• 25 ജൂലൈ 2014
  • 9 കര്‍ക്കടകം 1189
  • 27 റംസാന്‍ 1435
Latest News :
ഹോം  » ആലപ്പുഴ  » ലേറ്റസ്റ്റ് ന്യൂസ്

6 വര്‍ഷം; കുട്ടനാട് പാക്കേജ് വട്ടക്കായലില്‍

സ്വന്തം ലേഖകന്‍

ആലപ്പുഴ: കുട്ടനാട് പാക്കേജിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ട് വ്യാഴാഴ്ച ആറു വര്‍ഷം. അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിച്ച പദ്ധതി അനുവദിച്ച തുകയുടെ 20 ശതമാനം പോലും ചെലവഴിക്കാതെ സ്തംഭിച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രശസ്ത കൃഷി ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്റെ നേതൃത്വത്തില്‍ പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടനാട് പാക്കേജിന് തുടക്കമായത്.   റിപ്പോര്‍ട്ട് കേന്ദ്രത്തില്‍ നല്‍കി പലവട്ടം ചര്‍ച്ച നടത്തി സമ്മര്‍ദ്ദം ചെലുത്തിയ ശേഷമാണ് പദ്ധതിക്കായി കേന്ദ്രം പണം അനുവദിച്ചത്. എന്നാല്‍...

തുടര്‍ന്നു വായിക്കുക

ദേശീയപാതയോരം വഴിവാണിഭക്കാരുടെ കൈയ്യില്‍

അമ്പലപ്പുഴ: ദേശീയപാതയോരം വഴിവാണിഭക്കാര്‍ കൈയ്യടക്കിയതിനെ തുടര്‍ന്ന് അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കളര്‍കോട് മുതല്‍ പുറക്കാടുവരെയുള്ള ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമാണ് നിത്യേന വഴിവാണിഭക്കാര്‍ കൈയ്യടക്കുന്നത്. മത്സ്യം, പച്ചക്കറി, വസ്ത്രം, കരിപ്പെട്ടി, ഹെല്‍മെറ്റ്, റെയിന്‍കോട്ടുകള്‍, കണ്ണട, വിവിധയിനം പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ കച്ചവടമാണ് സാധാരണ പാതയോരത്ത് നടക്കാറുള്ളത്. ഇതില്‍ മത്സ്യക്കച്ചവടമാണ് വ്യാപകമായുള്ളത്. പാതയോരത്ത് മത്സ്യകച്ചവടം പാടില്ലെന്ന കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും നൂറുകണക്കിന്...

തുടര്‍ന്നു വായിക്കുക

ക്ഷേമനിധി ഓഫീസിലേക്ക് ചുമട്ടുതൊഴിലാളി മാര്‍ച്ച്

ആലപ്പുഴ: ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ സിഐടിയു നേതൃത്വത്തില്‍ ജില്ലയിലെ ചുമട്ടുതൊഴിലാളികള്‍ പണിമുടക്കി ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക്മാര്‍ച്ചും ധര്‍ണയും നടത്തി. സമരം ജി സുധാകരന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. കൃത്യമായി ക്ഷേമനിധി വിഹിതം അടയ്ക്കുന്ന ചുമട്ടുതൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ യഥാസമയം ലഭ്യമാകാത്ത സാഹചര്യം അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. നിരന്തരമായി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍...

തുടര്‍ന്നു വായിക്കുക

യുവതിക്കും ഭര്‍ത്താവിനുമെതിരെ ജനരോഷം ശക്തം

ചെങ്ങന്നൂര്‍: വൃദ്ധരായ മാതാപിതാക്കളെയും ബുദ്ധിമാന്ദ്യമുള്ള സഹോദരനെയും കബളിപ്പിച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിക്കും ഭര്‍ത്താവിനുമെതിരെ ജനരോഷം ശക്തമാകുന്നു. മുളക്കുഴ കൊഴുവല്ലൂര്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ ഡി കുര്യനെയും (81) ഭാര്യ ഏലിയാമ്മ (76), മകന്‍ ഡാനിയേല്‍ (40) എന്നിവരെ വഞ്ചിച്ച് മൂത്തമകള്‍ എല്‍സമ്മ (41), ഭര്‍ത്താവ് കൊഴുവല്ലൂര്‍ കൊച്ചുനിലയ്ക്കല്‍ വീട്ടില്‍ സാബു എബ്രഹാം എന്നിവരാണ് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്. കാര്‍ത്തികപ്പള്ളി, വീയപുരം എന്നിവിടങ്ങളില്‍ ചെറിയതോതില്‍ കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്ന കുര്യനെയും...

തുടര്‍ന്നു വായിക്കുക

രണ്ടംഗസംഘം അറസ്റ്റില്‍

മങ്കൊമ്പ്: സ്കൂട്ടറിലെത്തി പരിചയം നടിച്ച് മയക്കുമരുന്ന് നല്‍കി നിരവധി സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിയസംഘം അറസ്റ്റില്‍. കൊല്ലം പുത്തൂര്‍ പുഷ്പമംഗലം വീട്ടില്‍ ബില്‍ജിത്ത് (കണ്ണന്‍ -23), കുമ്മനം പാതിരാ ബ്രിഡ്ജ് അരങ്ങത്ത് മാലി വീട്ടില്‍ ഗീത (സംഗീത-42) എന്നിവരാണ് അറസ്റ്റിലായത്. ബില്‍ജിത്തിനെ ആലപ്പുഴയില്‍ നിന്നും ഗീതയെ തിരുവല്ലയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇരുവരും ഏറെക്കാലമായി ഒരുമിച്ചാണ് താമസം. നീലംപേരൂര്‍ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ മണമേല്‍ വീട്ടില്‍ ചിന്നമ്മ (60)യെ ആക്രമിച്ച കേസിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്നും എട്ടുപവനും 1000...

തുടര്‍ന്നു വായിക്കുക

റണ്ണേജ് അടിസ്ഥാനത്തില്‍ കയര്‍വില നിശ്ചയിക്കണം

ആലപ്പുഴ: കയര്‍ഫെഡ് റണ്ണേജിന്റെ അടിസ്ഥാനത്തില്‍ കയറിന് വില നിശ്ചയിച്ച് വിതരണം ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ ആലപ്പി കയര്‍ഫാക്ടറി തൊഴിലാളി യൂണിയന്‍ സിഐടിയു മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. കയര്‍ഫെഡ് 160 റണ്ണേജ് എന്നുപറഞ്ഞ് വില്‍ക്കുന്ന കയറിന് 90 മുതല്‍ 105വരെ റണ്ണേജാണ് ഉണ്ടാകുന്നത്. ഉയര്‍ന്ന റണ്ണേജിന്റെ വില നല്‍കി കയര്‍ എടുത്തുകൊണ്ടുപോകേണ്ടിവരുന്നു. ഇതിന്റെ ഫലമായി 50 മീറ്റര്‍ നീളമുള്ള ഒരു പായ് നെയ്യാന്‍ സാധാരണ വേണ്ടതിനേക്കാള്‍ പതിനെട്ട്, ഇരുപത് കിലോ കയര്‍ കൂടുതല്‍ വേണം. 900രൂപ ഒരു പായ് ചെയ്യുമ്പോള്‍ മാറ്റ്സ് ആന്‍ഡ് മാറ്റിങ്...

തുടര്‍ന്നു വായിക്കുക

ഗവ. മുഹമ്മദന്‍സ് ജിഎച്ച്എസിലും എന്റെ പത്രം ദേശാഭിമാനി

ആലപ്പുഴ: ഗവ. മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്കൂളിലും "എന്റെ പത്രം ദേശാഭിമാനി". ആലപ്പുഴ ഗവ. സര്‍വന്റ്സ് സഹകരണബാങ്ക് വൈസ് പ്രസിഡന്റ് പി വിനയന്‍ ഹെഡ്മിസ്ട്രസ് വി ആര്‍ ഷൈലയ്ക്ക് "ദേശാഭിമാനി" പത്രത്തിന്റെ കോപ്പി നല്‍കി പദ്ധതി ഉദ്ഘാടനംചെയ്തു. അധ്യയനവര്‍ഷത്തിലെ എല്ലാ പ്രവൃത്തിദിവസങ്ങളിലും അഞ്ച് ദേശാഭിമാനി പത്രംവീതം സ്കൂളിലേക്ക് സ്പോണ്‍സര്‍ ചെയ്തത് ആലപ്പുഴ ഗവ. സര്‍വന്റ്സ് സഹകരണബാങ്കാണ്. ബുധനാഴ്ച സ്കൂള്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടനസമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് പി യു ശാന്താറാം അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് വി ആര്‍ ഷൈല സ്വാഗതംപറഞ്ഞു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ്...

തുടര്‍ന്നു വായിക്കുക

അനധികൃത മതില്‍ പൊളിച്ചുനീക്കാന്‍ നോട്ടീസ്

കറ്റാനം: പൊതുവഴി അടച്ച് അനധികൃതമായി നിര്‍മിച്ച മതില്‍ പൊളിച്ചുനീക്കാന്‍ കട്ടച്ചിറ എന്‍ജിനിയറിങ് കോളേജ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിന് ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കി. ഏഴുദിവസത്തിനകം മതില്‍ പൊളിച്ചുനീക്കണമെന്ന് ശ്രീ ഗുരുദേവ ചാരിറ്റബിള്‍ ആന്‍ഡ് എഡ്യുക്കേഷണല്‍ ട്രസ്റ്റ് സെക്രട്ടറിക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. റോഡിനുകുറുകെ മതില്‍ കെട്ടിയതുള്‍പ്പെടെയുള്ള കട്ടച്ചിറ വയലിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി സിപിഐ എം സമരം ആരംഭിച്ചപ്പോള്‍ കെട്ടിയ മതിലിനുള്ളില്‍ അതിനോട് ചേര്‍ന്ന് മറ്റൊരു കോണ്‍ക്രീറ്റ്...

തുടര്‍ന്നു വായിക്കുക

സിപിഐ എം നേതാക്കള്‍ക്കെതിരെ കള്ളക്കേസ്

പൂച്ചാക്കല്‍: അനധികൃത നിലംനികത്തല്‍ തടസപ്പെടുത്തിയെന്നാരോപിച്ച് സിപിഐ എം നേതാക്കള്‍ക്കെതിരെ കള്ളക്കേസ്. പള്ളിപ്പുറം പഞ്ചായത്തില്‍ 14-ാം വാര്‍ഡില്‍ 60 വര്‍ഷമായി കൃഷിചെയ്യുന്ന പുത്തന്‍മഠം പാടശേഖരത്തില്‍ നടക്കുന്ന അനധികൃത നിലംനികത്തല്‍ തടഞ്ഞ് ഇവിടെ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയെന്നാരോപിച്ചാണ് പള്ളിപ്പുറം തെക്ക് ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ വി ടി പുരുഷോത്തമന്‍, സി ഡി തങ്കപ്പന്‍ എന്നിവര്‍ക്കെതിരെ ചേര്‍ത്തല ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍നിന്ന് പാടശേഖരത്ത് പ്രവേശിക്കരുതെന്ന വിധി സമ്പാദിച്ചത്. എന്നാല്‍ ഇതുമായി...

തുടര്‍ന്നു വായിക്കുക

കടല്‍ഭിത്തിക്ക് അനുമതി

അമ്പലപ്പുഴ: കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജി സുധാകരന്‍ എംഎല്‍എ പ്രധാനമന്ത്രിക്ക് അയച്ച കത്തിന് മറുപടി ലഭിച്ചു. പുറക്കാട് പഞ്ചായത്തിലെ തീരപ്രദേശത്ത് രണ്ടാംകടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 19നാണ് ജി സുധാകരന്‍ എംഎല്‍എ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചത്. കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാരിനുവേണ്ടി അണ്ടര്‍ സെക്രട്ടറി കാഞ്ചന്‍ബാലഹംസ നല്‍കിയ മറുപടിയില്‍ മണ്ഡലത്തിലെ തീരപ്രദേശം സംരക്ഷിക്കുന്നതിന് കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കുന്നതിന് പ്രത്യേക അനുമതി...

തുടര്‍ന്നു വായിക്കുക

ചിരഞ്ജീവീ പ്രഖ്യാപിച്ച 35 ലക്ഷം സ്വാഹ

ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിന് കഴിഞ്ഞ വര്‍ഷം കേന്ദ്രമന്ത്രി ചിരംഞ്ജീവി പ്രഖ്യാപിച്ച കേന്ദ്ര സഹായം കിട്ടില്ല. നെഹ്റുട്രോഫി നടത്തിപ്പിന് കേന്ദ്രവും സംസ്ഥാനവും തുല്യ പങ്കാളിത്തത്തോടെ 35 ലക്ഷം രൂപയുടെ സ്ഥിരം ഗ്രാന്റ് അനുവദിക്കുമെന്നാണ് ആയിരങ്ങളെ സാക്ഷി നര്‍ത്തി ചിരംജീവി പ്രഖ്യാപിച്ചത്. എന്നാല്‍ അതിനുശേഷം പ്രഖ്യാപനം തീരുമാനമാക്കുന്നതില്‍ കേന്ദ്രമന്ത്രിയോ അദ്ദേഹത്തെ ഇങ്ങോട്ട് ആനയിച്ച അന്നത്തെ സഹമന്ത്രിയോ വേണ്ട ഗൗരവം കാട്ടിയില്ല. ഇതിനായി കേന്ദ്രസര്‍ക്കാരില്‍ അപേക്ഷ നല്‍കാനും സമര്‍ദ്ദം ചെലുത്താനും ജലോത്സവ സമിതിയും മറന്നു. ജലോത്സവം...

തുടര്‍ന്നു വായിക്കുക

സ്വര്‍ണക്കമ്മലെന്ന് പറഞ്ഞ് നല്‍കിയത് മുക്കുമാല

ചെങ്ങന്നൂര്‍: മൊബൈല്‍ ഫോണിലൂടെ സമ്മാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്. മുളക്കുഴ, പെരിങ്ങാല, വടക്കേക്കര വള്ളിക്കാലായില്‍ അനിതയാണ് തട്ടിപ്പിനിരയായത്. 15ന് മൊബൈല്‍ ഫോണിലൂടെ സേവനദാതാവിന്റെ എന്ന പേരിലാണ് അനിതയ്ക്ക് ഫോണ്‍ കോള്‍ വന്നത്. വിവിധ മൊബൈല്‍ നമ്പറുകളില്‍ നറുക്കെടുത്തതില്‍ അനിതയുടെ നമ്പറിന് രണ്ടാം സ്ഥാനം ലഭിച്ചുവെന്നും പതിനായിരം രൂപ വരുന്ന സ്വര്‍ണ്ണക്കമ്മല്‍ അനിതയ്ക്ക് സമ്മാനമായി ലഭിച്ചുവെന്നും അറിയിച്ചു. സംശയം തോന്നിയ അനിത കോള്‍ വന്ന നമ്പറില്‍ തിരിച്ചുവിളിച്ച് ഉറപ്പുവരുത്തി. തുടര്‍ന്ന് രണ്ടുദിവസത്തിനുള്ളില്‍ ഇതേ നമ്പറില്‍ നിന്നും എസ്എംഎസ്...

തുടര്‍ന്നു വായിക്കുക

പ്രതിഷേധ ജ്വാലയായി ജീവനക്കാരുടെ മാര്‍ച്ച്

ആലപ്പുഴ: ദീര്‍ഘകാല പോരാട്ടത്തിലൂടെ ജീവനക്കാര്‍ നേടിയെടുത്ത സമയബന്ധിത ശമ്പളപരിഷ്കരണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള എന്‍ജിഒ യൂണിയന്‍ നേതൃത്വത്തില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ആലപ്പുഴ സിവില്‍സ്റ്റേഷന്‍ അനക്സില്‍ കേന്ദ്രീകരിച്ചാണ് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ മാര്‍ച്ച് ആരംഭിച്ചത്. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മാര്‍ച്ച് എത്തിയപ്പോള്‍ ചേര്‍ന്ന ധര്‍ണ എന്‍ജിഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ പ്രേംകുമാര്‍ ഉദ്ഘാടനംചെയ്തു. ജീവനക്കാരുടെ യോജിച്ച പ്രക്ഷോഭത്തിലൂടെ മാത്രമേ ശമ്പളപരിഷ്കരണം...

തുടര്‍ന്നു വായിക്കുക

ബിഹാറില്‍ 35 ലക്ഷം തട്ടിയ കേസിലും പ്രതി

ചെങ്ങന്നൂര്‍: വ്യാജ ഡിഗ്രി ചമച്ച് നൂറനാട് ഉളവക്കാട്ട് അര്‍ച്ചന എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പലായ കൊച്ചി കടവന്ത്ര ഗാന്ധിനഗര്‍ എല്‍ഐജി 245ല്‍ (സതിശ്രീ ഹൗസ്) സതീഷ്കുമാര്‍ സിതാരയെ (44) ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബി പ്രസന്നകുമാരന്‍നായര്‍ കസ്റ്റഡിയില്‍ വാങ്ങി. ബിഹാറില്‍ 35 ലക്ഷം തട്ടിയെടുത്ത കേസിലും പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. ബിഹാര്‍ പാട്ന ദോബാ ഗ്രൂപ്പ് ഓഫ് കോളേജിന്റെ പാട്ന സാഫിക്ക് ടെക്നിക്കല്‍ കാമ്പസ് നിര്‍മാണത്തിന്റെ ഡയറക്ടറായിരുന്ന ഇയാള്‍ ഇവിടെ അധികൃതരില്‍നിന്ന് 35 ലക്ഷം രൂപ തട്ടിയെടുക്കുകയും 2011ല്‍ ഛത്തീസ്ഗഡ് പൊലീസ് കേസെടുത്ത് ഇയാളെ 30 ദിവസം...

തുടര്‍ന്നു വായിക്കുക

സ്കൂള്‍ ബസിന് മുകളില്‍ വൈദ്യുതി കമ്പി പൊട്ടിവീണു

അരൂര്‍: നിറയെ വിദ്യാര്‍ഥികളുമായി എത്തിയ സ്കൂള്‍ ബസിനുമുകളിലേക്ക് 11കെവി വൈദ്യുത കമ്പി പൊട്ടിവീണു. കണ്ടെയിനര്‍ ലോറി തട്ടിയാണ് വൈദ്യുതി കമ്പി പൊട്ടിയത്. ലോറിയുടെ പിന്നാലെയെത്തിയതായിരുന്നു സ്ക്കൂള്‍ ബസ്. കമ്പി പൊട്ടിയ ഉടന്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതോടെ വന്‍ ദുരന്തം ഒഴിവായി. ചന്തിരൂര്‍ വെളുത്തുള്ളി റോഡിനു സമീപത്താണ് അപകടം. അരൂരിലെ സീഫുഡ് ഫാക്ടറിയിലേക്ക് ചരക്കുമായി എത്തിയ കണ്ടെയ്നര്‍ ലോറി തട്ടിയാണ് വൈദ്യുതി കമ്പി െ പൊട്ടിയത്. ഇടകൊച്ചിയിലെ അണ്‍ എയ്ഡഡ് സ്കൂളിലെ ബസിനു മകളിലേക്കാണ് വൈദ്യുത കമ്പി വീണത്. നിറയെ വിദ്യാര്‍ത്ഥികളുമായാണ് ബസ്...

തുടര്‍ന്നു വായിക്കുക

മിനിലോറിക്കു പിന്നില്‍ കണ്ടെയ്നര്‍ ലോറിയിടിച്ചു

കായംകുളം: ദേശീയപാതയില്‍ കൊറ്റുകുളങ്ങരയില്‍ നിര്‍ത്തിയിട്ട മിനിലോറിക്കുപിന്നില്‍ കണ്ടെയ്നര്‍ ലോറിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. തൃശൂര്‍ സ്വദേശികളായ പനക്കാടു വീട്ടില്‍ ഷാജി, കളത്തില്‍ അരുണ്‍ എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കായി പൊലീസ് നല്‍കുന്ന കാപ്പി കുടിക്കാനായി മിനിലോറി നിര്‍ത്തിയപ്പോള്‍ എതിരെവന്ന കണ്ടെയ്നര്‍ ലോറി ഇടിക്കുകയായിരുന്നു. തുടര്‍ന്നു വായിക്കുക

18 സീറ്റുകളില്‍ ഇടതുപക്ഷ അനുകൂലികള്‍ക്ക് ജയം

ആലപ്പുഴ: പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണാനുകൂലികളെ വിജയിപ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിയടക്കം ഇടപെട്ടിട്ടും 18 സീറ്റുകളില്‍ ഇടതുപക്ഷ അനുകൂലികള്‍ വിജയിച്ചു. അഞ്ച് സീറ്റുള്ള വനിതാസെല്ലില്‍ നാല് സീറ്റുകളിലും ഇടതുപക്ഷാനുകൂല സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ആകെ 63 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞതവണ 17 സീറ്റ് മാത്രമാണ് ഇടതുപക്ഷ അനുകൂലികള്‍ക്ക് ലഭിച്ചത്. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിലും വീടുനില്‍ക്കുന്ന മാവേലിക്കരയിലും ഇടതുപക്ഷ പ്രമുഖര്‍ വിജയിച്ചത് കോണ്‍ഗ്രസ് അനുകൂലികളെ ഞെട്ടിച്ചു. അതേസമയം ജില്ലയില്‍ എം മുരളി നയിക്കുന്ന എ...

തുടര്‍ന്നു വായിക്കുക

പ്ലസ്ടു അനുവദിച്ച സ്കൂളുകള്‍

ആലപ്പുഴ: പുതുതായി പ്ലസ്ടുവും അധികബാച്ചും അനുവദിച്ച സ്കൂളുകള്‍: ഗവ. എച്ച്എസ് കാക്കാഴം, ലൂഥറന്‍ എച്ച്എസ് സൗത്ത് ആര്യാട്, ദേവിവിലാസം എച്ച്എസ് കണ്ടംങ്കരി, സികെഎച്ച്എസ് ചേപ്പാട്, ഹൈസ്കൂള്‍ ചെട്ടികുളങ്ങര, സെന്റ് തോമസ് എച്ച്എസ് കാര്‍ത്തികപ്പള്ളി, സെന്റ് റാഫേല്‍ എച്ച്എസ് എഴുപുന്ന, കൊപ്പാറേത്ത് എച്ച്എസ് പുതിയവിള, വിശ്വഭാരതി മോഡല്‍ എച്ച്എസ് കൃഷ്ണപുരം, കെകെകെ വിഎം എച്ച്എസ് പോത്തപ്പള്ളി കുമാരപുരം, എന്‍എസ്എസ് എച്ച്എസ് കുറത്തികാട്, എജെ മെമ്മോറിയല്‍ എച്ച്എസ് കൈനടി, എസ്വി എച്ച്എസ് പാണ്ടനാട്, ഗവ. എച്ച്എസ് പുലിയൂര്‍, ഗവ. എച്ച്എസ് പറവൂര്‍, എംകെഎഎം എച്ച്എസ് പല്ലന,...

തുടര്‍ന്നു വായിക്കുക

സ്ത്രീകളെ അടിച്ചുവീഴ്ത്തി കവര്‍ച്ച പതിവാകുന്നു

കറ്റാനം: സ്ത്രീകളെ അടിച്ചുവീഴ്ത്തി മാല കവര്‍ന്ന സംഭവങ്ങളില്‍ പ്രതികളെക്കുറിച്ച് സൂചനയില്ല. ഭരണിക്കാവ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായുണ്ടാകുന്നു. മൂന്നുമാസത്തിനിടെ ഇത്തരത്തിലുള്ള അരഡസന്‍ സംഭവങ്ങളുണ്ടായി. ഒന്നിലും പ്രതികളെ പിടിക്കാനായില്ല. രാത്രിയില്‍ വീടുകയറിയുള്ള മോഷണവും പതിവാണ്. ബുധനാഴ്ച പകല്‍ ഇതിന് സമീപസ്ഥലങ്ങളില്‍ രണ്ട് സംഭവങ്ങളുണ്ടായി. കറ്റാനം- വെട്ടിക്കോട് റോഡില്‍ പൂട്ടുങ്കല്‍ കുരിശുംമൂടിന് സമീപം കണ്ണനാകുഴി പള്ളപ്പശേരില്‍ ദിവ്യയെ അടിച്ചുവീഴ്ത്തി അഞ്ചുപവന്റെ മാല കവര്‍ന്നു. കട്ടിയുള്ള...

തുടര്‍ന്നു വായിക്കുക

7.71 കോടിയുടെ പദ്ധതിക്ക് അംഗീകാരം

ചെങ്ങന്നൂര്‍: മുളക്കുഴ ഗ്രാമപഞ്ചായത്തിന്റെ 2014-15 വര്‍ഷത്തെ പദ്ധതിക്ക് ഡിപിസിയുടെ അംഗീകാരം ലഭിച്ചതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനറല്‍ വിഭാഗത്തില്‍ 6,28,66,425 രൂപയും എസ്സി വിഭാഗത്തില്‍ 1,42,35,672 രൂപയും ഉള്‍പ്പെടുന്ന 194 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ദുര്‍ബല ജനവിഭാഗങ്ങളുടെ വീടിന്റെ പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപയും എസ്സി വിഭാഗത്തിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് 1,05,000 രൂപയും വകയിരുത്തിയിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ വിവിധ പദ്ധതികള്‍ക്കായി 15,79,153 ലക്ഷം രൂപയും ക്ഷീരമേഖലയില്‍ 31.15 ലക്ഷം രൂപയും യുവാക്കള്‍ക്ക് ഓട്ടോറിക്ഷ...

തുടര്‍ന്നു വായിക്കുക

District
Archives