• 24 ജൂലൈ 2014
  • 8 കര്‍ക്കടകം 1189
  • 26 റംസാന്‍ 1435
Latest News :
ഹോം  » ഇടുക്കി  » ലേറ്റസ്റ്റ് ന്യൂസ്

ആറന്മുള പള്ളിയോടങ്ങള്‍ക്ക് അമരച്ചാര്‍ത്തൊരുക്കി ചെങ്ങളം നമ്പൂതിരി

സണ്ണി മാര്‍ക്കോസ് കോട്ടയം: ആറന്മുള പള്ളിയോടങ്ങള്‍ക്ക് ഇക്കുറി അണിഞ്ഞൊരുങ്ങാന്‍ ചെങ്ങളം നമ്പൂതിരി ഒരുക്കുന്ന ആടയാഭരണങ്ങള്‍. നീണ്ടുനിവര്‍ന്നു കിടക്കുന്ന അമരത്തിന്റെ മുകളിലെ കൊടിക്കൂറയും അമരച്ചാര്‍ത്തുമാണ് പള്ളിയോടങ്ങളുടെ പ്രധാന ആഭരണങ്ങള്‍. ചെങ്ങളം സൗത്ത് വടക്കതില്ലത്തില്‍ (ശ്രീവത്സം) ഗണപതി നമ്പൂതിരി എന്ന ജി നമ്പൂതിരിയാണ് ഈ ചമയങ്ങളുടെ ശില്‍പി. ആറന്മുളയിലെ മിക്ക കരക്കാരും ഇവിടെയെത്തി ചമയങ്ങള്‍ കൊണ്ടുപോയി. ആറന്മുള പള്ളിയോടങ്ങളുടെ അമരത്തിന് ഉയരം കൂടുതലായതിനാല്‍ 10അടി നീളവും ഒരടി വീതിയുമുള്ള അമരച്ചാര്‍ത്താണ് തയ്യാറാക്കുക....

തുടര്‍ന്നു വായിക്കുക

ചുമട്ടുതൊഴിലാളികള്‍ ക്ഷേമനിധി ഓഫീസ് മാര്‍ച്ച് നടത്തി

കോട്ടയം: ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ ചുമട്ടുതൊഴിലാളികള്‍ ജില്ലയിലെ ക്ഷേമനിധി ബോര്‍ഡുകളിലേക്ക് മാര്‍ച്ച് നടത്തി. നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. കോട്ടയത്ത് സിഐടിയു ദേശീയ വര്‍ക്കിങ് കമ്മിറ്റിയംഗം വി എന്‍ വാസവന്‍ ഉദ്ഘാടനംചെയ്തു. തോമസ് സാബു (ഐഎന്‍ടിയുസി), വി ജി സദാനന്ദന്‍, ബി രാമചന്ദ്രന്‍ (എഐടിയുസി), ഷാര്‍ലി മാത്യു, എം കെ പ്രഭാകരന്‍, എം എച്ച് സലീം, പി എം രാജു, എസ് കൊച്ചുമോന്‍, കെ പി രാജു (സിഐടിയു) എന്നിവര്‍ സംസാരിച്ചു. കാഞ്ഞിരപ്പള്ളിയില്‍ സിഐടിയു ദേശീയ ജനറല്‍ കൗണ്‍സില്‍ ...

തുടര്‍ന്നു വായിക്കുക

പൂവരണി പെണ്‍വാണിഭം: വിദേശത്തേക്ക് കടന്ന പ്രധാനസാക്ഷിക്ക് വാറണ്ട്

കോട്ടയം: പൂവരണി സ്വദേശിനിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി മാസങ്ങളോളം പീഡിപ്പിക്കപ്പെട്ട് എയ്ഡ്സ് ബാധിച്ച് മരിച്ച കേസില്‍ വിദേശത്തുള്ള സാക്ഷിക്ക് വാറണ്ട് അയയ്ക്കാന്‍ കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി കെ ലക്ഷ്മണന്‍ ഉത്തരവിട്ടു. തൃക്കൊടിത്താനം മാടത്തരുവി വാഴപ്പറമ്പില്‍ പ്രശാന്തിനെതിരെയാണ് വാറണ്ട്. രണ്ടും മൂന്നും പ്രതികളായ ജോമിനിയെയും ജ്യോതിഷിനെയും ഏഴും എട്ടും പ്രതികളായ ഷാന്‍ കെ ദേവസ്യയെയും ജോബിയേയും പീഡനത്തിനിരയായി മരിച്ച രാജിമോളുമായി ബന്ധിപ്പിക്കുന്ന പ്രധാനസാക്ഷിയാണ് പ്രശാന്ത്. ഇയാളിപ്പോള്‍ സൗദിയിലാണ്. പ്രൊട്ടക്ടര്‍ ഓഫ്...

തുടര്‍ന്നു വായിക്കുക

എസ്എഫ്ഐ ജാഥ ഇന്ന് ജില്ലയില്‍; ചങ്ങനാശേരിയില്‍ ആദ്യ സ്വീകരണം

ചങ്ങനാശേരി: എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍ നയിക്കുന്ന സംസ്ഥാന ജാഥ വ്യാഴാഴ്ച ജില്ലയില്‍ പര്യടനം നടത്തും. ആദ്യ സ്വീകരണകേന്ദ്രമായ ചങ്ങനാശേരി പെരുന്ന ബസ്സ്റ്റാന്‍ഡില്‍ രാവിലെ 9.30ന് സ്വീകരണം നല്‍കും. പകല്‍ 10.30ന് കോട്ടയം പഴയ പൊലീസ്സ്റ്റേഷന്‍ മൈതാനിയിലും 12ന് ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനുസമീപവും ജാഥയെ സ്വീകരിക്കും. 2.30ന് തലയോലപ്പറമ്പ് ഡിബി കോളേജിലാണ് സ്വീകരണം. വൈകിട്ട് നാലിന് പാലായില്‍ കൊട്ടാരമറ്റം സ്റ്റാന്‍ഡിന് സമീപം നല്‍കുന്ന സ്വീകരണത്തോടെ ജില്ലയിലെ പര്യടനം സമാപിക്കും. പത്തനംതിട്ട ജില്ലയില്‍നിന്നാണ് കോട്ടയം ജില്ലാ അതിര്‍ത്തിയായ...

തുടര്‍ന്നു വായിക്കുക

പണമില്ല; ബംഗാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ ബന്ധുക്കള്‍

തലയോലപ്പറമ്പ്: ട്രെയിനില്‍നിന്ന് വീണുമരിച്ച ബംഗാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാതെ ബന്ധുക്കള്‍ വലയുന്നു. ദാസ് ദബാശിഷ് (37), ഭാര്യ ശ്യാമിലി ദാസ് (32) എന്നിവരാണ് തിങ്കളാഴ്ച രാവിലെ പൊതി റെയില്‍വേ പാലത്തിന് സമീപം അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബംഗാള്‍ ഉള്‍ക്കടലിലെ സാഗര്‍ ദ്വീപിലാണ് ദമ്പതികളുടെ വീട്. ഇവരുടെ മൃതദേഹം കൊണ്ടുപോകാന്‍ ദാസിന്റെ സഹോദരന്‍ ബുധനാഴ്ച തലയോലപ്പറമ്പില്‍ എത്തിയിട്ടുണ്ട്. ശീതീകരിച്ച ആംബുലന്‍സില്‍ വേണം മൃതദേഹം...

തുടര്‍ന്നു വായിക്കുക

അതിക്രമങ്ങള്‍ക്കെതിരെ മഹിളകളുടെ പ്രതിരോധപ്രതിജ്ഞ

കോട്ടയം: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മഹിളകളുടെ പ്രതിരോധ പ്രതിജ്ഞ. ക്യാപ്ടന്‍ ലക്ഷ്മി സൈഗാളിന്റെ ഓര്‍മ ദിവസത്തിലായിരുന്നു മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തത്. എല്ലാ ജാതിമത വിഭാഗങ്ങളിലുംപെട്ട സ്ത്രീകള്‍ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കും ഭീകരതയ്ക്കുമെതിരെ ശക്തമായി പോരാടുമെന്നും സുരക്ഷിതത്വവും അന്തസുറ്റ ജീവിതവും തുല്യാവകാശവും ഉറപ്പുവരുത്താന്‍ പോരാട്ടം തുടരുമെന്നും അവര്‍ പ്രതിജ്ഞചെയ്തു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്...

തുടര്‍ന്നു വായിക്കുക

ഓഫീസ് മാറ്റം അസൗകര്യം സൃഷ്ടിക്കുന്നു

സ്വന്തം ലേഖകന്‍ ഇടുക്കി: മെഡിക്കല്‍ കോളേജിന് ആവശ്യമായ കെട്ടിടങ്ങളുടെ പണി ഇഴഞ്ഞുനീങ്ങുന്നതിനൊപ്പം സൗകര്യം ഒരുക്കാതെയുള്ള ഓഫീസ് മാറ്റവും അസൗകര്യം സൃഷ്ടിക്കുന്നു. കോളേജ് ക്ലാസ് മുറികളും മറ്റ് അനുബന്ധ സാഹചര്യങ്ങളും ഒരുക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസ് പുതുതായി സിവില്‍ സ്റ്റേഷനില്‍ പണിത കെട്ടിടത്തിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഓഫീസ്മാത്രമെ മാറ്റിയിട്ടുള്ളു. അതിനോട് അനുബന്ധിച്ചുള്ള ആരോഗ്യ കേരളം ഓഫീസ്, ഐടിഎസ്പി യൂണിറ്റ്, എഡ്യൂസാറ്റ് സംവിധാനം, ജില്ലാ ടിബി സെന്റര്‍ എന്നിവ മാറ്റിയിട്ടില്ല. ഫലത്തില്‍ മൂന്ന് നിലയുള്ള...

തുടര്‍ന്നു വായിക്കുക

ജില്ലയില്‍ ഔഷധക്കഞ്ഞി കിറ്റ് വില്‍പ്പന സജീവമായി

സ്വന്തം ലേഖകന്‍ രാജാക്കാട്. കര്‍ക്കടക സുഖചികിത്സയുടെ ഭാഗമായി ജില്ലയില്‍ ഔഷധ കഞ്ഞിക്കിറ്റുകളുടെ വില്‍പ്പനയും സജീവമായി. വിവിധഇനം ഔഷധ ചേരുവകള്‍ ചേര്‍ത്ത് ഞവര ഉപയോഗിച്ചാണ് കര്‍ക്കിടക കഞ്ഞി എന്ന് അറിയപ്പെടുന്ന ഔഷധ കഞ്ഞിക്കൂട്ട് തയ്യാറാക്കുന്നത്. ഇത് ഏഴ് ദിവസം മുടങ്ങാതെ കഴിക്കണമെന്ന് വൈദ്യന്മാര്‍ പറയുന്നു. ഔഷധ കഞ്ഞിക്കൂട്ടിന്റെ ചേരുവകള്‍ പോഷക ഗുണമുള്ളതും, രോഗ പ്രതിരോധശേഷി നല്‍കുന്നതുമാണ്. മഴക്കാലരോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന കര്‍ക്കിടക മാസത്തില്‍ ഔഷധഗുണമുള്ള കര്‍ക്കിടക കഞ്ഞി സേവിക്കുന്നത് ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിന്...

തുടര്‍ന്നു വായിക്കുക

കൊക്കയാര്‍ പഞ്ചാ. ഉപതെരഞ്ഞെടുപ്പ് ; വെംബ്ലിയില്‍ എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ചേര്‍ന്നു

ഏലപ്പാറ: കൊക്കയാര്‍ പഞ്ചായത്തില്‍ ആഗസ്ത് 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 11-ാം വാര്‍ഡായ വെംബ്ലിയില്‍ എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ചേര്‍ന്നു. വെംബ്ലിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ ആര്‍ ലക്ഷ്മിക്കുട്ടിയുടെ വിജയത്തിനായി നടന്ന കണ്‍വന്‍ഷന്‍ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ സെക്രട്ടറി കെ എല്‍ ദാനീയേല്‍ അധ്യക്ഷനായി. യോഗത്തില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എ, സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജന്‍, പി എ രാജു, ജില്ലാകമ്മിറ്റിയംഗം ആന്റപ്പന്‍ എന്‍ ജേക്കബ്, കെ ടി ബിനു, എം വി ജയദേവന്‍, എം സി സുരേഷ്,...

തുടര്‍ന്നു വായിക്കുക

മറയൂരില്‍ മെഡിക്കല്‍ സംഘത്തിന്റെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു

മറയൂര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ ആലാംപെട്ടി ആദിവാസികോളനിയിലേക്ക് മെഡിക്കല്‍ ക്യാമ്പിന്&ൃെൂൗീ;പോയ സംഘത്തിന്റെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. 2പേര്‍ക്ക് പരിക്കേറ്റു. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനൂപ്, ഫാര്‍മസിസ്റ്റ് ഷാജന്‍ മാത്യു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജീപ്പ് മരത്തില്‍ ഇടിച്ചു നിന്നില്ലായിരുന്നെങ്കില്‍ 150 അടിയോളം താഴേക്ക്പതിച്ചേനേ. കോളനി നിവാസികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഹോമിയോപതിക്ക് മെഡിക്കല്‍ സംഘത്തിന്റെ വാഹനമാണ് വനത്തിനുള്ളിലെ മണ്‍റോഡിലൂടെ പോകുമ്പോള്‍ കോളനിക്കടുത്തുവച്ച് കയറ്റം കയറുമ്പോള്‍...

തുടര്‍ന്നു വായിക്കുക

ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് പരിസ്ഥിതി സംരക്ഷിക്കാനാവില്ല: ജോയ്സ് ജോര്‍ജ് എംപി

ഇടുക്കി: ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് പരിസ്ഥിതി സംരക്ഷിക്കാനാവില്ലെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എം പി ലോക്സഭയില്‍ പറഞ്ഞു. വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുവാന്‍ അവസരം ലഭിച്ചപ്പോഴാണ് എം പി മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ആഞ്ഞടിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ശാസ്ത്രീയമായി അടിത്തറയില്ലാത്തതും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമാണെന്നും എം പി സമര്‍ഥിച്ചു. പരിസ്ഥിതി സംരക്ഷണം ജനങ്ങളെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ നടപ്പാക്കാന്‍ കഴിയു. ഏകപക്ഷീയമായി മാധവ് ഗാഡ്ഗില്‍...

തുടര്‍ന്നു വായിക്കുക

മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹം: ഹൈറേഞ്ച് സംരക്ഷണസമിതി

ഇടുക്കി: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പിലാക്കില്ലെന്നും സമഗ്രമായ പൊതുചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുമെന്നുമുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കറുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി ഹൈറേഞ്ച് സംരക്ഷണ സമിതി. പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ കര്‍ഷകരെ കുടിയൊഴിപ്പിക്കുവാനുള്ള ആസൂത്രിത നീക്കത്തിനെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയ അഡ്വ. ജോയ്സ് ജോര്‍ജ് എം പിയെയും സമിതി അഭിനന്ദിച്ചു. ജനവിശ്വാസം ചോരാതെ, കടമ മറക്കാതെ പാര്‍ലമെന്റില്‍ ഇടുക്കിയുടെ ശബ്ദമായി മാറിയ എംപിയ്ക്ക് കര്‍ഷക ജനതയുടെ അഭിനന്ദനങ്ങള്‍...

തുടര്‍ന്നു വായിക്കുക

District
Archives