• 16 ഏപ്രില്‍ 2014
  • 3 മേടം 1189
  • 15 ജദുല്‍ആഖിര്‍ 1435
ഹോം  » എറണാകുളം  » ലേറ്റസ്റ്റ് ന്യൂസ്

കുളക്കാട് കോളനിയില്‍ എണ്‍പതിലേറെ പേര്‍ക്ക് ഹൈപ്പര്‍ തൈറോയ്ഡെന്ന് റിപ്പോര്‍ട്ട്

ആലുവ: കീഴ്മാട് കുളക്കാട് കോളനിയില്‍ രാസമാലിന്യം കലര്‍ന്ന വെള്ളം കുടിക്കേണ്ടിവന്നവരുടെ രക്തപരിശോധനാഫലം പുറത്തുവിട്ടു. ആറുമുതല്‍ 80 വയസ്സുവരെയുള്ള എണ്‍പതിലേറെ പേര്‍ക്ക് ഹൈപ്പര്‍ തൈറോയ്ഡ് ബാധിച്ചിട്ടുണ്ടെന്നാണ് പരിശോധനാ റിപ്പോര്‍ട്ടിലുള്ളത്. തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുഭയന്ന് രാഷ്ട്രീയസമ്മര്‍ദത്തെത്തുടര്‍ന്ന് പൂഴ്ത്തിവച്ച റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും എന്‍ആര്‍എച്ച്എം കോ-ഓര്‍ഡിനേറ്ററുടെയും നേതൃത്വത്തില്‍ മാര്‍ച്ച് രണ്ടിനാണ് കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. മുന്നൂറിലധികം ആളുകളുടെ രക്തം...

തുടര്‍ന്നു വായിക്കുക

ആന കാട്ടിലേക്കു മടങ്ങുന്നില്ല; കാലിലെ മുറിവുണക്കാന്‍ ശ്രമം

കോതമംഗലം: ഇടമലയാര്‍ ജലാശയത്തില്‍ നില്‍ക്കുന്ന കാട്ടാനയെ കാട്ടിലേക്കു കടത്തിവിടുന്നതിനുള്ള വനപാലകരുടെ ശ്രമം വിജയിച്ചില്ല. കാലില്‍ മുറിവും വൃണവും ഉണ്ടായതിനെത്തുടര്‍ന്ന് ജലാശയത്തില്‍ ഇറങ്ങിനില്‍ക്കുന്ന കാട്ടാനയെ രക്ഷപെടുത്താനുള്ള ശ്രമത്തിലാണ് വനപാലകര്‍. വൃണത്തില്‍ ഈച്ച വന്നിരിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയെത്തുടര്‍ന്നാണ് ആന വെള്ളത്തില്‍ നില്‍ക്കുന്നതെന്ന് സംശയിക്കുന്നു. ഇടയ്ക്കിടെ ആന തീരത്തെത്തുകയും സന്ധ്യയായാല്‍ കരയില്‍കയറി നില്‍ക്കുകയും ചെയ്യുന്നുണ്ട്. മണിക്കൂറുകള്‍ക്കുശേഷം ആന വീണ്ടും വെള്ളത്തിലിറങ്ങിനില്‍ക്കും....

തുടര്‍ന്നു വായിക്കുക

കുളക്കാട് കോളനിയില്‍ എണ്‍പതിലേറെ പേര്‍ക്ക് ഹൈപ്പര്‍ തൈറോയ്ഡെന്ന് റിപ്പോര്‍ട്ട്

ആലുവ: കീഴ്മാട് കുളക്കാട് കോളനിയില്‍ രാസമാലിന്യം കലര്‍ന്ന വെള്ളം കുടിക്കേണ്ടിവന്നവരുടെ രക്തപരിശോധനാഫലം പുറത്തുവിട്ടു. ആറുമുതല്‍ 80 വയസ്സുവരെയുള്ള എണ്‍പതിലേറെ പേര്‍ക്ക് ഹൈപ്പര്‍ തൈറോയ്ഡ് ബാധിച്ചിട്ടുണ്ടെന്നാണ് പരിശോധനാ റിപ്പോര്‍ട്ടിലുള്ളത്. തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുഭയന്ന് രാഷ്ട്രീയസമ്മര്‍ദത്തെത്തുടര്‍ന്ന് പൂഴ്ത്തിവച്ച റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും എന്‍ആര്‍എച്ച്എം കോ-ഓര്‍ഡിനേറ്ററുടെയും നേതൃത്വത്തില്‍ മാര്‍ച്ച് രണ്ടിനാണ് കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. മുന്നൂറിലധികം ആളുകളുടെ രക്തം...

തുടര്‍ന്നു വായിക്കുക

മാന്‍ഹോള്‍ ദുരന്തം: അധികൃതര്‍ വീഴ്ചവരുത്തി

കൊച്ചി: മാലിന്യക്കുഴലിലെ തടസ്സം നീക്കാന്‍ മാന്‍ഹോളിലിറങ്ങിയ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സൂചന. ദീര്‍ഘകാലമായി അടഞ്ഞുകിടക്കുന്ന മാലിന്യക്കുഴലില്‍ വിഷവാതകം രൂപപ്പെടാനുള്ള സാധ്യത പരിഗണിച്ച് ഇതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതാണ് അപകടകാരണമായത്. വാട്ടര്‍ അതോറിറ്റി സ്വീവേജ് വിഭാഗത്തിനു കീഴില്‍ നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് അവിടെനിന്നുള്ള ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി മേല്‍നോട്ടം വഹിക്കണമെന്ന് ചട്ടമുണ്ട്. എന്നാല്‍, അപകടം നടന്ന സ്ഥലത്ത് എന്‍ജിനിയര്‍മാരോ...

തുടര്‍ന്നു വായിക്കുക

വിഷുദിനത്തിലും ഫാക്ടില്‍ നിരാഹാരസമരം

ഏലൂര്‍: ഇന്ത്യയുടെ കാര്‍ഷികവളര്‍ച്ചയില്‍ മുഖ്യപങ്കുവഹിച്ച ഫാക്ടിനുമുന്നില്‍ വിഷുദിനത്തിലും അനിശ്ചിതകാല നിരാഹാരസത്യഗ്രഹം തുടരുന്നു. ഫാക്ടിന്റെ നിലനില്‍പ്പിനായി ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം 100 ദിവസം പൂര്‍ത്തിയാക്കിയ നാളിലാണ് നിരാഹാരസത്യഗ്രഹം ആരംഭിച്ചത്. ചൊവ്വാഴ്ച 78-ാം ദിനത്തിലേക്കു കടക്കുന്ന സമരത്തില്‍ ഫാക്ട് കൊച്ചിന്‍ ഡിവിഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ജനറല്‍ സെക്രട്ടറി പി വി ജോസഫ് നിരാഹാരമനുഷ്ഠിക്കും. കഴിഞ്ഞ 77 ദിനങ്ങളില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും ട്രേഡ് യൂണിയനുകളുടെയും പ്രതിനിധികള്‍ ഫാക്ടിന്റെ...

തുടര്‍ന്നു വായിക്കുക

കണിവച്ചും കൈപൊള്ളി

കൊച്ചി: പച്ചക്കറിയുടെയും പഴവര്‍ഗങ്ങളുടെയും വില വര്‍ധിച്ചതിനാല്‍ ഇക്കുറി വിഷുക്കണി കൈപൊള്ളിച്ചു. വിഷുക്കണിയിലെ പ്രധാന ഇനമായ, നാട്ടിന്‍പുറങ്ങളില്‍ സുലഭമായി കിട്ടിയിരുന്ന കൊന്നപ്പൂവിനും കണിവെള്ളരിക്കും വില വര്‍ധിച്ചതും തിരിച്ചടിയായി. കുറഞ്ഞത് 500 രൂപയെങ്കിലും ചെലവാക്കിയാലെ വിഷുക്കണിയൊരുക്കാന്‍ കഴിയൂ എന്നായി. വിഷുവിപണിയില്‍ സര്‍ക്കാരിന്റ ഇടപെടല്‍ ഫലപ്രദമാകാത്തതിനാല്‍ വിലക്കയറ്റം രൂക്ഷമായി. ഗ്രാമപ്രദേശങ്ങളിലെ വീടുകളില്‍ യഥേഷ്ടം വളര്‍ന്നിരുന്ന കൊന്നപ്പൂവാണ് വിലയുടെ കാര്യത്തില്‍ താരം. നാലോ അഞ്ചോ കുലകളുള്ള കൊന്നപ്പൂവിന് 50 രൂപയാണ് വില....

തുടര്‍ന്നു വായിക്കുക

റിലയന്‍സിന്റെ കേബിളുകള്‍ സ്ഥാപിക്കുന്നത് തടഞ്ഞു

പള്ളുരുത്തി: റിലയന്‍സ് കമ്പനിയുടെ കേബിള്‍സ്ഥാപിക്കല്‍ കളത്ര, കാട്ടിപ്പറമ്പ്, ചെല്ലാനം മേഖലയില്‍ കുടിവെള്ളം മുട്ടിച്ചു. പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും കമ്പനിയുടെ ധാര്‍ഷ്ട്യവും ഒരു പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചതില്‍ പ്രതിഷേധിച്ച് ജനം കേബിളിടുന്ന ജോലി തടഞ്ഞു. യന്ത്രം ഉപയോഗിച്ച് തുരന്നാണ് കേബിള്‍ സ്ഥാപിക്കുന്നത്. ഡ്രില്ലിങ്യന്ത്രം സ്പര്‍ശിക്കുന്നയിടങ്ങളിലെ കുടിവെള്ളപൈപ്പ് പൊട്ടിയതോടെയാണ് കുടിവെള്ളവിതരണം നിലച്ചത്. കാട്ടിപ്പറമ്പിലെ റോഡിലാണ് കഴിഞ്ഞദിവസം പൈപ്പ് പൊട്ടിയത്. ഇതു നന്നാക്കാനുള്ള നടപടിയെടുക്കാതെ...

തുടര്‍ന്നു വായിക്കുക

ബ്രൗണ്‍ഷുഗര്‍ കടത്തലിനു പിന്നില്‍ അന്താരാഷ്ട്ര റാക്കറ്റെന്ന് സൂചന

ബാലുശേരി: കുവൈത്തിലേക്ക് ബ്രൗണ്‍ഷുഗര്‍ കടത്താന്‍ ശ്രമിച്ചതിനു പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള വന്‍ റാക്കറ്റെന്ന് സൂചന. മയക്കുമരുന്നടങ്ങിയ പാര്‍സല്‍ തിരിച്ചുവാങ്ങാന്‍ നടുവണ്ണൂരിലെത്തിയപ്പോള്‍ നാട്ടുകാര്‍ തന്ത്രപൂര്‍വം പിടികൂടിയ നിലമ്പൂര്‍ കാളികാവ് റാഷിക്കിനെ എക്സൈസ് നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് ചോദ്യം ചെയ്തപ്പോഴാണ് ബ്രൗണ്‍ഷുഗര്‍ കടത്തിന്റെ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചത് എറണാകുളം കോതമംഗലം സ്വദേശി ഷെഫീക്കാണെന്ന് സൂചന ലഭിച്ചത്. ഷെഫീക്കിന്റെ ബാപ്പയുടെ സഹോദരപുത്രനാണ് പിടിയിലായ റാഷിക്ക്. ഷെഫീക്കിന്റെ കോതമംഗലത്തെ വീട്...

തുടര്‍ന്നു വായിക്കുക

District
Archives