അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
വകയാര്‍: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. വകയാര്‍ കരിംകുടുക്ക മാമനാല്‍ പുത്തന്‍വീട്ടില്‍ ഫിലിപ്പോസിന്റെ (ബാബു-റിട്ട. എസ്ബിടി ഉദ്യോഗസ്ഥന്‍) മകന്‍ സിജോ ജോണ്‍ ഫിലിപ്പ് (23) ആണ് മരിച്ചത്. സംസ്കാരം വെള്ളിയാഴ്ച പകല്‍ രണ്ടിന് പൂവന്‍പാറ സെന്റ് തോമസ് ഇവഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ സെമിത്തേരിയില്‍. സിജോ കോന്നി തവളപ്പാറ സെന്റ് തോമസ് കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ്. അമ്മ: എല്‍സി. സഹോദരന്‍: സിബി. കഴിഞ്ഞ ദിവസം വകയാര്‍ കുറ്റിയില്‍ ജങ്ഷനിലാണ് ബൈക്കപകടത്തില്‍ സിജോയ്ക്ക് പരിക്കേറ്റത്. തുടര്‍ന്നു വായിക്കുക
ജനദ്രോഹ നയങ്ങള്‍ക്കെതിരെ സമാനതകളില്ലാത്ത പോരാട്ടം
പത്തനംതിട്ട: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സമാനതകളില്ലാത്ത പോരാട്ടം തുടരുന്നു. സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുളള ഉപരോധ സമരത്തില്‍ നാള്‍ക്കുനാള്‍ ജനപങ്കാളിത്തം വര്‍ധിച്ചുവരുന്ന കാഴ്ചയാണെങ്ങും. 20 മുതല്‍ 25 വരെ നടക്കുന്ന ഉപരോധ സമരത്തില്‍ ഇതിനോടകം ഓരോ ലോക്കല്‍ പരിധിയില്‍നിന്നായി പതിനായിരങ്ങള്‍ അണിചേര്‍ന്നു കഴിഞ്ഞു. നാലാം ദിവസമായ വ്യാഴാഴ്ച ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലും സ്ത്രീകളടക്കം ആയിരങ്ങളാണ് കേന്ദ്ര-സംസ്ഥാന ഭരണത്തിന്റെ നെറികേടുകള്‍ക്കെതിരെ പ്രതിഷേധിക്കാനെത്തിയത്. ...
തുടര്‍ന്നു വായിക്കുകകേരളത്തില് ഭരണം നിശ്ചലം: തോമസ് ഐസക്
തിരുവല്ല: കേരളത്തില്‍ ഇപ്പോള്‍ ഭരണം നടക്കുന്നില്ലെന്നും അധികാരത്തിനുവേണ്ടിയുള്ള കിടമത്സരവും മൂര്‍ധന്യത്തിലെത്തിയ ഗ്രൂപ്പുവഴക്കുമാണ് നടക്കുന്നതെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. തിരുവല്ല ആര്‍ഡി ഓഫീസിന് മുന്നില്‍ വ്യാഴാഴ്ച നടന്ന ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തില്‍ വളരെയേറെ ചലനങ്ങളുണ്ടാക്കും എന്നുപറഞ്ഞ് രമേശ് ചെന്നിത്തല ആരംഭിച്ച കേരളയാത്ര തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ മന്ത്രി സ്ഥാനത്തിനും ഉപമുഖ്യമന്ത്രി സ്ഥാനത്തിനും ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി സ്ഥാനത്തിനുവരെയുള്ള...
തുടര്‍ന്നു വായിക്കുകസമര കേന്ദ്രങ്ങളില്‍ ഇന്ന്
പത്തനംതിട്ട: വെള്ളിയാഴ്ച നടക്കുന്ന റാന്നി താലൂക്ക് ഓഫീസ് ഉപരോധം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. പാര്‍ടി ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ അടൂര്‍ ആര്‍ഡി ഓഫീസ് ഉപരോധവും സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണ പിള്ള തിരുവല്ല ആര്‍ഡി ഓഫീസ് ഉപരോധവും ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട മിനി സിവില്‍സ്റ്റേഷന്‍, മല്ലപ്പള്ളി താലൂക്ക് ഓഫീസ് എന്നിവടങ്ങളില്‍ യഥാക്രമം എ പത്മകുമാര്‍, കെ പി ഉദയഭാനു എന്നിവര്‍ സമരം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു വായിക്കുക
ഉമ്മന്‍ ചാണ്ടി, ചെന്നിത്തല തര്‍ക്കം; യൂത്ത് കോണ്‍. തെരഞ്ഞെടുപ്പ് കലുഷമാകും
പത്തനംതിട്ട: കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തര്‍ക്കം വരാനിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിഫലിക്കും. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്ന അപമാനത്തിന് തിരിച്ചടിനല്‍കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ "ഐ" വിഭാഗം. ജൂണ്‍ 3, 4 തിയ്യതികളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സംഘര്‍ഷഭരിതമായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് അണിയറയില്‍ നടക്കുന്ന നീക്കങ്ങള്‍. മണ്ഡലം തെരഞ്ഞെടുപ്പുകളില്‍ തന്നെ ഇരു ഗ്രൂപ്പുകളും തമ്മിലുള്ള തര്‍ക്കം തെരുവുയുദ്ധമായി...
തുടര്‍ന്നു വായിക്കുകചെന്നിത്തലയ്ക്കെതിരെ രാഷ്ട്രീയ പത്മവ്യൂഹം ചമയ്ക്കുകയാണെന്ന്
പത്തനംതിട്ട: ചെന്നിത്തലയെ രാഷ്ട്രീയമായി നിഷ്കാസനം ചെയ്യാന്‍ കോണ്‍ഗ്രസിലെ ഗൂഢതന്ത്രക്കാരായ ചില കൊട്ടാരം വിദൂഷകര്‍ രാഷ്ട്രീയ പത്മവ്യൂഹം ചമയ്ക്കുകയാണെന്നും രാഷ്ട്രീയ ഇച്ഛാശക്തികൊണ്ടും ജനപിന്തുണ കൊണ്ടും പാരമ്പര്യത്തിന്റെ കരുത്തുകൊണ്ടും ഈ പത്മവ്യൂഹം ചെന്നിത്തല ഭേദിക്കുമെന്നും കോണ്‍ഗ്രസ് "ഐ" സേവാദള്‍ ജില്ലാ ചെയര്‍മാന്‍ വെട്ടൂര്‍ ജ്യോതിപ്രസാദ് പ്രസ്താവനയില്‍ പറഞ്ഞു. കരുണാകരനെയും ആന്റണിയേയും മുരളീധരനെയും വീഴ്ത്തിയ വാരിക്കുഴിയില്‍ ചെന്നിത്തലയേയും വീഴ്ത്താമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറയുന്നു. തുടര്‍ന്നു വായിക്കുക
റാങ്ക് നേട്ടത്തിന്റെ നിറവില്‍ രമ്യാസദനം
പത്തനംതിട്ട: പത്തനംതിട്ട ജില്ലക്കാര്‍ക്കും അഭിമാനിക്കാം, നിഖിലയിലൂടെ.... ജില്ലക്കാര്‍ക്കെല്ലാം സന്തോഷത്തിന് വക നല്‍കികൊണ്ടാണ് പ്രക്കാനം മുട്ടുകുടുക്ക രമ്യ സദനത്തില്‍ രാജേന്ദ്രന്‍ നായരുടെ മകള്‍ നിഖില മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ എട്ടാമത്തെ റാങ്ക് നേടിയത്. 920 മാര്‍ക്കാണ് നിഖിലയ്ക്ക്. രമ്യ സദനം സന്തോഷത്തിമിര്‍പ്പിലായി. ഒന്നാം ക്ലാസ് മുതല്‍ പത്തനംതിട്ട അമൃത വിദ്യാലയത്തിലായിരുന്നു നിഖിലയുടെ പഠനം. പാലാ ബ്രില്യന്‍സ് കോളേജിലായിരുന്നു എന്‍ട്രന്‍സിന്റെ പരിശീലനം. അച്ഛനമ്മമാരുടെയും ബന്ധുക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പ്രോത്സാഹനം പഠനത്തിന്...
തുടര്‍ന്നു വായിക്കുകതോട്ടപ്പുഴശേരി സഹ. ബാങ്ക് ഓഫീസ് ഡിവൈഎഫ്ഐ ഉപരോധിച്ചു
കോഴഞ്ചേരി: തോട്ടപ്പുഴശ്ശേരി റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് അറ്റന്‍ഡര്‍ തസ്തികയിലേക്കുള്ള നിയമനത്തില്‍ അഴിമതി നടന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ സഹകരണ ബാങ്ക് ഓഫീസ് ഉപരോധിച്ചു. ബാങ്ക് സെക്രട്ടറിയുടെ ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ അവിടെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. എസ്എഫ്ഐ കോഴഞ്ചേരി ഏരിയ സെക്രട്ടറി നൈജില്‍ കെ ജോണ്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ പഞ്ചായത്ത് സെക്രട്ടറി പി കെ ബിനു , പ്രസിഡന്റ് ബ്ലസന്‍ സാം തുടങ്ങിയവര്‍ സംസാരിച്ചു. 18-5 -13 ല്‍ നടന്ന എഴുത്തുപരീക്ഷ പ്രഹസനമായിരുന്നുവെന്നു ബാങ്കിന്റെ ഡയറക്ടര്‍...
തുടര്‍ന്നു വായിക്കുക

