• 25 ജൂലൈ 2014
  • 9 കര്‍ക്കടകം 1189
  • 27 റംസാന്‍ 1435
Latest News :
ഹോം  » കോട്ടയം  » ലേറ്റസ്റ്റ് ന്യൂസ്

ചുമട്ടുതൊഴിലാളികള്‍ ക്ഷേമനിധി ഓഫീസ് മാര്‍ച്ച് നടത്തി

കോട്ടയം: ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ ചുമട്ടുതൊഴിലാളികള്‍ ജില്ലയിലെ ക്ഷേമനിധി ബോര്‍ഡുകളിലേക്ക് മാര്‍ച്ച് നടത്തി. നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. കോട്ടയത്ത് സിഐടിയു ദേശീയ വര്‍ക്കിങ് കമ്മിറ്റിയംഗം വി എന്‍ വാസവന്‍ ഉദ്ഘാടനംചെയ്തു. തോമസ് സാബു (ഐഎന്‍ടിയുസി), വി ജി സദാനന്ദന്‍, ബി രാമചന്ദ്രന്‍ (എഐടിയുസി), ഷാര്‍ലി മാത്യു, എം കെ പ്രഭാകരന്‍, എം എച്ച് സലീം, പി എം രാജു, എസ് കൊച്ചുമോന്‍, കെ പി രാജു (സിഐടിയു) എന്നിവര്‍ സംസാരിച്ചു. കാഞ്ഞിരപ്പള്ളിയില്‍ സിഐടിയു ദേശീയ ജനറല്‍ കൗണ്‍സില്‍ ...

തുടര്‍ന്നു വായിക്കുക

ഗാസയിലെ മനുഷ്യക്കുരുതിക്കെതിരെ കലാസാഹിത്യസംഘത്തിന്റെ സാംസ്കാരിക സംഗമം

കോട്ടയം: ഗാസയിലെ മനുഷ്യക്കുരുതിയില്‍ പ്രതിഷേധിച്ചും പിറന്നമണ്ണില്‍ ജീവിക്കാനായി പോരാടുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. ഗാന്ധിസ്ക്വയറില്‍ നടന്ന സംഗമം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം ജി ബാബുജി ഐക്യദാര്‍ഢ്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തു. വനിതാ സാഹിതി ജില്ലാ സെക്രട്ടറി കെ എം ഏലിയാമ്മ യുദ്ധവിരുദ്ധകവിത ചൊല്ലി. സിപിഐ എം ജില്ലാകമ്മിറ്റിയംഗങ്ങളായ പി ജെ വര്‍ഗീസ്,...

തുടര്‍ന്നു വായിക്കുക

ആറന്മുള പള്ളിയോടങ്ങള്‍ക്ക് അമരച്ചാര്‍ത്തൊരുക്കി ചെങ്ങളം നമ്പൂതിരി

സണ്ണി മാര്‍ക്കോസ് കോട്ടയം: ആറന്മുള പള്ളിയോടങ്ങള്‍ക്ക് ഇക്കുറി അണിഞ്ഞൊരുങ്ങാന്‍ ചെങ്ങളം നമ്പൂതിരി ഒരുക്കുന്ന ആടയാഭരണങ്ങള്‍. നീണ്ടുനിവര്‍ന്നു കിടക്കുന്ന അമരത്തിന്റെ മുകളിലെ കൊടിക്കൂറയും അമരച്ചാര്‍ത്തുമാണ് പള്ളിയോടങ്ങളുടെ പ്രധാന ആഭരണങ്ങള്‍. ചെങ്ങളം സൗത്ത് വടക്കതില്ലത്തില്‍ (ശ്രീവത്സം) ഗണപതി നമ്പൂതിരി എന്ന ജി നമ്പൂതിരിയാണ് ഈ ചമയങ്ങളുടെ ശില്‍പി. ആറന്മുളയിലെ മിക്ക കരക്കാരും ഇവിടെയെത്തി ചമയങ്ങള്‍ കൊണ്ടുപോയി. ആറന്മുള പള്ളിയോടങ്ങളുടെ അമരത്തിന് ഉയരം കൂടുതലായതിനാല്‍ 10അടി നീളവും ഒരടി വീതിയുമുള്ള അമരച്ചാര്‍ത്താണ് തയ്യാറാക്കുക....

തുടര്‍ന്നു വായിക്കുക

മെഡിക്കല്‍കോളേജ് ആശുപത്രിയിലെ പാര്‍ക്കിങ് ഫീസ് ഒഴിവാക്കണം: ഡിവൈഎഫ്ഐ

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പാര്‍ക്കിങ് ഫീസ് പിരിവില്‍നിന്ന് അധികാരികള്‍ പിന്മാറണമെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. വേണ്ടത്ര പഠനം നടത്താതെയുള്ള ഫീസ് പിരിവ് അവസാനിപ്പിച്ചില്ലെങ്കില്‍ ഡിവൈഎഫ്ഐ പ്രത്യക്ഷ സമരം നടത്തുമെന്നും കമ്മിറ്റി അറിയിച്ചു. പിരിവ് സംബന്ധിച്ച് കലക്ടറുടെ സാന്നിധ്യത്തില്‍ യുവജനസംഘടനളുമായി ചര്‍ച്ച നടത്തിയപ്പോള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ബുദ്ധിമുട്ട് മനസിലാക്കി പ്രായോഗികമായ തീരുമാനം എടുക്കണമെന്ന്...

തുടര്‍ന്നു വായിക്കുക

പൂവരണി പെണ്‍വാണിഭം: വിദേശത്തേക്ക് കടന്ന പ്രധാനസാക്ഷിക്ക് വാറണ്ട്

കോട്ടയം: പൂവരണി സ്വദേശിനിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി മാസങ്ങളോളം പീഡിപ്പിക്കപ്പെട്ട് എയ്ഡ്സ് ബാധിച്ച് മരിച്ച കേസില്‍ വിദേശത്തുള്ള സാക്ഷിക്ക് വാറണ്ട് അയയ്ക്കാന്‍ കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി കെ ലക്ഷ്മണന്‍ ഉത്തരവിട്ടു. തൃക്കൊടിത്താനം മാടത്തരുവി വാഴപ്പറമ്പില്‍ പ്രശാന്തിനെതിരെയാണ് വാറണ്ട്. രണ്ടും മൂന്നും പ്രതികളായ ജോമിനിയെയും ജ്യോതിഷിനെയും ഏഴും എട്ടും പ്രതികളായ ഷാന്‍ കെ ദേവസ്യയെയും ജോബിയേയും പീഡനത്തിനിരയായി മരിച്ച രാജിമോളുമായി ബന്ധിപ്പിക്കുന്ന പ്രധാനസാക്ഷിയാണ് പ്രശാന്ത്. ഇയാളിപ്പോള്‍ സൗദിയിലാണ്. പ്രൊട്ടക്ടര്‍ ഓഫ്...

തുടര്‍ന്നു വായിക്കുക

അതിക്രമങ്ങള്‍ക്കെതിരെ മഹിളകളുടെ പ്രതിരോധപ്രതിജ്ഞ

കോട്ടയം: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മഹിളകളുടെ പ്രതിരോധ പ്രതിജ്ഞ. ക്യാപ്ടന്‍ ലക്ഷ്മി സൈഗാളിന്റെ ഓര്‍മ ദിവസത്തിലായിരുന്നു മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തത്. എല്ലാ ജാതിമത വിഭാഗങ്ങളിലുംപെട്ട സ്ത്രീകള്‍ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കും ഭീകരതയ്ക്കുമെതിരെ ശക്തമായി പോരാടുമെന്നും സുരക്ഷിതത്വവും അന്തസുറ്റ ജീവിതവും തുല്യാവകാശവും ഉറപ്പുവരുത്താന്‍ പോരാട്ടം തുടരുമെന്നും അവര്‍ പ്രതിജ്ഞചെയ്തു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്...

തുടര്‍ന്നു വായിക്കുക

പണമില്ല; ബംഗാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ ബന്ധുക്കള്‍

തലയോലപ്പറമ്പ്: ട്രെയിനില്‍നിന്ന് വീണുമരിച്ച ബംഗാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാതെ ബന്ധുക്കള്‍ വലയുന്നു. ദാസ് ദബാശിഷ് (37), ഭാര്യ ശ്യാമിലി ദാസ് (32) എന്നിവരാണ് തിങ്കളാഴ്ച രാവിലെ പൊതി റെയില്‍വേ പാലത്തിന് സമീപം അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബംഗാള്‍ ഉള്‍ക്കടലിലെ സാഗര്‍ ദ്വീപിലാണ് ദമ്പതികളുടെ വീട്. ഇവരുടെ മൃതദേഹം കൊണ്ടുപോകാന്‍ ദാസിന്റെ സഹോദരന്‍ ബുധനാഴ്ച തലയോലപ്പറമ്പില്‍ എത്തിയിട്ടുണ്ട്. ശീതീകരിച്ച ആംബുലന്‍സില്‍ വേണം മൃതദേഹം...

തുടര്‍ന്നു വായിക്കുക

District
Archives