• 20 ഏപ്രില്‍ 2014
  • 7 മേടം 1189
  • 19 ജദുല്‍ആഖിര്‍ 1435
ഹോം  » തൃശൂര്‍  » ലേറ്റസ്റ്റ് ന്യൂസ്

ഈസ്റ്ററിലും രക്ഷയില്ല

സ്വന്തം ലേഖകന്‍ തൃശൂര്‍: വിഷുവിന് വിലക്കയറ്റം കൊണ്ട് കൈ പൊള്ളിയ മലയാളിക്ക് ഈസ്റ്ററിനും സ്ഥിതിയില്‍ മാറ്റമില്ല.വിപണിയിലെ മാന്ദ്യവും വിലയുടെ കുതിച്ചു ചാട്ടവും പൊതുവിപണിയിലേക്ക് ഇറങ്ങാന്‍ സാധാരണക്കാരനാകുന്നില്ല. വിഷുവിന് ഉയര്‍ന്ന വില ഇതുവരെ താഴ്ന്നില്ല. ഓണം,വിഷു,റംസാന്‍ ,ബക്രീദ്,ക്രിസ്സ്മസ്സ,് ഈസ്റ്റര്‍ തുടങ്ങിയ ഉത്സവകാലങ്ങളിലെല്ലാം സര്‍ക്കാര്‍ നോക്കുകുത്തിയാണെന്ന് ഇക്കുറിയും തെളിയിച്ചു. കണ്‍സ്യൂമര്‍ഫെഡ്,സപ്ലൈകോ നന്മ,മാവേലി സ്റ്റോറുകളൊന്നും സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കിയില്ല. ഈസ്റ്റര്‍ ചന്ത സപ്ലൈകോ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍...

തുടര്‍ന്നു വായിക്കുക

എസ്എസ്എല്‍സി: കളരിപ്പറമ്പ് ഗ്രാമീണ വായനശാലക്ക് അഭിമാനം

കൊടുങ്ങല്ലൂര്‍: സ്കൂളുകള്‍ക്ക് 100 ശതമാനം വിജയം നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് കണ്ട് അധ്യാപകര്‍ എഴുതിത്തള്ളിയ വിദ്യാര്‍ഥികളെ കഠിന പരിശ്രമത്താല്‍ വിജയിപ്പിച്ച് കളരിപ്പറമ്പ് ഗ്രാമീണവായനശാല മാതൃകയായി. അയല്‍പ്പക്ക പഠനകേന്ദ്രത്തില്‍ എസ്എസ്എല്‍സി പഠനസഹായ ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളും വിജയം നേടി. വായനശാലയുടെ ഓഫീസ് ഹാളില്‍ 50 ദിവസം സംഘടിപ്പിച്ച പഠന ക്യാമ്പാണ് വിദ്യാര്‍ഥികളെ വിജയികളാക്കിയത്. വായനശാല പ്രവര്‍ത്തകരും അധ്യാപകരും രക്ഷിതാക്കളുമെല്ലാം ഒറ്റമനസ്സായി പ്രവര്‍ത്തിച്ചതോടെയാണ് മാതൃകാപരമായ വിജയം നേടിയത്....

തുടര്‍ന്നു വായിക്കുക

സാംസ്കാരിക നഗരിക്ക് മികവ്

തൃശൂര്‍: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍സാംസ്കാരിക ജില്ല ഈ വര്‍ഷവും മികവുകാട്ടി. മികച്ച സംഗീത സംവിധായകനും ചലച്ചിത്രലേഖനത്തിനും സഹനടിക്കുമുള്ള പുരസ്കാരം സ്വന്തമാക്കിയാണ്് തൃശൂര്‍ പാരമ്പര്യം ആവര്‍ത്തിച്ചത്. ഔസേപ്പച്ചന് ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം. 1987ല്‍ ഭരതന്‍ സംവിധാനം ചെയ്ത "ഉണ്ണികളേ ഒരു കഥപറയാം" എന്ന സിനിമയില്‍ അതേപേരിലുള്ള ഗാനത്തിനായിരുന്നു ആദ്യപുരസ്കാരം. 2007ല്‍ ശ്യാമപ്രസാദിന്റെ "ഒരേകടല്‍" എന്ന ചിത്രത്തിലെ "യമുനവെറുതെ രാപ്പാടുന്നു" എന്ന ശുഭപന്തുവരാളിയില്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന്...

തുടര്‍ന്നു വായിക്കുക

പാതിരാകുര്‍ബാനയ്ക്ക് വിശ്വാസികളുടെ പ്രവാഹം

തൃശൂര്‍: അമ്പതുനാള്‍ നീണ്ട നോമ്പിലൂടെ സഹന ജീവതത്തിന്റെ പുതിയ അനുഭവങ്ങളുമായി ക്രൈസ്തവ വിശ്വാസി സമൂഹത്തിന് ഞായറാഴ്ച ഉയിര്‍പ്പുതിരുന്നാളിന്റെ ആഹ്ലാദം. പീഡാസഹനങ്ങള്‍ക്കും കരിശുമരണത്തിനും ശേഷം യേശു മൂന്നാം നാളില്‍ ഉയിര്‍ത്തെഴുന്നേറ്റുവെന്ന വിശ്വാസമാണ് ഈസ്റ്റര്‍. ക്രിസ്ത്യന്‍ ഭവനങ്ങളില്‍ ഈസ്റ്റര്‍ വിരുന്നൊരുങ്ങുമ്പോള്‍ പുതുജീവിത സന്ദേശം നാനാജാതിമതസ്ഥരും ഏറ്റുവാങ്ങും. ദുഃഖ ശനിയാഴ്ച ദേവാലയങ്ങളില്‍ രാവിലെ മുതല്‍ പ്രത്യേക തിരുകര്‍മങ്ങള്‍ നടന്നു. അര്‍ധരാത്രിയോടെ ഉയിര്‍പ്പിനെ വരവേല്‍ക്കുന്ന പാതിരാകുര്‍ബാനയ്ക്ക് ദേവാലയങ്ങളിലേക്ക്...

തുടര്‍ന്നു വായിക്കുക

ഗുരുശ്രീ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തൃശൂര്‍: ശ്രീനാരായണ സാഹിത്യ അക്കാദമിയുടെ 2014 ലെ ഗുരുശ്രീ അവാര്‍ഡുകള്‍ പി ടി തോമസ്, ഡോ. എം ആര്‍ തമ്പാന്‍, അനില്‍കുമാര്‍ വള്ളില്‍ എന്നിവര്‍ക്ക് നല്‍കുമെന്ന് പ്രസിഡന്റ് ഡോ.ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 29ന് കോഴിക്കോട് ഗുരുവരാശ്രമത്തില്‍ പകല്‍ 2.30 ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ സി ജോസഫ് പുരസ്കാരം സമര്‍പ്പിക്കും. സെമിനാര്‍ എം പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി കെ വി രാമചന്ദ്രന്‍, മോഹനന്‍ നാടോടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്നു വായിക്കുക

നിര്‍ധന കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

തൃശൂര്‍: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് രാജീവ് ഗാന്ധി റൂറല്‍ ഡെവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രജിസ്ട്രേഷന്‍ 21 മുതല്‍ 30 വരെ അമല ആശുപത്രിയില്‍ നടക്കുമെന്ന് പ്രസിഡന്റ് അനില്‍ അക്കര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അച്ഛന്‍, അമ്മ, മൂന്ന് മക്കള്‍ എന്നിവരടങ്ങുന്ന അഞ്ചംഗ കുടുംബങ്ങള്‍ക്ക് പ്രതി വര്‍ഷം 75,000 രൂപ വരെ ചികിത്സാ സഹായമാണ് പദ്ധതിയിലൂടെ ലഭിക്കുക. 500 രൂപ ഗുണഭോക്തൃ വിഹിതം രജിസ്ട്രേഷന്‍സമയത്ത് അടയ്ക്കണം. ജൂണ്‍ ഒന്ന് മുതല്‍ മെയ് 31 വരെ അമല ആശുപത്രിയിലാണ് ചികിത്സ...

തുടര്‍ന്നു വായിക്കുക

District
Archives