കാട്, കോര്‍മ തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ കുറേക്കാലമായി കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. വ്യാപകമായി കൃഷിനശിപ്പിക്കുന്നതിന് പുറമെ വീട്ടുമുറ്റത്തുവരെയെത്തി ജനങ്ങളുടെ സമാധാനം കെടുത്തുന്നു. റോഡുകളില്‍വരെ കാട്ടാനകള്‍ വിലസുന്നു. കഴിഞ്ഞ ജനുവരി 25ന് ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചിരുന്നു. തുടര്‍ന്ന് ജനങ്ങള്‍ പ്രക്ഷോഭം നടത്തിയപ്പോള്‍ കലക്ടര്‍...

തുടര്‍ന്നു വായിക്കുക

ക്യാമ്പസ് റിക്രൂട്ട്മെന്റില്‍നിന്ന് ബാങ്ക് മാനേജ്മെന്റുകള്‍ പിന്മാറണം: ബിഇഎഫ്ഐ

പാലക്കാട്: ക്ലറിക്കല്‍ തസ്തികയിലേക്ക് ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്താനുള്ള നീക്കത്തില്‍നിന്നും ബാങ്ക് മാനേജ്മെന്റുകള്‍ പിന്തിരിയണമെന്ന് ബിഇഎഫ്ഐ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണ് ബാങ്കുകള്‍ നടത്തുന്നത്. ആദ്യം സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍നിന്നും ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തുകയും ഭാവിയില്‍ അത് വരേണ്യവിഭാഗം പഠിക്കുന്ന ചില സ്വകാര്യ കോളേജുകളിലേക്ക് മാത്രമായി ചുരുങ്ങുകയും ചെയ്യും. ഇഷ്ടക്കാരെ തിരുകിക്കയറ്റല്‍, കോഴ വാങ്ങല്‍ തുടങ്ങിയ വലിയ സാമൂഹ്യ വിപത്തുകളിലേക്ക് ഇത് വഴിവയ്ക്കും. ...

തുടര്‍ന്നു വായിക്കുക

ചുമട്ടുതൊഴിലാളികള്‍ ക്ഷേമനിധി ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

പാലക്കാട്: ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്റെ(സിഐടിയു) നേതൃത്വത്തില്‍ ചുമട്ടുതൊഴിലാളികള്‍ ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ക്ഷേമനിധി ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ സിഐടിയു ജില്ലാ സെക്രട്ടറി പി കെ ശശി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം എസ് സ്കറിയ അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ ബി വിജയന്‍ സ്വാഗതവും ഡിവിഷന്‍ പ്രസിഡന്റ് വി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ വി കെ ചന്ദ്രന്‍, കെ വി കുമാരന്‍ എന്നിവര്‍ സംസാരിച്ചു. മഞ്ഞക്കുളം റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് യൂണിയന്‍ നേതാക്കളായ സി കെ ഗോപാലന്‍, കെ ടി...

തുടര്‍ന്നു വായിക്കുക

ക്യാപ്റ്റന്‍ ലക്ഷ്മിയെ അനുസ്മരിച്ചു

പാലക്കാട്: ഇന്ത്യയുടെ അഭിമാനവും സൂര്യതേജസാര്‍ന്ന വിപ്ലവനായികയുമായ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ഉജ്വല സ്മരണ പുതുക്കി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ ജില്ലയിലെമ്പാടും അനുസ്മരണ പരിപാടി നടന്നു. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ത്യാഗപൂര്‍ണമായ ജീവിതത്തെക്കുറിച്ച് വിപുലമായ പ്രചാരണപരിപാടികളാണ് നടന്നത്. ഒരു കൈയില്‍ സ്റ്റെതസ്കോപ്പും മറുകൈയില്‍ യന്ത്രതോക്കുമായി ബ്രിട്ടീഷ് പട്ടാളക്കാരോട് ഏറ്റുമുട്ടിയ ധീരവനിതയായ ക്യാപ്റ്റന്‍ ലക്ഷ്മി അനുസ്മരണത്തില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കാളികളായി. മഹിള അസോസിയേഷന്‍ പാലക്കാട് ഏരിയ കമ്മിറ്റി...

തുടര്‍ന്നു വായിക്കുക

District
Archives